Bollywood
ഭാരം കുറയ്ക്കും മുന്‍പ് ഇങ്ങനെയായിരുന്നു;സാറ അലി ഖാന്റെ പ്രാങ്ക് വീഡിയോ വൈറലാകുന്നു!
ഭാരം കുറയ്ക്കും മുന്‍പ് ഇങ്ങനെയായിരുന്നു;സാറ അലി ഖാന്റെ പ്രാങ്ക് വീഡിയോ വൈറലാകുന്നു!
ബോളിവുഡ് പ്രേക്ഷകർക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് സാറ അലി ഖാന്‍.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ സാറ പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സുഹൃത്തുക്കള്‍ക്ക് ഒപ്പം സാറ നടത്തിയ ഒരു വിമാനയാത്രക്കിടയില്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഒരു പ്രാങ്ക് ത്രോ ബാക് വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിന് മുമ്ബുള്ള വീഡിയോ കണ്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്.എങ്കിലും ഈ വീഡിയോയില്‍ സാറ വളരെ ക്യുട്ട് ആയിരിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.
സുഹൃത്തുക്കളെല്ലാം ഉറങ്ങിയശേഷം സാറ പകര്‍ത്തിയ വീഡിയോയാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചത്. പ്രാങ്ക് വീഡിയോ കാണുകമാത്രമല്ല ശരീര ഭാരം കുറച്ചതില്‍ താരത്തെ ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. 2018ല്‍ സിനിമയില്‍ അരങ്ങേറ്റം കുറയ്ക്കുന്നതിന് മുന്‍പ് താരം ഭാരം കുറച്ചിരുന്നു.
about sara ali khan video
