Connect with us

ആദ്യം അംഗീകാരം പിന്നീട് ട്രോളുകൾ;എന്നിട്ടും ഇതെങ്ങനെ പ്രിയ വാര്യർക്ക് കഴിയുന്നു?

Social Media

ആദ്യം അംഗീകാരം പിന്നീട് ട്രോളുകൾ;എന്നിട്ടും ഇതെങ്ങനെ പ്രിയ വാര്യർക്ക് കഴിയുന്നു?

ആദ്യം അംഗീകാരം പിന്നീട് ട്രോളുകൾ;എന്നിട്ടും ഇതെങ്ങനെ പ്രിയ വാര്യർക്ക് കഴിയുന്നു?

മലയാള സിനിമയിൽ വളരെ ഏറെ മുന്നിട്ടു നിൽക്കുന്ന നായികയാണ് പ്രിയ വാര്യർ.ഒപ്പം ട്രോളിൻമാരുടെ സ്വന്തം നായികയാണ് പ്രിയവാര്യർ. ഒറ്റ കണ്ണിറുക്കിലൂടെ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ പ്രിയ പ്രകാശ് വാര്യർ.മലയാളത്തില്‍ നിന്ന് ബോളിവുഡില്‍ എത്തിയ പ്രിയ വാര്യര്‍ ഇപ്പേള്‍ തെലുങ്ക് സിനിമയിലേക്കും ചുവടുവെക്കുകയാണ്. ആദ്യ ചിത്രമായ ഒരു അഡാറ് ലവ്വ് വേണ്ടത്ര വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ടീസറിലൂടെയും പാട്ടിലൂടെയും ലഭിച്ച ആഗോള പ്രശസ്തി പ്രിയയ്ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. ആദ്യം ലഭിച്ച വലിയ അംഗീകാരത്തിനും പിന്നീട് ലഭിച്ച ട്രോളുകള്‍ക്കും ശേഷം ഇപ്പോള്‍ വീണ്ടും പ്രിയയെ അഭിനന്ദിക്കുന്നവരും ട്രോളന്‍മാരുടെ ആക്രമണത്തെ തള്ളിപ്പറയുന്നവരും കൂടുകയാണ്. താരം അടുത്തിടെ വനിതാ മാഗസിനായി നടത്തിയ ഫോട്ടോഷൂട്ട് വിഡിയോ കാണാം.

പ്രിയയുടേതായി പുതിയ ചിത്രങ്ങൾ വരാനിരിക്കുകയാണ് . പ്രശാന്ത് മാമ്ബുള്ളി സംവിധാനം ചെയ്യുന്ന ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം. ഈ ചിത്രം ഇപ്പോള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. മായങ്ക് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ലൗ ഹാക്കര്‍ എന്ന ഹിന്ദി ചിത്രത്തിലും പ്രിയ വേഷമിടുന്നു. മലയാളത്തിലും നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തുന്നുണ്ട്. നീരജ് മാധവ് നായകനാകുന്ന ‘ക’ എന്ന ചിത്രത്തിനായി ഒരു ഗാന രംഗത്തില്‍ പ്രിയാ വാര്യര്‍ എത്തുന്നുണ്ട്. രാമായണക്കാറ്റേ എന്ന ഹിറ്റ് ഗാനത്തിന്റെ റീമിക്‌സ് ആണിത്. അടുത്തിടെ ഫൈനല്‍സ് എന്ന ചിത്രത്തില്‍ ഗായികയായും പ്രിയ കഴിവ് തെളിയിച്ചു.

പ്രകാശ് വാര്യര്‍, പ്രീത പ്രകാശ് എന്നിവരാണ് മാതാപിതാക്കള്‍ പ്രിയയുടെ മാതാപിതാക്കൾ . പ്രസിദ്ധ് വാര്യര്‍ എന്നൊരു സഹോദരനും പ്രീതയ്ക്കുണ്ട്. വിമല കോളേജിൽ ബിരുദ വിദ്യാർഥിയാണ് താരം.താരത്തെ ഒരു അഭിനേത്രിയെന്ന നിലയിൽ ലോകം അറിഞ്ഞ ചിത്രമാണ് ‘ഒരു അഡാർ ലവ്’. പ്രിയയുടെ കന്നി ചിത്രമായ അഡാർ ലവ്, മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ ഏറെ ഓളം തീര്‍ത്തിരുന്നു. ഈ പാട്ടിൽ പുരികം കൊണ്ടും കണ്ണുകൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായി തീര്‍ന്ന താരമാണ് പ്രിയ.തനഹ, നീ വാനം നാൻ മഴൈ, ശ്രീദേവി ബംഗ്ലാവ് എന്നീ ചിത്രങ്ങളിലാണ് താരം പിന്നീട് അഭിനയിച്ചത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രമൊരുങ്ങുന്നതെന്നതു സംബന്ധിച്ച് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു.ചിത്രം ഇനിയും റിലീസ് ആയിട്ടില്ല. ചിത്രത്തിന്‍റേതായിറങ്ങിയ ട്രെയിലറുകളും പോസ്റ്ററുകളുമൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു..

പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ശ്രീദേവി ബംഗ്‌ളാവ്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത് എന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് ചിത്രം വിവാദത്തില്‍ അകപ്പെട്ടിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ ഇക്കാര്യം കാണിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പിന്നീട്, ചിത്രത്തിന് നടി ശ്രീദേവിയുടെ ജീവിതവും മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കികൊണ്ട് പ്രിയയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും രംഗത്ത് വന്നു.

നരേഷ് അയ്യര്‍ക്കൊപ്പം പിന്നണി ഗാനരംഗത്തേക്കും പ്രിയ ചുവടുവെച്ചിരിക്കുകയാണ് ഓണത്തോടനുബന്ധിച്ച് താരം ഇന്നലെ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ഏറെ വൈറലായിട്ടുമുണ്ട്

ഒരു അഡാര്‍ ലൗവ് എന്ന സിനിമയുടെ സെറ്റില്‍ തുടങ്ങിയതാണ് പ്രിയ പി വാര്യരും റോഷന്‍ അബ്ദുള്‍ റഹൂഫും തമ്മിലുള്ള സൗഹൃദം. റോഷനുമായി പ്രിയയും പ്രണയത്തിലാണോ എന്നായിരുന്നു. ഒരു അഭിമുഖത്തില്‍ പ്രിയക്ക് ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നു. താനും റോഷനും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലല്ലെന്നും പ്രിയ മറുപടി നല്‍കി.ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അതും സമപ്രായക്കാര്‍ക്കൊപ്പം സൗഹൃദം പങ്കിടുമ്പോള്‍ അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടായിരിക്കും. അത് തികച്ചും സ്വാഭാവികമാണ്. ഗോസിപ്പുകള്‍ സിനിമയുടെ ഭാഗമാണ്. അതിന് കുറച്ച് കാലം മാത്രമേ ആയുസ്സുള്ളൂ. ഞാന്‍ എന്റെ ജോലി പൂര്‍ണ സംതൃപ്തിയോടും ആത്മാര്‍ഥതയോടും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ബാക്കിയെല്ലാം പ്രേക്ഷകരുടെ കയ്യിലാണ്. പ്രിയ പറഞ്ഞു.

about priya warrier new photoshoot

More in Social Media

Trending

Recent

To Top