News
മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും!
മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും!
Published on
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്‌കറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്തും. ലോകപ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അടുത്തതായി സ്റ്റൈല്‍മന്നനും പങ്കെടുക്കും. ലോകമെമ്ബാടുമായി നിരവധി കാഴ്ചക്കാരുളള പരിപാടി കൂടിയാണിത്. മാന്‍ v/s വൈല്‍ഡിന്റെ അടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിക്കുന്നത്.
ഈ എപ്പിസോഡിലാണ് രജനീകാന്തും അതിഥിയായി പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നായിരുന്നു മോഡി പങ്കെടുത്ത മാന്‍ v/s വൈല്‍ഡ് എപ്പിസോഡ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലായിരുന്നു മോദി പങ്കെടുത്ത എപ്പിസോഡ് ചിത്രീകരിച്ചിരുന്നത്. പര്‍വതങ്ങളിലും കാട്ടിലും ജീവിച്ചതിന്റെ അനുഭവങ്ങള്‍ ഷോയില്‍ മോഡി പങ്കുവെച്ചിരുന്നു.
about rajanikanth
Continue Reading
You may also like...
Related Topics:news
