Connect with us

രഹ്ന ഫാത്തിമ ജയിലിലേക്ക് എല്ലാ അടവുകളും പാളി.. പണി പാലും വെള്ളത്തിൽ; അന്നേ നോക്കി വച്ചതാ..

Malayalam

രഹ്ന ഫാത്തിമ ജയിലിലേക്ക് എല്ലാ അടവുകളും പാളി.. പണി പാലും വെള്ളത്തിൽ; അന്നേ നോക്കി വച്ചതാ..

രഹ്ന ഫാത്തിമ ജയിലിലേക്ക് എല്ലാ അടവുകളും പാളി.. പണി പാലും വെള്ളത്തിൽ; അന്നേ നോക്കി വച്ചതാ..

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നത് രെഹ്ന ഫാത്തിമയായിരുന്നു.മകനെകൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതും പോരാ അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയുമായിരുന്നു ഭവതി. പണി കിട്ടുമെന്ന് പാവം കരുതിയില്ല.പ്രശ്നം ഗുരുതരമായി ചർച്ചയായി ഒടുവിൽ ദാ  കേസുമായി..ഇപ്പോള്‍ ദേ ജാമ്യമില്ലാ കേസില്‍ പെട്ടിരിക്കുകയാണ് വീര നായിക.

നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലാണ് രഹ്ന ഫാത്തിമയ്ക്ക് കുരുക്ക് മുറുകുന്നത്. പോക്‌സോ, ഐടി, ബാലനീതി നിയമങ്ങള്‍ പ്രകാരം അന്വേഷണം മുന്നേറുകയാണെന്നു പൊലീസ് ഔദ്യോഗികമായി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും അറിയിച്ചു. ദൃശ്യങ്ങള്‍ ഉള്‍പ്പെട്ട ഡിവിഡി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.

രഹ്നയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയെ എതിര്‍ത്താണ് എറണാകുളം ടൗണ്‍ സൗത്ത് ഇന്‍സ്‌പെക്ടറുടെ വിശദീകരണ പത്രിക. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബര്‍ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അന്വേഷണ ഭാഗമായി ലാപ്‌ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാന്‍ഡ്, പെയ്ന്റ് മിക്‌സിങ് സ്റ്റാന്‍ഡ്, കളര്‍ ബോട്ടില്‍, ബ്രഷ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കണ്ടെടുത്തു.

ലാപ്‌ടോപ്പും മൊബൈല്‍ ഫോണും തൃപ്പൂണിത്തുറയിലെ റീജനല്‍ സൈബര്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫോണ്‍ കോളുകളുടെയും ചാനല്‍ അക്കൗണ്ട് റജിസ്‌ട്രേഷന്റെയും വിഡിയോ അപ്‌ലോഡ് ചെയ്തതിന്റെയും വിവരങ്ങള്‍ ശേഖരിക്കും. ഈ വിഷയത്തില്‍ തിരുവല്ല സ്വദേശി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസും കേസെടുത്തിട്ടുണ്ട്.

അതേസമയം മക്കള്‍ നെഞ്ചില്‍ ചിത്രം വരച്ചതിന്റെ പേരില്‍ ഇപ്പോള്‍ കേസും കോലാഹലവുമായി വരുന്നത് വര്‍ഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമയുടെ വിശദീകരണം. എന്റെ ശരീരവും എന്റെ പേരുമാണ് ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മക്കള്‍ വരച്ചപ്പോള്‍ മാത്രമല്ല, ജെസ്‌ല മാടശേരി തന്റെ ശരീരത്ത് ബോഡി ആര്‍ട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയര്‍ന്നിരുന്നു. ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വിഡിയോ എടുത്തു നോക്കിയാല്‍ അതിന്റെ കമന്റുകള്‍ കാണാം. ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാല്‍ അതില്‍ അശ്ലീലം കാണുന്നവര്‍ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നാണ് രഹ്ന വ്യക്തമാക്കുന്നത്.

നഗ്‌നശരീരത്തില്‍ മകനെക്കൊണ്ട് ചിത്രം വരപ്പിച്ച സംഭവത്തില്‍ ആദ്യം പരാതി ലഭിച്ചത് തിരുവല്ല പൊലീസ് സ്‌റ്റേഷനിലാണ്. തൊട്ടു പിന്നാലെ സൈബര്‍ ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസ് കേസെടുക്കുകയും രഹ്നയുടെ വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തു. ഇതോടെയാണ് രഹ്നയ്ക്ക് കുരുക്ക് മുറുകിയത്.

about rehna fathima

More in Malayalam

Trending

Recent

To Top