Connect with us

അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ല;അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകൾ!

News

അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ല;അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകൾ!

അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ല;അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകൾ!

അപ്രതീക്ഷിതമായാണ് ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജപുത്തിന്റെ മരണവാര്‍ത്ത എത്തുന്നത്. 34 കാരനായ നടനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടന്റെ വിയോഗവാര്‍ത്ത വിശ്വസിക്കാന്‍ കഴിത്ത രീതിയിലാണ് പല താരങ്ങളും പ്രതികരിക്കുന്നത്.
സുശാന്ത് അവസാനമായി ജോലിക്കാരനോട് പറഞ്ഞ വാക്കുകളും ഇപ്പോൾ ചർച്ചയാകുകയാണ്.

മരണം മുന്നിൽ കണ്ടപോലെയാണ് സുശാന്തിന്റെ വാക്കുകൾ. അടുത്ത ശമ്പളം നൽകാൻ തനിക്ക് കഴിയുമോ ഇല്ലയോ എന്നറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോട് പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാർക്കുള്ള മുഴുവൻ ശമ്പളവും സുശാന്ത് നൽകിയിരുന്നു. സുശാന്തിന്റെ മരണം ജോലിക്കാരേയും ഏറെ വേദനിപ്പിച്ചിരിക്കുകയാണ്.

മുംബൈ ബാന്ദ്രയിലെ ജോഗേഴ്സ് പാർക്കിലുള്ള മൗണ്ട് ബ്ലാൻക് അപാർട്മെന്റിലാണ് സുശാന്ത് താമസിച്ചിരുന്നത്. സുശാന്തിനൊപ്പം മൂന്ന് വീട്ടുജോലിക്കാരും ഫ്ളാറ്റിൽ കഴിഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അദ്ദേഹത്തിനൊപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം.

about shushath

More in News

Trending

Recent

To Top