Connect with us

ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കുന്നു?

Malayalam Breaking News

ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കുന്നു?

ഷെയ്ൻ നിഗത്തെ മലയാള സിനിമയിൽ നിന്ന് വിലക്കുന്നു?

മലയാള സിനിമാലോകത്ത് ഏറെ ചർച്ചയായ ഒന്നായായിരുന്നു നടൻ ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുണ്ടായ പ്രശ്നം.മോളിവുഡിൽ ഏവരും ഇതുമായി ബന്ധപെട്ട് കുറച്ചു നാളുകളായി വലിയ ചർച്ചകൾക്കൊടുവിൽ സംസാരിച്ചു തീർപ്പാക്കുകയായിരുന്നു.സോഷ്യൽ മീഡിയ വഴി ആയിരുന്നു വിഷയം ചർച്ചയായിരുന്നത്.ഒരു ലൈവിലെത്തി നിര്മാതാവുമായുള്ള പ്രേശ്നത്തെ കുറിച്ച് പറയുകയായിരുന്നു നടൻ ഷെയ്ൻ. ശേഷം താരത്തിനെതിരെ ആരോപണവുമായി നിർമ്മാതാവ് ജോബി ജോർജും എത്തുകയായിരുന്നു.പിനീടാത്ത മോളിവുഡിനെ ഇളക്കിമറിക്കുന്ന ഒരു പ്രേശ്നമായി മാറുകയായിരുന്നു.ശേഷം ഈ വിഷയത്തിൽ താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും വിഷയത്തിൽ ഇടപെട്ട് പരിഹരിക്കുകയായിരുന്നു.

മലയാള സിനിമയുടെ യുവ നടൻ ഷെയിൻ നിഗം ആണ് വലിയ പ്രേഷണത്തിൽ പെട്ടിട്ടുണ്ടായിരുന്നത്.ശേഷം താരത്തിന് പിന്തുണയുമായി ആരാധകരും,സിനിമ ലോകവും എത്തിയിരുന്നു.നിർമാതാവായ ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞാണ് താരം എത്തിയിരുന്നത്.കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സംഭവം അരങ്ങേറിയത്.വെയിൽ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് പ്രശ്നം ഉണ്ടാകുന്നത്.ശേഷം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിലടക്കം ഇതൊരു ചർച്ചയായിരുന്നു.

ഒപ്പം താരസംഘടനയായ അമ്മയ്ക്ക് കത്ത് നൽകുകയും ചെയിതു.കത്തിലായിരുന്നു താരം കാര്യങ്ങൾ എല്ലാം തന്നെ എഴുതിയത്ത്.പിന്നീട സോഷ്യൽ മീഡിയയിലൂടെ ലൈവിൽ വന്ന് താരം ജോബി ജോർജിനെതിരെ രംഗത്ത് വരുകയും ചെയിതു.എന്നാൽ ഷെയിൻ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ നിഷേധിച്ചാണ് ജോബി എത്തിയത്.ഒപ്പം തന്നെ പത്രസമ്മേളനവും അതിനു മുന്നേ ഫേസ്ബുക് പോസ്റ്റിലൂടെയും വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.എന്നാൽ താരത്തിന് പിന്തുണ അറിയിച്ച് ഏവരും എത്തിയിട്ടുണ്ടായിരുന്നു.ആദ്യം തന്നെ പിന്തുണയുമായി സംവിധായകൻ ശ്രീകുമാർ മേനോനുൾപ്പെടെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.


ജോബി ജോർജ് നിർമിച്ച് നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന വെയിൽ എന്ന ചിത്രത്തിൽ താരം സഹകരിക്കുന്നില്ലെന്നാണ് പരാതി. വീണ്ടും നടൻ ഷെയ്ൻ നിഗത്തിനെതിരെ പരാതി.ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയത് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ്.

ഷെയ്നിന്റെ നിസഹകരണത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരിക്കുകയാണെന്ന് പരാതിയിൽ പറയുന്നു. തുടര്‍ച്ചയായി ഷൂട്ടിങ് മുടങ്ങുന്ന സാഹചര്യമാണെന്നും ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടം ഷെയിൻ ഉണ്ടാക്കിയെന്നും ജോബി ജോര്‍ജ് പരാതിയില്‍ വ്യക്തമാക്കുന്നു.സെറ്റിലെത്തായാൽ ഏറെ നേരം കാരവനിൽ വിശ്രമിക്കുകയും പിന്നീട് സൈക്കിളെടുത്ത് പോയെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

അതേസമയം ജോബിയുടെ പരാതി ലഭിച്ചെന്ന് നിർമാതാക്കളുടെ സംഘടനയും വ്യക്തമാക്കി. ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയെ അറിയിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് ലഭിച്ചേക്കും.

ഷെയ്നിനെ അന്വേഷിച്ച് ഫോൺ ചെയ്ത സംവിധായകൻ ശരതിന് ഒരു ശബ്ദ സന്ദേശമാണ് ലഭിച്ചത്. “ശരത് നശിപ്പിക്കുന്നത് പ്രകൃതിയെയാണ്, പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ, അപ്പോൾ അനുവഭിച്ചോളും. ശരതിന്റെ വാശി വിജയിക്കട്ടെ.” ഇങ്ങനെയാണ് ശബ്ദ സന്ദേശം പറയുന്നത്.

ഷെയ്‌നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് നേരത്തെയും സിനിമയുടെ ചിത്രീകരണം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയും ചിത്രീകണം തുടരാൻ തീരുമാനിക്കുകയായിരുന്നു. ജോബി സെറ്റിലെത്തില്ലെന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്.

വെയിൽ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ തനിക്കെതിരെ പ്രചരിക്കുന്ന തെറ്റായ വാർത്തകളാണെന്ന് നടൻ ഷെയ്ൻ നിഗം. വെയിൽ എന്ന സിനിമയുമായി താൻ സഹകരിക്കുന്നില്ല എന്ന എന്ന തരത്തിൽ വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു. സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂർത്തിയാക്കിയിട്ടുണ്ട്. ചിത്രീകരണ വേളയിൽ ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണെന്നും താരം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

എനിക്ക് പ്രിയപ്പെട്ട പ്രേക്ഷകരോട് കുറച്ച് കാര്യങ്ങള്‍ പറയാനുണ്ട്. കഴിഞ്ഞ നാളുകളിലെ വിവാദങ്ങളും അതിന് ശേഷം ഉണ്ടായ പ്രശ്‌ന പരിഹാരങ്ങളും നിങ്ങള്‍ക്ക് അറിയാമല്ലോ. സംഘടന ഇടപെട്ട് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ ഖുര്‍ബാനി എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം 16-11-2019ല്‍ വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ ജോയിന്‍ ചെയ്തു.പ്രസ്തുത സിനിമയുടെ ചിത്രീകരണത്തില്‍ ഞാന്‍ സഹകരിക്കുന്നില്ല എന്ന തരത്തില്‍ വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്. വെയില്‍ എന്ന സിനിമക്ക് ആവശ്യപ്പെട്ട 15 ദിവസത്തിലെ 5 ദിവസം ഇതിനോടകം തന്നെ ഷൂട്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സിനിമയുടെ ചിത്രീകരണ വേളയില്‍ ഞാന്‍ അനുഭവിച്ച് വന്ന മാനസിക പീഡനങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും എനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര തന്നെ ഉണ്ട്.

രണ്ടുമണിക്ക് ശേഷം റൂമിലേക്ക് മടങ്ങിയ എനിക്ക് ചിത്രീകരണം ഉള്ളത് 21-11-2019 ഉച്ചക്ക് 12നാണ്. രാവിലെ 8 മണിക്ക് വെയില് സിനിമയുടെ സംവിധായകന് ശരത്ത് എന്റെ അമ്മയെ ടെലിഫോണില് വിളിക്കുകയും ‘ഈ ആറ്റിറ്റിയൂഡ് ആണെങ്കില്‍ ഷെയിന് എതിരെ ഫെഫ്കയിലും നിര്‍മ്മാതാക്കളുടെ അസോസിയേഷനിലും പരാതിപ്പെടും’ എന്നുമാണ് പറഞ്ഞത്.ഈ സിനിമ പൂര്‍ത്തിയാക്കുന്നതിന് വേണ്ടി ആത്മാര്‍ഥതയോടെ എത്രത്തോളം ഞാന് കഷ്ടപെടുന്നു എന്നുണ്ടെങ്കിലും ഒടുവില്‍ പഴികള് മാത്രമാണ് എനിക്ക് ലഭിക്കുന്നത്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ അല്പം വിശ്രമിക്കാനുള്ള ആവശ്യകത മാത്രമേ ഞാന്‍ ഉടനീളം ആവശ്യപെട്ടിരുന്നുള്ളൂ.

തെറ്റായ വാര്‍ത്തകള് പ്രചരിക്കുന്നത് ശ്രദ്ധയില് പെട്ടതിനാല് മാത്രമാണ് ഇത്തരത്തില് ഒരു കുറിപ്പ് എഴുതിയത്. നിങ്ങള് എങ്കിലും സത്യം മനസ്സിലാക്കണം…ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരിക്കുകയാണ്. ഷെയ്‌നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കിൽ ഷെയ്‌നിന് വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്. ഷെയ്ൻ സഹകരിക്കാത്തതിനെ തുടർന്ന് വെയിലിന്റെ ഷൂട്ട് മുടങ്ങിയിരിക്കുകയാണ്.

about shane nigam

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top