News
ലഹരിമരുന്നു കേസിൽ നടി റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി
ലഹരിമരുന്നു കേസിൽ നടി റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി
Published on
ലഹരിമരുന്നു കേസിൽ നടി റിയ ചക്രവർത്തിയുടെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി. റിയയുടെ സഹോദരൻ ഷോവിക്, സുശാന്ത് സിങ്ങിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡ, വീട്ടുജോലിക്കാരൻ ദീപക് സാവന്ത്, ലഹരി ഇടപാടുകാരായ സഇൗദ് വിലാത്ര, ബാസിത് പരിഹാർ എന്നിവരുടെ ജാമ്യാപേക്ഷകളും തള്ളി.
അതേസമയം, മുതിർന്ന എൻസിബി ഉദ്യോഗസ്ഥർ ഡൽഹിയിൽ യോഗം ചേർന്നതു ബോളിവുഡിലേക്ക് അന്വേഷണം നീട്ടുന്നതിനു മുന്നോടിയായാണെന്നു സൂചന. ഇതിനിടെ, റിയയെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി എംപി രംഗത്തെത്തി. രാജ്യത്തിനായി സേവനം ചെയ്ത സൈനിക ഉദ്യോഗസ്ഥന്റെ മകളായ ബംഗാളി ബ്രാഹ്മണ പെൺകുട്ടിയെ വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
about riya
Continue Reading
You may also like...
Related Topics:Bollywood Stars, news
