Malayalam
ശശികലയ്ക്ക് പിന്നാലെ പച്ചയ്ക്ക് തെറിവിളിച്ച് യുവതി.. പൃഥ്വിക്കെതിരെയുള്ള സൈബർ ആക്രമണം ചൂടുപിടിക്കുന്നു..
ശശികലയ്ക്ക് പിന്നാലെ പച്ചയ്ക്ക് തെറിവിളിച്ച് യുവതി.. പൃഥ്വിക്കെതിരെയുള്ള സൈബർ ആക്രമണം ചൂടുപിടിക്കുന്നു..
വാരിയംകുന്നന്‍ സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയതോടെ ആഷിഖ് അബുവിനും പൃഥ്വിക്കുമെതിരെ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. ബിജെപിക്കാരാണ് ഇവര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. ഇപ്പോളിതാ അംബിക എന്ന സ്ത്രീ പൃഥ്വിയുടെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് പ്രതികരണവുമായി എത്തി.
‘ഇതിലും ഭേദം ലേശം മസാലയൊക്കെ ചേര്‍ത്ത് നിന്റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണെ’ന്നാണ് അംബിക എന്ന സ്ത്രീ പറഞ്ഞത്. ഒരു ജാതീയമായ നിലയിലേക്കാണ് ആക്രമണം പോകുന്നത്.അംബികയുടെ കമന്റിന് ശേഷം പൃഥ്വി തന്റെ കമന്റ് ഡിലീറ്റ് ചെയ്‌തെന്നും തന്നെ ബ്ലോക്കാക്കിയെന്നും അവര്‍ പറഞ്ഞു. മാത്രമല്ല, അഹമ്മദ് ഹാജി കണ്ണില്‍ ചോരയില്ലാത്തവന്‍ ആയിരുന്നെന്നും, കൊടും കുറ്റവാളി ആയിരുന്നുവെന്നും, ഹിന്ദു സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞവന്‍ ആയിരുന്നുവെന്നും അവര്‍ പ്രതികരിച്ചു. എന്നാല്‍ നിരവധി പേര്‍ ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ചും രംഗത്തെത്തിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ ദിവസം സിനിമക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല രംഗത്തെത്തിയിരുന്നു. 1021ലെ പോലെ ഒടുങ്ങിത്തരാൻ 2021ൽ ഹിന്ദുക്കൾ തയ്യാറല്ലെന്നാണ് കെ പി ശശികല ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിക്കുകയായിരുന്നു.
about prithviraj