News
ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കോവിഡ് രോഗികള്‍ക്കുള്ള തീവ്രപരിചരണ വിഭാഗമാക്കി മാറ്റി
ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കോവിഡ് രോഗികള്‍ക്കുള്ള തീവ്രപരിചരണ വിഭാഗമാക്കി മാറ്റി
ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കോവിഡ് രോഗികള്‍ക്കുള്ള തീവ്രപരിചരണ വിഭാഗമാക്കി മാറ്റി.ഈ കെട്ടിടത്തില്‍ ഓഗസ്റ്റ് എട്ട് മുതല്‍ 15 ബെഡ്ഡുകളുള്ള ഐസിയു പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്‌തു. അതോടൊപ്പം വെന്‍റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളാണ് അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് ഇവിടെ ഒരുക്കിയിരിക്കുന്നത്.
നേരത്തെ തന്നെ താരത്തിന്റെ ഓഫീസ് കെട്ടിടം രാജ്യത്ത് കോവിഡ് വ്യാപകമായി തുടങ്ങിയപ്പോള്‍ ഐസൊലേഷന്‍ കേന്ദ്രമായി ഉപയോഗിക്കാന്‍ വിട്ടുനല്‍കുകയും ചെയ്തിരുന്നു. ഐസിയു ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പിന്നീട് ജൂലൈ 15 മുതല്‍ ആരംഭിച്ചിരുന്നു. ഓഫീസ് കെട്ടിടം ഐസിയു വാക്കി മാറ്റിയത് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്‍റെ മീര്‍ ഫൌണ്ടേഷന്‍റെയും ശ്രമഫലമായാണ്.
66 രോഗികളെയാണ് ഐസൊലേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുരുന്നപ്പോള്‍ ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നത് . രോഗം ഭേദമായി ഇതില്‍ 54 പേര്‍ വീടുകളിലേക്ക് മടങ്ങുകയും ചെയ്‌തു. ഐസിയു നിര്‍മ്മിക്കാനുള്ള ജോലികള്‍ ബാക്കി 12 പേരെ വേണ്ട സൗകര്യമുള്ള ഇടങ്ങളിലേക്ക് മാറ്റിയതിന് ശേഷമാണ് ആരംഭിച്ചത്.
about sharuk khan