Connect with us

ഉര്‍വശിയെ വെള്ളം കുടിപ്പിച്ച കുട്ടി ഇപ്പോൾ ആരാണെന്ന് അറിയാമോ?

Malayalam

ഉര്‍വശിയെ വെള്ളം കുടിപ്പിച്ച കുട്ടി ഇപ്പോൾ ആരാണെന്ന് അറിയാമോ?

ഉര്‍വശിയെ വെള്ളം കുടിപ്പിച്ച കുട്ടി ഇപ്പോൾ ആരാണെന്ന് അറിയാമോ?

മലയാള സിനിമയിലെ എന്നത്തേയും മികച്ച ചിത്രമാണ് തലയിണമന്ത്രം എന്ന ചിത്രം.സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ട് ചിത്രങ്ങൾ ഇന്നും നാം ആസ്വദിക്കുന്ന ചിത്രങ്ങളാണ്.വളരെ ഏറെ ആസ്വദിച്ച ഒരു ചിത്രമായിരുന്നു ജയറാം , ശ്രീനിവാസൻ,പാർവതി,ഉർവശി കൂട്ടുകെട്ടിൽ പിറന്ന തലയിണമന്ത്രം എന്ന ചിത്രം ആരും മറക്കാനും ഇടയില്ല.ഇന്നും പ്രേക്ഷകർ കാണുന്ന ചിത്രം കൂടിയാണിത്.

ബാല താരങ്ങളായി വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്ന താരാനാൽ ഒട്ടേറെ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്.ശേഷം വർഷണൾക്കു ശേഷമാണ് ഇവർ സിനിമാലോകത് തിരിച്ചെത്തുന്നത്.അതുപോലെ ഒത്തിരിപേർ മലയാള സിനിമയിലുണ്ട് അതുപോലെയാണ് ഇപ്പോൾ മലയാള സിനിമയിൽ ചെറിയ വേഷത്തിൽ വന്ന് പ്രക്ഷാകരെ കുടകുട ചിരിപ്പിച്ച ഈ പെൺകുട്ടി ഇപ്പോൾ നമ്മുക്ക് മുന്നിൽ എത്തുന്നത്.

ചില സിനിമകളും കഥാപാത്രങ്ങളും എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ നിന്ന് പോകില്ല. അത്തരത്തിലുള്ള ഒരു മലയാളി പ്രേക്ഷകരുടെ എവർഗ്രീറ്റ് ഹിറ്റ് ചിത്രമാണ് ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന തലയണമന്ത്രം. മലയാളത്തിലെ ഏക്കാലത്തേയും ഹിറ്റുകളിലൊന്നാണ തലയണമന്ത്രം. ഇന്നും പ്രേക്ഷകർ അതിലെ ഓരോ കഥാപാത്രങ്ങളേയും ഓർമയിൽ സൂക്ഷിക്കുന്നുണ്ട്.

തലയണമന്ത്രം എന്ന സിനിമയിൽ പ്രേക്ഷകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ഉർവശിയെയാണ്. അസൂയക്കാരിയായ നട്ടിൻ പുറത്തുക്കാരി കഞ്ചന എന്ന വീട്ടമ്മയെയാണ് ഉർവശി അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കാഞ്ചന. ചിത്രത്തിൽ ഉർവശിയെ ഒരു കുട്ടി ഇംഗ്ലീഷ് പറഞ്ഞ് വെള്ളം കുടിപ്പിക്കുന്ന ഒരു രംഗമുണ്ട്. ചിത്രത്തിലെ ബെസ്റ്റ് സീനുകളിൽ ഒന്നാണത്. ആ കോളനിയെ സ്കൂൾ വിദ്യാർഥിയായ ആ ചെറിയ പെൺകുട്ടി ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?

ഇന്നസെന്നിന്റേയും മീനയുടേയും മകളായി ചിത്രത്തിലെത്തിയ ആ പെൺകുട്ടി പ്രേക്ഷകർക്കിടയിൽ അത്ര സുപരിചിതയല്ല. പിന്നീട് അധികം ചിത്രത്തിലൊന്നും ഈ പെൺകുട്ടിയെ കണ്ടിട്ടുമില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്. ഇത്തവണ വലിയൊരു ചിത്രത്തിൽ അത്ര വലുതല്ലാത്ത റോളിലാണ് അവർ എത്തുന്നത്.

അന്ന് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിനിയാണെങ്കിൽ ഇന്ന് കോളേജ് പ്രിൻസിപ്പാളായിട്ടാണ് ഇവർ എത്തുന്നത്. പേര് സിന്ധു മനു വർമ്മ. നടൻ ജഗന്നാഥ വർമയുടെ മകൻ മനു വർമയുടെ മകന്റെ ഭാര്യയാണ് സിന്ധു. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവ്വനിലൂടെയാണ് സിന്ധ വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. തലയണമന്ത്രത്തിൽ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി ആയിരുന്നെങ്കില്‍ ഇന്ന് ലക്ഷ്മിയെന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളായാണ് നടി അഭിനയിക്കുന്നത്.

രമേഷ് പിഷാരാടിയാണ് സിന്ധുവിനെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗാനഗന്ധർവ്വനിലെ സിന്ധുവിന്റെ റോളിനെ കുറിച്ച് വെളിപ്പെടുത്തിയത്. സിന്ധു മനു വർമ്മ .ലൊക്കേഷനിൽ എത്തിയപ്പോൾ ആളെ നല്ല പരിചയം…’തലയിണമന്ത്രം’ എന്ന ചിത്രത്തിൽ കരാട്ടെ കാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകൾ ( ജാക്കിചാന്റെ ആരാധിക)ആയി അഭിനയിച്ച അതേ ആൾ… അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥി ആയിരുന്നു ഇന്ന് പ്രിൻസിപ്പാൾ..മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടൻ ജഗന്നാഥ വർമയുടെ മരുമകൾ ആണ് സിന്ധു മനു വർമ്മ-പിഷാരടി ഫേസ്ബുക്കിൽ കുറിച്ചു.

നടൻ രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവൻ. മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങളൊക്കെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൽ കലാസദന്‍ ഉല്ലാസ് എന്ന കഥപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.ഗാനഗന്ധര്‍വ്വനില്‍ മമ്മൂക്ക മൂന്ന് വൃത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നതെന്നാണ് അറിയുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള താരത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. സെപ്റ്റംബർ 26 ആണ് ചിത്രം റിലീസിനായി എത്തുന്നത്,

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി ഒരുക്കുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ചിത്രത്തിലെ താരങ്ങളെ പരിചയപ്പെടുത്തുന്ന കാരക്ടര്‍ പോസ്റ്ററുകള്‍ പങ്കുവെച്ച രമേഷ് പിഷാരടി ഒരു നടിയുടെ പഴയ സിനിമ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. അനശ്വര നടന്‍ ജഗന്നാഥ വര്‍മ്മയുടെ മരുമകള്‍ കൂടിയായ നടി സിന്ധു മനു വര്‍മ്മയെ പരിചയപ്പെടുത്തിയാണ് പിഷാരടിയുടെ പോസ്റ്റ്.

മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശ്രീലക്ഷ്മി ആര്‍, ശങ്കര്‍ രാജ് ആര്‍, രമേഷ് പിഷാരടി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്.

ചിത്രത്തിൽ ലക്ഷ്മി എന്ന കഥാപാത്രമായാണ് സിന്ധുവെത്തുന്നത്. ഒരു സ്കൂള്‍ പ്രിൻസിപ്പാളിന്‍റെ വേഷമാണിത്. തലയിണമന്ത്രമിറങ്ങിയ ശേഷം 29 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിന്ധു വീണ്ടും അഭിനയിക്കാനായെത്തുന്നത്. സിന്ധുവിനെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു ഫേസ്ബുക്ക് കുറിപ്പും പിഷാരടി പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കൂറ്റൻ ഹോർഡിങ്ങുകളൊന്നും ഉപയോഗിക്കില്ലെന്നും പോസ്റ്ററുകൾ മാത്രമേ ഉപയോഗിക്കൂ എന്നും ഇന്നലെ രമേഷ് പിഷാരടി വ്യക്തമാക്കിയിരുന്നു.

about sinthu manu varma

Continue Reading
You may also like...

More in Malayalam

Trending

Recent

To Top