Social Media
‘ഇതെന്‍റെ സണ്‍ ഗ്ലാസല്ലേ എന്ന് കുഞ്ഞുസിവക്ക് സംശയം?ഈ രണ്‍വീറെങ്ങാനും?വൈറലായി ചിത്രം!
‘ഇതെന്‍റെ സണ്‍ ഗ്ലാസല്ലേ എന്ന് കുഞ്ഞുസിവക്ക് സംശയം?ഈ രണ്‍വീറെങ്ങാനും?വൈറലായി ചിത്രം!
By
ബോളിവുഡിൻറെ സ്റ്റൈൽ കിംഗ് എന്ന് വിശേഷിപ്പിക്കുന്ന താരമാണ് രൺവീർ സിങ്.താരത്തിൻറെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന്റേതായ വാർത്തകളും വളരെ പെട്ടന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഇപ്പോഴിതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍, ഫാഷന്‍ കിങ്ങ് തുടങ്ങിയ വിശേഷണങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് രണ്‍വീര്‍ സിങ്.
ബോളിവുഡിലെ ഫാഷന്‍ കിങ്ങാണ് നടന്‍ രണ്‍വീര്‍ സിങ്.വ്യത്യസ്തമായ സ്റ്റൈലില്‍ എത്തി ആരാധകരെ ആവേശത്തിലാക്കാന്‍ എന്നും താരം ശ്രമിക്കാറുണ്ട്. എല്ലെ ബ്യൂട്ടി അവാര്‍ഡ്‌സിലും വ്യത്യസ്തനായാണ് താരം എത്തിയത്. സണ്‍ ഗ്ലാസ് ധരിച്ച് സ്റ്റൈലായി നില്‍ക്കുന്ന ധോനിയുടെ മകള്‍ സിവയും ബോളിവുഡ് താരം രണ്‍വീറുമാണ് ഇന്‍സ്റ്റഗ്രാമിലെ താരങ്ങള്‍. സണ്‍ ഗ്ലാസ് ധരിച്ച് നില്‍ക്കുന്ന രണ്‍വീറിനെ കണ്ടപ്പോള്‍ കുഞ്ഞു സിവയ്ക്ക് സംശയം. ‘ഇതെന്‍റെ സണ്‍ ഗ്ലാസല്ലേ? ഈ രണ്‍വീറെങ്ങാനും..’ ഓടിച്ചെന്ന് മുകളിലെ മുറിയില്‍ പോയി തിരഞ്ഞു. കണ്ണട അവിടെയുണ്ടെന്ന് ഉറപ്പാക്കിയ ശേഷമേ സിവ തിരച്ചില്‍ നിര്‍ത്തിയുള്ളൂ.
സിവയും രണ്‍വീറും ഒരേ പോലെയുള്ള സണ്‍ഗ്ലാസുകള്‍ ധരിച്ചുനില്‍ക്കുന്ന ചിത്രം അച്ഛന്‍ ധോനിയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം സിവയുടെ തിരച്ചിലിന്‍റെ കഥയും പങ്കുവെച്ചു.വൈകാതെ കമന്‍റുമായി രണ്‍വീറുമെത്തി. പിന്നാലെ ക്രിക്കറ്റ് താരങ്ങളും ആരാധകരും രസികന്‍ കമന്റുകളുമായി എത്തി.
about ranveer singh and siva