Connect with us

ഷൈലോക്ക് നിങ്ങൾ കാണുന്നതിന് മുന്‍പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം;പുതിയ വെളിപ്പെടുത്തലുകൾ ഇതാണ്!

Malayalam Breaking News

ഷൈലോക്ക് നിങ്ങൾ കാണുന്നതിന് മുന്‍പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം;പുതിയ വെളിപ്പെടുത്തലുകൾ ഇതാണ്!

ഷൈലോക്ക് നിങ്ങൾ കാണുന്നതിന് മുന്‍പ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം;പുതിയ വെളിപ്പെടുത്തലുകൾ ഇതാണ്!

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മെഗാസ്റ്റാർ ചിത്രമാണ് ഷൈലോക്ക്,മാത്രവുമല്ല ജനുവരി 23 ന് തിയറ്ററുകളിലേക്ക് എത്തിക്കുന്ന സിനിമയുടെ അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.എന്നാലിപ്പോഴിതാ സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഷൈലോക്ക് കാണുന്നതിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അറിയുന്നതും അല്ലാത്തതുമായ സിനിമയെ കുറിച്ചിള്ള ചില സവിശേഷതകള്‍ആണ് പറയുന്നത്.

എടുത്തു പറയത്തക്ക വിധം ചിത്രത്തെ കുറിച്ച് ചില വിവരങ്ങൾ പുറത്തെത്തിയിട്ടുള്ളു എങ്കിലും,മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സിനിമയാണെന്നുള്ളത് തന്നെയാണ് ഷൈലോക്കിന്റെ ഏറ്റവും പ്രധാന പ്രത്യേകതകളിലൊന്നായി പറയാനുള്ളത്.കൂടാതെ സിനിമയുടെ പേരില്‍ സൂചിപ്പിക്കുന്നത് പോലെ ടൈറ്റില്‍ കഥാപാത്രമായ ഷൈലോക്കിനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ ഒരു പലിശക്കാരനായിട്ടാണ് മമ്മൂട്ടി എത്തുന്നത്.ഒപ്പം ഏറെ കാലത്തിന് ശേഷം മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള റോളിലെത്തുന്നു എന്നതാണ് രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട് ,അതിനൊപ്പം തന്നെ കറുപ്പ് നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് കൂളിങ് ഗ്ലാസും ധരിച്ചുള്ള താരത്തിന്റെ ഫോട്ടോ ആരാധകര്‍ക്കിടയില്‍ വലിയ ഓളം സൃഷ്ടിച്ചിരുന്നു.സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചിത്രങ്ങൾ വൈറലാണ്.

അതിനൊപ്പം തന്നെ ഷൈലോക്കിലെ ടീസറുകളും,പാട്ടും ആകാംക്ഷ ഉയർത്തുകയാണ് ,കൂടാതെ മമ്മൂട്ടിയുടെ മാസ് കഥാപാത്രമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള ടീസറായിരുന്നു പുറത്ത് വന്നത്,അപ്പോൾ തന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രധാന്യമുള്ള സിനിമയാണെന്നുള്ളതും ഇതില്‍ നിന്നാണ് വ്യക്തമായത്. അത് കൂടാതെ കഴിഞ്ഞ ദിവസം ചിത്രത്തിലെ കിടിലനൊരു “ബാര്‍ സോംഗും” പുറത്ത് വന്നിരുന്നു. ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. റിയാലിറ്റി ഷോ യിലെ മത്സരാര്‍ഥികളായ ശ്വേത അശോക്, നന്ദ ജി ദേവന്‍, നാരായണി ഗോപന്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.

ഒപ്പം എടുത്തു പറയേണ്ട മറ്റൊരു കാര്യം അജയ് വാസുദേവാണ് ഷൈലോക്ക് സംവിധാനം ചെയ്യുന്നത്മ എന്നതാണ്, അതുമാത്രമല്ല മെഗാസ്റ്റാറിനെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്.അതിനൊപ്പം “രാജാധിരാജ” എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ശേഷം മാസ്റ്റര്‍പീസ് എന്ന സിനിമ ഒരുക്കി. മാസ്റ്റര്‍പീസിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഇതേ കൂട്ടുകെട്ടിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.

മാത്രവുമല്ല മറ്റൊരു ആകർഷണം താരസമ്പന്നമായൊരു ചിത്രമാണിത് എന്നത് തന്നെയാണ്.കൂടാതെ മമ്മൂട്ടിയുടെ പേരിലാണ് ചിത്രം അറിയപ്പെടുന്നതെങ്കിലും ഷൈലോക്കില്‍ നായകനായി അഭിനയിക്കുന്നത് തമിഴ്നടന്‍ രാജ് കിരണാണ്. ഒപ്പം മീനയാണ് നായികയായി വേഷമിടുന്നത്,ഒപ്പം ഇവരെ കൂടാതെ “സിദ്ദിഖ്, ഹരീഷ് കണാരന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, അര്‍ഥന, അംബിക മോഹന്‍,” എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ അജയ് വാസുദേവ് സംവിധാനത്തിനൊപ്പം അഭിനയിക്കുന്നുണ്ടെന്നുള്ളതുമാണ് മറ്റൊരു പ്രത്യേകത. രണദിവ് ഛായഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്.

about shylock

More in Malayalam Breaking News

Trending

Recent

To Top