Connect with us

സോഷ്യല്‍ മീഡിയയോ, അതിനെക്കുറിച്ച്‌ ഞാനെന്ത് പറയാന്‍;എനിക്കറിയാവുന്ന മീഡിയ പത്രവും ടിവിയുമാണ്!

News

സോഷ്യല്‍ മീഡിയയോ, അതിനെക്കുറിച്ച്‌ ഞാനെന്ത് പറയാന്‍;എനിക്കറിയാവുന്ന മീഡിയ പത്രവും ടിവിയുമാണ്!

സോഷ്യല്‍ മീഡിയയോ, അതിനെക്കുറിച്ച്‌ ഞാനെന്ത് പറയാന്‍;എനിക്കറിയാവുന്ന മീഡിയ പത്രവും ടിവിയുമാണ്!

തമിഴ് സിനിമയിലെ ഒരു കാലത്തെ ഏറ്റവും മികച്ച കോമഡി നടന്‍മാരിലൊരാളായ സെന്തിൽ. ഇപ്പോഴിതാ തന്റെ പേരിൽ ട്വിറ്ററിൽ ഒരു വ്യാജ അക്കൗണ്ട് തുടങ്ങിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെന്തിൽ. വളരെ പെട്ടെന്ന് തന്നെ അത് സെന്തിലിന്റെ ഔദ്യോ​ഗിക അക്കൗണ്ടെന്ന പേരില്‍ ശ്രദ്ധിക്കപ്പെടുകയും നിരവധി ഫോളോവേഴ്സ് ഉണ്ടാവുകയും ചെയ്തതാണ് പ്രശ്നമായത്.

എന്നാൽ ഇപ്പോള്‍ സെന്തില്‍ തന്നെ ആ പേജ് തന്റേതല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് വീഡിയോ സന്ദേശവുമായി എത്തിയിരിക്കുകയാണ്. ഒരു സോഷ്യല്‍ പ്ലാറ്റ്ഫോമിലും താന്‍ ഇല്ല എന്നാണ് വീഡിയോയില്‍ സെന്തില്‍ പറയുന്നത്.

തനിക്കറിയാവുന്ന മീഡിയ പ്രിന്റും ടെലിവിഷനുമാണെന്നും ഫേസ്ബുക്കിനോടോ ട്വിറ്ററിനോടോ തനിക്കൊന്നും ചെയ്യാനില്ലെന്നും അവയൊന്നും തനിക്കറിയില്ലെന്നുമാണ് സെന്തില്‍ പറയുന്നത്. ഇതിനൊപ്പം തന്നെ കൊറോണ പ്രതിരോധത്തിന്റെ ഭാ​ഗമായി കൈകള്‍ സോപ്പുവെള്ളത്തില്‍ കഴുകേണ്ട ആവശ്യകതയെപ്പറ്റിയും സോഷ്യല്‍ ഡിസ്റ്റന്‍സിനെപ്പറ്റിയും താരംസംസാരിച്ചു.

about senthil tamil actor

More in News

Trending

Recent

To Top