News
ബോളിവുഡ് ലഹരിമരുന്ന് കേസ്: മകളെ രക്ഷിക്കണമെന്ന് അമ്മ, പറ്റില്ലെന്ന് അച്ഛന്‍
ബോളിവുഡ് ലഹരിമരുന്ന് കേസ്: മകളെ രക്ഷിക്കണമെന്ന് അമ്മ, പറ്റില്ലെന്ന് അച്ഛന്‍
പ്രശസ്ത നടന്‍ സുശാന്ത് സിങ്ങ് രാജ്പുതിന്റ്റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡ് പ്രമുഖ താരങ്ങളില്‍ പലരും പ്രധാന കണ്ണികളായ ലഹരി മരുന്ന് കേസ് പുറത്ത് വരുന്നത്. കേസില്‍ സുശാന്തിന്റ്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റിലായതാണ് ആദ്യം വാര്‍ത്തയായത്. എന്നാല്‍ അതിന് പിന്നാലെ ബോളിവുഡിലെ പല യുവനടിമാരുടെയും പേരുകള്‍ റിയ പുറത്ത് വിട്ടു. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്ങ് എന്നിവരുടെ പേരുകള്‍ പുറത്താവുകയും ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതിന് പിന്നാലെ ഇവരെ എന്‍സിബി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ബോളിവുഡ് നടിയും നടന്‍ സെയ്ഫ് അലി ഖാന്‍റ്റെ മകളുമായ സാറ അലി ഖാന്‍ സുശാന്തുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട് തനിക്കു യാതൊരു പങ്കുമില്ലായെന്നും എന്‍ സി ബി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
സെയ്ഫിന്റ്റെ മുന്‍ഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ലഹരി മരുന്ന് കേസില്‍ സാറയെ രക്ഷിക്കാനായി സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും കേസില്‍ സഹായിക്കില്ലെന്ന നിലപാടിലാണ് സെയ്ഫ് അലി ഖാന്‍ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡല്‍ഹിയിലേക്ക് പറന്നിരിക്കുകയാനിപ്പോള്‍ സെയ്ഫ്. ലാല്‍ സിങ്ങ് ചദ്ദ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് കരീനയുടെ ഡല്‍ഹി യാത്ര. സാറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് പാടെ പരക്കുന്ന അഭ്യൂഹങ്ങള്‍.
സെയ്ഫ് അലി ഖാൻെറയും അമൃത സിങ്ങിൻെറയും മകളായ സാറ 2018ൽ സുശാന്തിനൊപ്പം ‘കേദാർനാഥ്’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറിയത്.സുശാന്തിനും സുഹൃത്തുക്കൾക്കുമൊപ്പം സാറ തായ്ലൻഡ് യാത്ര നടത്തിയതായി റിയ എൻ.സി.ബിക്ക് മൊഴി നൽകിയതായാണ് വിവരം. തായ്ലൻഡ് യാത്രക്ക് 70 ലക്ഷം രൂപ പൊടിപൊടിച്ചതായി റിയ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.കേദാർനാഥിൻെറ ചിത്രീകരണ വേളയിൽ സുശാന്തും സാറയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും നടൻെറ സുഹൃത്ത് സാമുവൽ ഹോകിപ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.എൻ.സി.ബിയുടെ ചോദ്യംചെയ്യലിൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് സെലിബ്രിറ്റികളുടെ പേരുകൾ റിയ വെളിപ്പെടുത്തിയതായി സൂചനയുണ്ടായിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ 15ഓളം ബോളിവുഡ് താരങ്ങൾ നാർകോട്ടിക്സിൻെറ റഡാറിന് കീഴിലായിരുന്നു.
80 ശതമാനത്തോളം ബോളിവുഡ് താരങ്ങളും ലഹരി ഉപയോഗിക്കുന്നതായി റിയ മൊഴി നൽകിയതായാണ് റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയിലെ 25 പ്രമുഖ താരങ്ങളെ കേസുമായി ബന്ധപ്പെട്ട് വിസ്തരിക്കുമെന്നാണ് സൂചന.റിയയുടെ വാട്സാപ്പ് ചാറ്റിൻെറ ഉള്ളടക്കം പുറത്തായതോടെയാണ് നടിയും സഹോദരൻ ശൗവിക് ചക്രബർത്തിയും സുശാന്തിൻെറ മാനേജർ ദീപേഷ് സാവന്തുമടക്കമുള്ളവർ അറസ്റ്റിലായത്. റിയ നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ്ച മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു.ജൂൺ 15നാണ് സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കിയ മുംബൈ പൊലീസ് കാരണം ചികഞ്ഞ് അന്വേഷണം ആരംഭിച്ചിരുന്നു.നിലവിൽ പൊലീസിന് പുറമേ സി.ബി.ഐ, എൻ.സി.ബി, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നീ ഏജൻസികളും അന്വേഷിക്കുന്നുണ്ട്.
about seif ali khan
