Connect with us

നിങ്ങൾ ആക്ഷേപിച്ചോളൂ വിമർശിച്ചോളൂ;പക്ഷേ ഷെയിന് കിട്ടുന്ന ഈ സപ്പോർട്ട് കാണാതെ പോകരുത്!

Malayalam

നിങ്ങൾ ആക്ഷേപിച്ചോളൂ വിമർശിച്ചോളൂ;പക്ഷേ ഷെയിന് കിട്ടുന്ന ഈ സപ്പോർട്ട് കാണാതെ പോകരുത്!

നിങ്ങൾ ആക്ഷേപിച്ചോളൂ വിമർശിച്ചോളൂ;പക്ഷേ ഷെയിന് കിട്ടുന്ന ഈ സപ്പോർട്ട് കാണാതെ പോകരുത്!

വിവാദങ്ങളിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് ഷെയ്ൻ നിഗം.നിരവധി വിമർശനങ്ങൾ ഉയരുമ്പോളും അതിൽ ഒന്നും തളരാതെ മുന്നോട്ട് പോകുകയാണ് താരം.നിർമാതാക്കളുടെ ആരോപണങ്ങൾക്കും മുടി വെട്ടിയതിന് കിട്ടിയ വിമർശനങ്ങൾക്കും ഒന്നും ഷെയ്‌നിന് മലയാളികൾ നൽകിയ പിന്തുണയ്ക്ക് കോട്ടം വരുത്താൻ സാധിച്ചില്ല എന്നതാണ് സത്യം.ഇപ്പോഴും ഷെയിൻ മലയാളികൾക്ക് ഹീറോ തന്നെയാണ്.

ഇപ്പോളിതാ ഷെയ്‌ൻ നിഗം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒരു കോളേജിലെ ക്രിസ്മസ് പരിപാടിയിൽ അതിഥിയായെത്തിയതാണ് ഷെയ്ൻ.അവിടെ താരത്തിന് കിട്ടുന്ന സപ്പോർട്ട് വിഡിയോയിൽ കാണാം.വേദിയിൽ വിദ്യാർത്ഥികൾക്കൊവക പ്പം നൃത്തം ചെയ്യുന്ന ഷെയിൻ.ഒടുവിൽ ഷെയ്‌നൊപ്പം നൃത്തം ചെയ്യാം സദസിൽ ഇരിക്കുന്നവർ ഓരോന്നായി കയറിവന്ന് സംഭവം പൊളിപൊളിക്കുന്നു.ഇപ്പോൾ ഷെയിൻ പങ്കുവെച്ച ഈ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ.നിരവധി കമന്റുകളാണ് ഇതിനോടകം വീഡിയോയ്ക്ക് കിട്ടിയത്.

വിവാദങ്ങളിൽ പെട്ട് നട്ടം തിരിയുകയാണ് ഷെയിൻ നിഗം.ഫെഫ്ക തനിക്ക് അനുകൂല നിലപാട് എടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഷെയ്ൻ എന്നാൽ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മുൻകയ്യെടുക്കേണ്ടെന്നാണ് ഫെഫ്കയുടെ തീരുമാനം ഷെയ്‌നിന് അടിയായി.
വെയിൽ, കുർബാനി സിനിമകളുടെ ചിത്രീകരണത്തിന് ഷെയ്ൻ നിഗം കൃത്യമായി എത്താത്തതും നിര്‍മ്മാതാക്കളെ മനോരോഗികളെന്ന് വിളിച്ചതും പ്രൊഫഷണല്‍ മര്യാദയല്ലെന്നും ഫെഫ്ക വിലയിരുത്തിയിരുന്നു. മുടങ്ങിയ സിനിമകളുടെ നഷ്ടം ഈടാക്കാൻ നിർമ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെ ഖേദ പ്രകടനവുമായി ഷെയ്ൻ രംഗത്തെത്തിയെങ്കിലും ഫലം കണ്ടില്ല.

about shane nigam

Continue Reading
You may also like...

More in Malayalam

Trending

Recent

To Top