Connect with us

54 ശസ്ത്രക്രിയകള്‍ നടത്തിയാണ് ജീവിതം മുന്നോട്ടു പോകുന്നത്;ചിത്രം പങ്കുവെച്ച് താരസഹോദരി!

Social Media

54 ശസ്ത്രക്രിയകള്‍ നടത്തിയാണ് ജീവിതം മുന്നോട്ടു പോകുന്നത്;ചിത്രം പങ്കുവെച്ച് താരസഹോദരി!

54 ശസ്ത്രക്രിയകള്‍ നടത്തിയാണ് ജീവിതം മുന്നോട്ടു പോകുന്നത്;ചിത്രം പങ്കുവെച്ച് താരസഹോദരി!

ബോളിവുഡിൽ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു താരങ്ങളാണ് കങ്കണയും സഹോദരിയും. കഥാപാത്രങ്ങളിലെ തിരഞ്ഞെടുപ്പിലും സ്വതസിദ്ധമായ അഭിനയശൈലിയിലും മറ്റു നടിമാരിൽനിന്നും വ്യത്യസ്തയാണ് കങ്കണ. എവിടെയും സ്വന്തം അഭിപ്രായം തുറന്നുപറയാൻ താരത്തിനു മടിയില്ല. പലപ്പോഴും ഏതു വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്.ഇപ്പോഴിതാ താരത്തിന്റെ സഹോദരിയാണ് രംഗത്ത് വന്നിരിക്കുന്നത്.”പ്രമുഖ ബോളിവുഡ് താരം കങ്കണ റണോട്ടിന്‍റെ സഹോദരി രംഗോലി ചാന്‍ഡെല്‍ ആസിഡ് ആക്രമണത്തിന് വിധേയമായത് വലിയ വാര്‍ത്തയായിരുന്നു. അഞ്ചു വര്‍ഷം മുമ്ബ് വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് ഒരു യുവാവ് രംഗോലിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

സംഭവത്തിന് ശേഷം അധികമൊന്നും രംഗത്തെത്താതിരുന്ന രംഗോലി ഇപ്പോഴിതാ, അവരുടെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി കഴിഞ്ഞ ചിത്രം ആസിഡ് ആക്രമണങ്ങളുടെ ഭീകരത വെളിവാക്കുന്ന ഒന്നാണ്. 54 ശസ്ത്രക്രിയകള്‍ നടത്തിയിട്ടും തന്‍റെ ചെവി പുനര്‍നിര്‍മിക്കാനായില്ലെന്ന് രംഗോലി പറയുന്നു.കഴിഞ്ഞ അഞ്ചുവര്‍ഷമായി നിരന്തരം ശസ്ത്രക്രിയകളിലൂടെയാണ് തന്‍റെ ജീവിതം മുന്നോട്ടുപോകുന്നതെന്ന് ട്വിറ്ററില്‍ അവര്‍ കുറിച്ചു.

ആസിഡ് ആക്രമണത്തില്‍ രംഗോലിയുടെ ഒരു സ്തനം പൂര്‍ണമായും നഷ്ടമായിരുന്നു. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചര്‍മ്മം വെട്ടിയെടുത്താണ് സ്തനവും ചെവിയും പുനര്‍നിര്‍മിക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി.ആസിഡാക്രമണത്തെ തുടര്‍ന്ന് ഇപ്പോഴും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് രംഗോലി പറയുന്നു. കഴുത്ത് ഉയര്‍ത്തുമ്ബോള്‍ നല്ല വേദന അനുഭവപ്പെടാറുണ്ട്.

ശരീരത്തിലെ വേദന കാരണം പലപ്പോഴും മരിച്ചുപോകണേയെന്ന് ആഗ്രഹിക്കാറുണ്ട്. മരിച്ചാല്‍ പിന്നെ ഇതൊന്നും അനുഭവിക്കേണ്ടല്ലോ. ആസിഡ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരുടെ എണ്ണം ഇന്ത്യയില്‍ കൂടി വരുന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഇത് അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ അധികൃതരുടെ ഭാഗത്ത്നിന്ന് ഉണ്ടാകണം. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും രംഗോലി ആവശ്യപ്പെട്ടു.

about rangoli chandel

More in Social Media

Trending

Recent

To Top