Connect with us

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍!

News

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍!

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍!

ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചതായി വെളിപ്പെടുത്തല്‍. ചികിത്സയ്ക്കു വേണ്ടി താന്‍ ജോലിയില്‍ നിന്ന് ഒരു ചെറിയ ഇടവേള എടുക്കുകയാണെന്ന് സഞ്ജയ് ദത്ത് ഇന്ന് വൈകിട്ട് ട്വീറ്റ് ചെയ്തിരുന്നു. കുടുംബവും സുഹൃത്തുക്കളുമടക്കം തനിക്കൊപ്പമുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ അനാരോഗ്യത്തെക്കുറിച്ച്‌ അദ്ദേഹം കൂടുതല്‍ വെളിപ്പെടുത്തിയിരുന്നില്ല. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്‍തയാണ് അദ്ദേഹത്തിന്‍റെ രോഗവിവരം സംബന്ധിച്ച്‌ ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയമാധ്യമങ്ങളില്‍ ഇത് പ്രാധാന്യത്തോടെ ഇടംപിടിച്ചു .

ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് കാന്‍സര്‍ ബാധയെന്നും രോഗത്തിന്‍റെ മൂന്നാം ഘട്ടത്തിലാണ് ഇപ്പോഴെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തിനു ശേഷം വിട്ടയച്ചിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ കൊറോണ പരിശോധനയിലും ഫലം നെഗറ്റീവ് ആയിരുന്നു.
ചികിത്സിച്ച്‌ ഭേദമാക്കാന്‍ കഴിയുന്ന കാന്‍സറാണ് അദ്ദേഹത്തിനെന്നും എന്നാല്‍ ചികിത്സ ഉടന്‍ ആരംഭിക്കേണ്ടതുണ്ടെന്നും സുഹൃത്ത് പറയുന്നു. യുഎസില്‍ ആയിരിക്കും ചികിത്സ നടത്തുക. അതേസമയം കന്നഡ ചിത്രം കെജിഎഫ് 2 ആണ് സഞ്ജയ് ദത്തിന്‍റേതായി പുറത്തുവരാനിരിക്കുന്ന ശ്രദ്ധേയ ചിത്രം.

ശ്വാസതടസ്സത്തെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ശനിയാഴ്ച വൈകിട്ട് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പരിശോധനാഫലം നെഗറ്റീവ് പരീക്ഷിച്ച താരം ആശുപത്രിയിലെ നോണ്‍-കോവിഡ് ഐസിയു വാര്‍ഡില്‍ ആണ്. അതേസമയം പിസിആര്‍ ടെസ്റ്റിനുള്ള സ്രവം ശേഖരിച്ചിട്ടുണ്ട്. അതിന്റെ ഫലം വന്നിട്ടില്ല. സഞ്ജയ് ദത്തിന്റെ അവസ്ഥ മെച്ചപ്പെട്ടാല്‍ അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും. തലേദിവസം സഞ്ജയ് ദത്ത് ശ്വസന പ്രശ്‌നങ്ങളെക്കുറിച്ച്‌ പരാതിപ്പെട്ടിരുന്നു.

about sanjay dutt

More in News

Trending

Recent

To Top