Connect with us

ജോപ്പനും മുരുകനും വന്നിട്ട് മൂന്ന് വർഷം;ട്രോളുമായി സോഷ്യൽ മീഡിയ!

Social Media

ജോപ്പനും മുരുകനും വന്നിട്ട് മൂന്ന് വർഷം;ട്രോളുമായി സോഷ്യൽ മീഡിയ!

ജോപ്പനും മുരുകനും വന്നിട്ട് മൂന്ന് വർഷം;ട്രോളുമായി സോഷ്യൽ മീഡിയ!

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി.തികച്ചും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയായിരുന്നു അത്.മോഹൻലാലിൻറെ കഥാപാത്രം ഓരോ തീയ്യറ്ററുകളിലും നിറഞ്ഞ കയ്യടി നേടി.

വൈശാഖ് സംവിധാനം ചെയ്‌ത് ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തേക്ക് കൊണ്ടുപോയെന്നു തന്നെ പറയണം.2016 ഒക്ടോബര്‍ 7നായിരുന്നു മോഹന്‍ലാല്‍ പുലിമുരുകനായി അവതരിച്ചത്. ഇതേ ദിവസം തന്നെയായിരുന്നു മെഗാസ്റ്റാര്‍ തോപ്പില്‍ ജോപ്പനും എത്തിയത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച സിനിമയുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയതും. മുരുകന്റെ ഓരോ ചുവടും പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. ചിത്രത്തിലെ ആക്ഷനും ഗാനങ്ങളുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ്കൃഷ്ണയായിരുന്നു തിരക്കഥയൊരുക്കിയത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്.

ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ചായിരുന്നു ചിത്രം മുന്നേറിയത്. മലയാളത്തിലെ ആദ്യ 100 കോടി ചിത്രമെന്ന റെക്കോര്‍ഡും ഈ സിനിമയ്ക്ക് സ്വന്തമാണ്. മുരുകന്റെ ബ്രഹ്മാണ്ഡ വരവ് 3 വര്‍ഷം പിന്നിട്ടതില്‍ ആരാധകരും സന്തോഷത്തിലാണ്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം മുരുകന്‍ നിറഞ്ഞുനില്‍ക്കുകയാണ്. ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിലാണ് ഇതേ ടീമിനൊപ്പം വീണ്ടും എത്തുന്നതിനെക്കുറിച്ച് ടോമിച്ചന്‍ മുളകുപാടവും പ്രഖ്യാപിച്ചത്. മികച്ച ആക്ഷന്‍ കോറിയോഗ്രാഫറിനുള്ള പുരസ്‌കാരം പീറ്റര്‍ ഹെയ്‌ന് ലഭിച്ചിരുന്നു. റിലീസ് ചെയ്ത് 3 വര്‍ഷം പിന്നിടുമ്പോഴും പുലിമുരുകന്‍ തിളങ്ങുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം. തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ സ്വീകരിച്ച ചിത്രമായിരുന്നു ബാഹുബലി. മലയാളത്തില്‍ അത്തരത്തിലൊരു സിനിമ സാധ്യമല്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു പുറത്തുവന്നത്. ബോക്‌സോഫീസില്‍ നിന്നും 100 കോടി സ്വന്തമാക്കിയതോടെ പുലിമുരുകന്‍ ചരിത്രം തിരുത്തിക്കുറിച്ചത്.വൈശാഖും 25 കോടിയും പീറ്റര്‍ ഹെയ്‌നും വിഎഫ്എക്‌സും മാത്രം പോര, ആ സിനിമ വിജയിക്കണമെങ്കില്‍ മോഹന്‍ലാലിനെപ്പോലൊരു താരവും അത്യാവശ്യമാണെന്നാണ് ട്രോളര്‍മാരും പറയുന്നത്. കാടും പുലിയും മാത്രം പോര, മോഹന്‍ലാലും വേണം, എങ്കിലേ അത് ചരിത്രമാവുള്ളൂ.

പുലിമുരുകന്‍ വന്‍വിജയം സ്വന്തമാക്കിയതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഇറങ്ങിയേക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറിയിരുന്നു. അണിയറപ്രവര്‍ത്തകരില്‍ നിന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. പുലിമുരുകന് 3 വയസ്സ് തികയുന്നതിനിടയിലായിരുന്നു മോഹന്‍ലാലും വൈശാഖും താനും വീണ്ടും ഒരുമിക്കാന്‍ പോവുകയാണെന്ന കാര്യത്തെക്കുറിച്ച് ടോമിച്ചന്‍ മുളകുപാടം വ്യക്തമാക്കിയത്.മോഹന്‍ലാലിന്റെ കാലും ചെരുപ്പും മാലയും ഗെറ്റപ്പുമൊക്കെ തരംഗമായി മാറിയിരുന്നു.

മോഹന്‍ലാലിന്‍രെ ഇരിപ്പായിരുന്നു കുരുന്നുകളെല്ലാം അനുകരിച്ചത്. മറ്റുള്ള ഇന്‍ഡസ്ട്രികളെല്ലാം ബാഹുബലിക്ക് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ മോളിവുഡില്‍ ഈ കാലുകള്‍ക്കിടയില്‍ ബാഹുബലി അടിയറവ് പറഞ്ഞുവെന്നായിരുന്നു ട്രോളര്‍മാരുടെ കണ്ടെത്തല്‍.മമ്മൂട്ടിയുടെ ചരിത്ര സിനിമയായ മാമാങ്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ പോസ്റ്ററുകളെല്ലാം നിമിഷനേരം കൊണ്ടായിരുന്നു തരംഗമായി മാറിയത്. മുരുകന്റെ കാലനാവുമോ മാമാങ്കമെന്ന തരത്തിലുള്ള ചര്‍ച്ചകളും അരങ്ങേറുന്നുണ്ട്.മോളിവുഡിന് 100 കോടി ഒരിക്കലും സാധ്യമാവില്ലെന്ന് പറഞ്ഞവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയായിരുന്നു ഇത്.

ഇതാണെടാ മോളിവുഡ് എന്ന് പറയിപ്പിച്ചിട്ട് 3 വര്‍ഷം പിന്നിട്ടതിന്റെ സന്തോഷം ആരാധകരും ആഘോഷിച്ചിരിക്കുകയാണ്.മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പനും ഇതേ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. വന്‍പ്രതീക്ഷയോടെയാണ് ചിത്രം എത്തിയതെങ്കിലും മുരുകന് മുന്നില്‍ ചിത്രത്തിന് പിടിച്ചുനില്‍ക്കാനായിരുന്നില്ല.ബോക്‌സോഫീസിന്റെ കാലനായാണ് പുലിയൂരിലെ പുലിവേട്ടക്കാരനായ മുരുകന്‍ എത്തിയത്. ഈ മുരുകന്റെ ജനനത്തിന് 3 വര്‍ഷമായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് മുരുകന്‍.

about pulimurugan and thoppil joppan

More in Social Media

Trending

Recent

To Top