Connect with us

താന്‍ പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് ഷംനാ കാസിം!

Malayalam

താന്‍ പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് ഷംനാ കാസിം!

താന്‍ പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് ഷംനാ കാസിം!

താന്‍ പരാതി നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് ഷംനാ കാസിം. എന്നാല്‍ സുഹൃത്തുക്കള്‍ അടക്കം അങ്ങനെയാണ് പറഞ്ഞത്. അത് വേദനയുണ്ടാക്കിയെന്നും ഷംന പ്രതികരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.തട്ടിപ്പ് നടത്തിയത് പ്രൊഫഷണല്‍ സംഘമാണ്. പോലീസ് അന്വേഷണത്തില്‍ തനിക്ക് തൃപ്തിയുണ്ടെന്നും ഷംന പറഞ്ഞു. മറ്റാരും തട്ടിപ്പിന് ഇരയാവരുത് എന്ന് കരുതിയാണ് തട്ടിപ്പ് സംഘത്തിന് എതിരെ നടപടിയുമായി മുന്നോട്ട് പോയതെന്ന് മാതാവ് പരാതി നല്‍കിയതിന് പിന്നാലെ ഷംന വ്യക്തമാക്കിയിരുന്നു.

അതേസമയം കേസില്‍ നടിയുടെ നമ്ബര്‍ നല്‍കിയ നിര്‍മാതാവിനെ പോലീസ് ചോദ്യം ചെയ്യും. തൃശൂര്‍ സ്വദേശിയായ നിര്‍മാതാവാണ് ഷംന കാസിമിന്റെ നമ്ബര്‍ നല്‍കിയത്.
അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. ജൂണ്‍ 24നാണ് നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

about shamna kasim

More in Malayalam

Trending

Recent

To Top