Connect with us

വീണ്ടും പേളിഷ് എത്തി;ഏറ്റെടുത്ത് ആരാധകർ!

Social Media

വീണ്ടും പേളിഷ് എത്തി;ഏറ്റെടുത്ത് ആരാധകർ!

വീണ്ടും പേളിഷ് എത്തി;ഏറ്റെടുത്ത് ആരാധകർ!

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരജോഡികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും.ഏറെ ആരാധകരാണ് താരങ്ങൾക്കുളത്.താരങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഏലമ്മ തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരങ്ങളുടെ വിശേഷങ്ങളും എല്ലാം തന്നെ അറിയാൻ പ്രേക്ഷകർക്ക് ഏറെ ആകാംക്ഷയാണുള്ളത്.എന്നാൽ താരങ്ങൾ തങ്ങളുടെ ഓരോ വിശേഷവും സോഷ്യൽ മീഡിയ വഴി അറിയിക്കാറുമുണ്ട്.ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു ഇരുവരും പ്രണയത്തിലായത്.ശേഷമുള്ളതെലാം തന്നെ ഒരു സിനിമ കാണുന്നത് പോലെ ആയിരുന്നു.ഈ റിയാലിറ്റി ഷോയിലൂടെ ഇരുവരെയും മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു.ശേഷം ഇരുവർ തമ്മിലുള്ള വെബ് സീരിയസുമെല്ലാം വളരെ ഏറെ ആരാധക ശ്രദ്ധ പുലർത്തി.പിനോടുള്ള വിവാഹം എല്ലാം തന്നെ ഏറെ പ്രക്ഷ പിന്തുണയുള്ളതായിരുന്നു. മുന്‍പ് വിവാഹത്തിന് മുന്നോടിയായിട്ടുളള ഇരുവരുടെയും പേളിഷ് വെബ് സീരിസെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെട്ട ഇരുവരും ഇക്കൊല്ലം മേയിലായിരുന്നു വിവാഹിതരായത്. പേളി മാണിയുടെയും ശ്രീനിഷിന്റെതുമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു.

ധനുഷ് ചിത്രം മരിയാനിലെ ഇന്നും കൊഞ്ച നേരം എന്ന പാട്ടിനൊത്തുളള ഇവരുടെ ഡബ്‌സ്മാഷ് വീഡിയോ ആണ് പുറത്തിറങ്ങിയിരുന്നത്.ശ്രീനിഷിനെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് പേളിയാണ് പാട്ടിനൊപ്പം അഭിനയിച്ച് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് പേളിക്കൊപ്പം ഡ്യൂയറ്റ് ചെയ്തുകൊണ്ടുളള വീഡിയോ ശ്രീനിഷ് അരവിന്ദും പോസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ലൈക്കുകളും കമന്റുകളുമാണ് ശ്രീനിഷിന്റെയും പേളിയുടെയും പുതിയ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മുന്‍പ് ഇരുവരും നടത്തിയ ഹണിമൂണ്‍ യാത്രകളും ചിത്രങ്ങളുമെല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.വിവാഹ ശേഷം കൊച്ചിയിലെ ഫ്ളാറ്റിലാണ് ഇരുവരും താമസമാക്കിയത്. ബിഗ് ബോസ് സമയത്ത് ലഭിച്ച ആരാധക പിന്തുണ ഇപ്പോഴും ഇരുവര്‍ക്കും ലഭിക്കുന്നുണ്ട്.

പേര്‍ളി ആര്‍മി ഗ്രൂപ്പുകളെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായി രംഗത്തുണ്ട്. വിവാഹ ശേഷവും അവതാരകയായി പേളി മാണി എത്തിയിരുന്നു. അടുത്തിടെ നടന്ന സൈമ അവാര്‍ഡ്സിലാണ് പേളി വീണ്ടും അവതാരകയായി തിളങ്ങിയിരുന്നത്.ശ്രീനിഷ് സീരിയല്‍ രംഗത്താണ് ഇപ്പോഴും സജീവമായുളളത്. തമിഴ്,തെലുങ്ക്, മലയാളം സീരിയലുകളിലെല്ലാം നടന്‍ അഭിനയിച്ചിരുന്നു. യൂടൂബില്‍ പേളി മാണി എന്ന പേരിലുളള ചാനലിലാണ് ഇരുവരും പുതിയ വീഡിയോകളെല്ലാം അപ്ലോഡ് ചെയ്യാറുളളത്. പേളിയുടെയും ശ്രീനിഷിന്റെയും യാത്രകളും വെബ് സീരിസുമെല്ലാം ഈ ചാനലിലൂടെ കാണിച്ചിരുന്നു. വിവാഹ ശേഷം സിനിമയിലേക്കു തിരിച്ചുവരാനുളള തയ്യാറെടുപ്പുകളിലാണ് പേളിയുളളത്.

അഭിഷേക് ബച്ചന്‍ നായകനാവുന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് പേളി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ബോളിവുഡിലെ പ്രശസ്ത സംവിധായകന്‍ അനുരാഗ് ബസുവാണ് ഈ ചിത്രമൊരുക്കുന്നത്. സിനിമയില്‍ പേളിക്കൊപ്പം ആദിത്യ റോയ് കപൂറും എത്തുന്നുണ്ട്. പേളി മാണി മിനിസ്‌ക്രീനിലേക്കും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. നടി അവതരിപ്പിച്ച ഡിഫോര്‍ ഡാന്‍സ് പോലുളള റിയാലിറ്റി ഷോകള്‍ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.പേർളി മാണിയും ശ്രീനിഷും മുമ്ബ് തന്നെ വളരെ ഏറെ മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന താരമായിരുന്നു.എങ്കിൽ പോലും ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോ ആയിരുന്നു ഇരുവരെയും ഒന്നിപ്പിച്ചത്.പേർളിക്കു മുൻപ് വളരെ ആരാധകനായിരുന്നു.സ്റ്റേജ് ഷോകളിലെ പേർളിയുടെ അവതരണം വളരെ ഏറെ ആരാധക പിന്തുണയുണ്ടാക്കിയിരുന്നു.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു പേർളി അന്നുമുതല്.ശ്രീനിഷും അതുപോലെ തന്നെയായിരുന്നു മിനിസ്‌ക്രീനിലൂടെ ഉള്ള അഭിനയംകൊണ്ട് മലയാളീകരയുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ താരമാണ്.എങ്കിൽ പോലും ബിഗ്‌ബോസ് ആയിരുന്നു താരങ്ങൾക്കു ഏറെ ആരധകരെ നേടിക്കൊടുത്തത്.

about perlish

More in Social Media

Trending

Recent

To Top