Connect with us

വന്നത് നിർമ്മാതാവല്ല പന്തലുപണിക്കാരൻ; പറഞ്ഞത് മുഴുവൻ കള്ളം! ആകെ പുലിവാലു പിടിച്ച് പോലീസ്!

Malayalam

വന്നത് നിർമ്മാതാവല്ല പന്തലുപണിക്കാരൻ; പറഞ്ഞത് മുഴുവൻ കള്ളം! ആകെ പുലിവാലു പിടിച്ച് പോലീസ്!

വന്നത് നിർമ്മാതാവല്ല പന്തലുപണിക്കാരൻ; പറഞ്ഞത് മുഴുവൻ കള്ളം! ആകെ പുലിവാലു പിടിച്ച് പോലീസ്!

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഭവം നിർണ്ണായക വഴിത്തിരിവിലേക്ക്.
ഷംനയുടെ വീട്ടില്‍ സിനിമ നിര്‍മ്മാതാവെന്ന പേരില്‍ എത്തിയത് പന്തലു പണിക്കാരനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന്‍ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയത്. ജൂണ്‍ 20 നാണ് ഷംനയുടെ വീട്ടില്‍ നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തി രാജു എത്തിയത്. സിനിമ നിര്‍മ്മാതാവ് ജോണി എന്നായിരുന്നു ഷംനയുടെ ഉമ്മയോട് സ്വയം പരിചയപ്പെടുത്തിയത്. ഷംന വിളിച്ചിട്ടാണ് വീട്ടിലെത്തിയതെന്നും അറിയിച്ചു. ഷംനയുടെ സന്ദേശ പ്രകാരം എത്തിയതാണെന്നാണ് ഇയാള്‍ വീട്ടുകാരോടു പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ ഷംനയെ വിളിച്ച്‌ അന്വേഷിച്ചപ്പോള്‍ ഒരു നിര്‍മ്മാതാവിനും താന്‍ സന്ദേശം അയച്ചിട്ടില്ലെന്ന് അറിയിച്ചു. ഇതോടെ ഇയാള്‍ സ്ഥലം വിട്ടു.

ഷംനയുടേതെന്നു പറഞ്ഞ് ഇയാള്‍ ചില മെസേജുകള്‍ ഷംനയുടെ വീട്ടുകാരെ കാണിക്കുകയും ചെയ്തു. സംശയം തോന്നിയതിനാല്‍ വീട്ടില്‍ കയറ്റിയില്ലെന്നു വീട്ടുകാരും ഷംനയും പൊലീസിനോടു പറഞ്ഞു. വിദേശത്തു നിന്ന്, ഷംന അയയ്ക്കുന്ന മട്ടിലുള്ള മെസേജുകളാണ് ഇയാള്‍ കാണിച്ചതെന്നും മെസേജുകളുടെ ഉറവിടം അന്വേഷിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജോണി എന്ന നിര്‍മ്മാതാവിന്റെ പേരില്‍ എത്തിയത് കോട്ടയം സ്വദേശി രാജുവാണെന്ന് മനസ്സിലായത്. സൗണ്ട് ഉപകരണങ്ങളും പന്തലും വാടകയ്ക്ക് നല്‍കുന്ന രാജു ഷംനയുടെ വീട്ടില്‍ എന്തിന് വന്നു എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുകയാണ്. ഇയാളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

പ്രതികളുടെ അടുത്ത ബന്ധുക്കളായ സ്ത്രീകളെയും പൊലീസ് ചോദ്യം ചെയ്യുന്നു. ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ഇന്നലെ ജാമ്യം ലഭിച്ച മൂന്ന് പ്രതികളെയും പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ സ്ത്രീകളുടെ പങ്കാളിത്തമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. മുഖ്യ പ്രതികളുടെ അടുത്ത ബന്ധുക്കളായ മൂന്ന് സ്ത്രീകളെ ഇന്ന് പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. കോട്ടയം സ്വദേശിയായ രാജുവാണ് നിര്‍മ്മാതാവ് ചമഞ്ഞ് ഷംനയുടെ വീട്ടിലെത്തിയത്. ഇയാളെ ചോദ്യംചെയ്യുന്നതും തുടരുകയാണെന്ന് പൊലീസ് കമ്മിഷണര്‍ വിജയ് സാക്കറേ പറഞ്ഞു

ഇതിനിടെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് ആരോപണം. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഷെരീഫിന്റെ ഭാര്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഇവരോട് തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലാക് മെയിലിംഗുമായി ബന്ധപ്പെട്ട് ഒരു പരാതി കൂടി പൊലീസിന് ലഭിച്ചു. മലപ്പുറം സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഷംനയുടെ കേസില്‍ ഇന്നലെ മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. വൈകിട്ടോടെ പുറത്തിറങ്ങിയ ഇവരെ മോഡലുകളെ തട്ടിപ്പിനിരയാക്കിയെന്ന് കേസില്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു.

about shamna kasim

More in Malayalam

Trending

Recent

To Top