Connect with us

ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ?ആ പോസ്റ്റര്‍ കാണിച്ച്‌ എല്ലാവരെയും പറ്റിച്ചു വിവാദമായ ആ ചിത്രത്തിന് പിന്നിൽ!

Malayalam

ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ?ആ പോസ്റ്റര്‍ കാണിച്ച്‌ എല്ലാവരെയും പറ്റിച്ചു വിവാദമായ ആ ചിത്രത്തിന് പിന്നിൽ!

ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ?ആ പോസ്റ്റര്‍ കാണിച്ച്‌ എല്ലാവരെയും പറ്റിച്ചു വിവാദമായ ആ ചിത്രത്തിന് പിന്നിൽ!

സിനിമയ്ക്ക് പിന്നാലെ മിനി സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന താരമാണ് നടി സോന നായർ. ടിപി ബാരഗോപാലൻ എംഎ എന്ന സിനിമയിൽ ബാലതാരമായിട്ടാണ് 1986ൽ സോനാ നായർ മലയാള സിനിമാ ആഭിനയ രംഗത്തേക്ക് എത്തുന്നത്.പിന്നീട് 1996ൽ തൂവൽക്കൊട്ടാരം ചിത്രത്തിലൂടെ പ്രധാന റോളിലെത്തിയ സോന നിരവധി വേഷങ്ങളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറി. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ നാടകാചാര്യന്‍ എന്‍ എന്‍ പിള്ളയുടെ കാപാലിക എന്ന നാടകത്തിനെ അടിസ്ഥാനമാക്കി അനാവൃതയായ കാപാലിക എന്ന പേരില്‍ പ്രീതി പണിക്കര്‍ ഒരുക്കിയ ഹ്രസ്വ ചിത്രത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സോനാ. ഇതില്‍ ഒരു വേശ്യയുടെ കഥാപാത്രമായിരുന്നു സോന നായര്‍ ചെയ്തിരുന്നത്.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ചിത്രവുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെട്ട പോസ്റ്ററിനു പിന്നിലെ യാഥാര്‍ത്ഥ്യക്കുറിച്ച്‌ സോനാ തുറന്നു പറഞ്ഞു.’

എന്നെ അല്ലാതെ വേറെ ആരെയും ഈ കഥാപാത്രത്തിന് പറ്റില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. നോര്‍മലി ഒരു പ്രോസ്റ്റിറ്റിയൂട്ട് ചെയ്യുന്ന രീതിയിലുള്ള ഒരു കാരക്ടര്‍ അല്ല. വളരെ സഭ്യതയുള്ള കാരക്ടറാണ്.അങ്ങനെയാണ് അതില്‍ ജോയിന്‍ ചെയ്യുന്നത്. അതിനകത്ത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഞാന്‍ ബാക്ക് പോസ് ചെയ്ത ഒരു ചിത്രം ഉണ്ടായിരുന്നു.പക്ഷെ അത് ചിത്രത്തില്‍ ഇല്ല. ഫ്‌ലക്‌സ് വയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു. ബാക്ക് തിരിഞ്ഞ് മാത്രമുള്ള ഫോട്ടോ ആണത്.ഒരു മാഗസിനിന്റെ മുഖചിത്രമായി ഫോട്ടോ വന്നു. ഇങ്ങനെയൊക്കെ സോന പോസ് ചെയ്യുമോ എന്ന് ആളുകള്‍ വിചാരിച്ചു. ഇനി സിനിമയ്ക്കകത്ത് എന്തായിരിക്കും എന്നവര്‍ ചിന്തിച്ചു. ആ പോസ്റ്റര്‍ കാണിച്ച്‌ എല്ലാവരെയും പറ്റിച്ചു.’ സോന നായര്‍ പറയുന്നു.

മലയാളത്തിൽ അഭിനയിച്ചത് കാരണം മലയാളികൾ എപ്പോഴും തന്നെ തിരിച്ചറിയും. എന്നാൽ ഇതരഭാഷകളിലെ ജനങ്ങൾ തന്നെ മനസിലാക്കുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. ചെന്നൈയിൽ മാളുകളിലും മറ്റും പോകുമ്പോൾ ഇവർ ഓടി വരുകയും സെൽഫി എടുക്കുകയും ചെയ്യാറുണ്ട്.
കൂടുതലും സ്ത്രീ പ്രേക്ഷകരാണ്. അവരാണല്ലോ സീരിയൽ കൂടുതൽ കാണുന്നത്. ഇതൊക്കെ തനിക്ക് ലഭിച്ചതിന്റെ പ്രധാന കാരണം തന്റെ ഭർത്താവാണ്. കാരണം വിവാഹത്തിന് മുന്നെയാണ് സിനിമയിൽ എത്തിയതെങ്കിലും കൂടുതൽ സജീവമായത് വിവാഹത്തിന് ശേഷമാണ്. ആളുകൾ അറിഞ്ഞ് തുടങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു.

about sona nair

More in Malayalam

Trending

Recent

To Top