Connect with us

രാക്ഷസ രാജാവിന്റെ പിറവി കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആ കൊലക്കേസിൽ നിന്നും!

Malayalam

രാക്ഷസ രാജാവിന്റെ പിറവി കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആ കൊലക്കേസിൽ നിന്നും!

രാക്ഷസ രാജാവിന്റെ പിറവി കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആ കൊലക്കേസിൽ നിന്നും!

ആയിരം ചിറകുള്ള മോഹം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായി ചലച്ചിത്ര രംഗത്ത് തുടക്കം കുറിച്ച സംവിധായകനാണ് വിനയൻ.എന്നാൽ പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ നാളുകളായിരുന്നു.സൂപ്പർ ഹിറ്റുകളായ നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചു.ഇപ്പോളിതാ ചില പഴയകാല ഓർമ്മകൾ പങ്കുവെക്കുകയാണ് വിനയൻ.
ദാദാ സാഹിബ് റിലീസ് ചെയ്ത് നാലു മാസം കഴിഞ്ഞപ്പോൾ തന്നെ തനിക്ക് രാക്ഷസ രാജാവ് ചെയ്യേണ്ടിവന്നെന്നും അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ടന്നും തുറന്നു പറയുകയാണ് സംവിധായകൻ.

വിനയന്റെ കുറിപ്പ് വായിക്കാം:

“രാക്ഷസരാജാവ് ” ഷൂട്ടിങ് ആരംഭിച്ചത് “ദാദാസാഹിബ്” എന്ന എന്റെ മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ റിലീസു കഴിഞ്ഞ് നാലു മാസം കഴിഞ്ഞ ഉടനേയാണ്. ദാദാസാഹിബിനു ശേഷം കരുമാടി കുട്ടന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പെട്ടന്ന് ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്നത്. ഇത്ര പെട്ടന്ന് അടുത്ത ചിത്രവും തുടങ്ങാൻ പ്രോൽസാഹിപ്പിച്ചത് സാക്ഷാൽ മമ്മൂക്ക തന്നെയാണ്.

സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശി ആയിരുന്നു. ഞാനത് മുന്നോട്ടു നീട്ടിവച്ചു. കരുമാടിക്കുട്ടന്റെ തിരക്കിനിടയിൽ പുതിയൊരു സബ്ജക്ട് കണ്ടെത്തുക എന്നത് ഒരു വെല്ലുവിളി തന്നെ ആയിരുന്നു. അന്നു കേരളത്തെ പ്രകമ്പനം കൊള്ളിച്ച അതിദാരുണമായ ആലുവാ കൊലക്കേസും അതിന്റെ അന്വേഷണവും ഒക്കെ വാർത്തയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു.

പെട്ടെന്നൊരു സിനിമ ചെയ്യാൻ ആ കൊലക്കേസ് വിഷയത്തിൽ നിന്നു തന്നെ ത്രെഡ് കണ്ടെത്തുകയായിരുന്നു. കരുമാടിക്കുട്ടൻെറ റീ-റിക്കോഡിങ്ങിനിടയിൽ ഒരു കഥയുണ്ടാക്കി മമ്മൂക്കയോടു പറഞ്ഞു. അദ്ദേഹത്തിനു വളരെ ഇഷ്ടപ്പെട്ടു. ഷൂട്ടിങിനു മുൻപ് തിരക്കഥ മുഴുവൻ തീർക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല എന്നതാണു സത്യം.. എങ്കിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ടു ഷൂട്ടിങ് തീർത്തു,….. അടുത്തടുത്തു ചെയ്ത രണ്ടു മമ്മൂട്ടി ചിത്രങ്ങളും വ്യത്യസ്തമായിരുന്നു.. വിജയവുമായിരുന്നു..

about rakshasa rajav movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top