Tamil
45 വർഷമായി സിനിമയിൽ. ഇനി ചെയ്യാനുള്ളത് ഒരു വേഷം മാത്രം, സ്വപ്ന കഥാപാത്രത്തെ വെളിപ്പെടുത്തി രജനികാന്ത്.
45 വർഷമായി സിനിമയിൽ. ഇനി ചെയ്യാനുള്ളത് ഒരു വേഷം മാത്രം, സ്വപ്ന കഥാപാത്രത്തെ വെളിപ്പെടുത്തി രജനികാന്ത്.
എന്തു കൊണ്ടാണ് ആളുകൾ തന്നെ സൂപ്പർ സ്റ്റാര്‍ എന്ന് വിളിക്കുന്നത് ഇപ്പോഴും അറിയില്ല, തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തിന്റെ വാക്കുകളാണിവ. എ. ആർ. മുരുഗദോസുമായി ആദ്യമായി ഒന്നിക്കുന്ന തന്റെ 167ാം ചിത്രം ദർബാറിന്റെ ട്രൈലർ പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു രജനികാന്തിന്റെ പരാമർശം. കരിയറിൽ പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ തന്റെ സ്വപ്നമായ കഥാപാത്രത്തെ കുറിച്ചും രജനികാന്ത് ചടങ്ങിൽ വെളിപ്പെടുത്തി. ദർബാറിലെ തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ‘എളുപ്പത്തിൽ സാധ്യമാകുന്ന വേഷങ്ങൾ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടം. എന്നാൽ അതിൽ പോലീസ് ഉദ്യോഗസ്ഥന്റെ റോളുകളോട് താൽപര്യമില്ല. കാരണം അതിന് വളരെയധികം ഉത്തരവാദിത്തമുണ്ട്. എന്നാൽ എ ആർ മുരുകദോസ് തികച്ചും വ്യത്യസ്തമായ ഒരു കഥയുമായാണ് തന്നെ സമീപിച്ചത്. ഒരു സാധാരണ പോലീസുകാരൻ അല്ല ദർബാറിലേത്. വളരെ വ്യത്യസ്തമാണ്. സംവിധായകന്റെ അദ്ദേഹത്തിന്റെ ഭാവനയും കാഴ്ചപാടും വളരെ വ്യത്യസ്തമാണ്.ഇതിന് പിന്നാലെയാണ് തന്റെ സ്വപ്ന വേഷത്തെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
‘ഏകദേശം 40-45 വർഷമായി സിനിമ മേഖലയിൽ, 160 ൽ അധികം സിനിമകൾ ചെയ്തിട്ടുണ്ട്, എല്ലാ തരം വേഷങ്ങളും ചെയ്തു. എന്നാൽ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിയെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’- രജനീകാന്ത് പറയുന്നു. നിരവധി വർഷങ്ങൾ ക്യാമറയ്ക്ക് മുന്നിൽ ചെലവഴിച്ച വ്യക്തിയാണ്, എന്നാൽ ഒരു കലാകാരനെന്ന നിലയിൽ തന്നിൽ യാതൊന്നും മാറിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് ഏങ്ങനെയാണ് തനിക്ക് ലഭിച്ചത് എന്നിതിനെ കുറിച്ചും അദ്ദേഹം ചടങ്ങിൽ പറയുന്നുണ്ട്. ” നാൽപത് വർഷം മുമ്പായിരുന്നു. 80 കളുടെ തുടക്കത്തിൽ എന്റെ ഒരു സിനിമ കണ്ടപ്പോൾ, അതിന്റെ പ്രീമിയറിലല്ല, ഒരു തീയറ്ററിൽ. സിനിമയുടെ ക്രെഡിറ്റിൽ ‘സൂപ്പർസ്റ്റാർ രജനീകാന്ത്’ എന്ന് എഴുതിയിരുന്നു. എന്തിനായിരുന്നു അങ്ങനെ ചെയ്തതെന്ന് ഉടനെ നിർമ്മാതാവിനെ വിളിച്ച് ചോദിച്ചു, എന്നോട് പോലും ചോദിക്കാതെ ആയിരുന്നു ആ വിശേഷണം. എറെ ലജ്ജിപ്പിച്ചിരുന്നു. എന്നെ സൂപ്പർ സ്റ്റാർ എന്ന് വിളിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്ക് ഇപ്പോൾ പോലും അങ്ങനെ തോന്നുന്നു. എന്തുകൊണ്ടാണ് അവർ എന്നെ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതെന്ന് എനിക്കറിയില്ല, “അദ്ദേഹം പറഞ്ഞു.
1992 ല്‍ പുറത്തിറങ്ങിയ പാണ്ഡ്യന്‍ എന്ന സിനിമയ്ക്ക് ശേഷം ആദ്യമായാൻ രജനി ദർബാറിൽ പൊലീസ് വേഷത്തില്‍ എത്തുന്നത്. ബോളിവുഡ് സൂപ്പർ താരം സുനിൽ ഷെട്ടി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ നയൻതാരയാണ് നായിക. ഇതാദ്യമായാണ് രജനിയും മുരുഗദോസും ഒന്നിക്കുന്നതെന്ന പ്രത്യേതയും ദർബാറിനുണ്ട്. ലൈക പ്രൊഡക്‌ഷൻസ് നിർമ്മിക്കുന്ന സിനിമയയുടെ ക്യാമറ ചലിപ്പിക്കുന്നത് സന്തോഷ് ശിവനാണ്.
about rajanikanth
