Malayalam
പേർളി മാണി ഗർഭിണി;സന്തോഷത്തിൽ കുടുംബാംഗങ്ങൾ…
പേർളി മാണി ഗർഭിണി;സന്തോഷത്തിൽ കുടുംബാംഗങ്ങൾ…
ബിഗ്‌ബോസിലൂടെ പ്രേണയിച്ച് വിവാഹിതരായവരാണ് പേളിയും ശ്രീനിഷും.മലയാളികൾ ഏറെ സന്തോഷത്തോടെ ഇരുവരുടെയും വിവാഹം ആഘോഷിച്ചു.ഡിഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായത്. ബിഗ് ബോസിലെത്തിയ ശേഷമുളള പേളിയുടെ പ്രണയവും വിവാഹവുമെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് ശ്രീനിഷ് അരവിന്ദുമായുളള പേളിയുടെ വിവാഹം നടന്നത്. ക്രിസ്റ്റ്യന്‍, ഹിന്ദു രീതിയിലുളള വിവാഹമായിരുന്നു പേളിഷിന്റെതായി നടന്നത്. തുടര്‍ന്ന് ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.ഇപ്പോളിതാ പേളി മാണി ഗർഭിണിയാണെന്നുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.താരത്തിന്റെ കുടുംബവും ശ്രീനിഷും സന്തോഷത്തിലാണ് എന്നൊക്കെയാണ് ചില മാധ്യമങ്ങൾ പറയുന്നത്.എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ പെളിയോ ശ്രീനിഷോ വിവരം പങ്കുവെച്ചിട്ടില്ല.
ബിഗ് ബോസിന് ശേഷം ശ്രീനിഷിനു ഒരുപാടു അവസരങ്ങള്‍ കിട്ടിയിരുന്നു . മിനി സ്‌ക്രീനില്‍ ആണ് കൂടുതലും അവസരങ്ങള്‍ കിട്ടിയത്.പേര്‍ളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടില്‍ തന്നെ കൂടുകയായിരുന്നു . ഒന്ന് രണ്ടു സിനിമകളില്‍ അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു.ബിഗ് ബോസില്‍ എത്തിയ ശേഷമാണ് പേളിയും ശ്രീനിഷും അടുത്ത സുഹൃത്തുക്കളായത്. തുടര്‍ന്നായിരുന്നു വിവാഹം. പേളിക്കൊപ്പം ശ്രീനിഷും ബിഗ് ബോസിന്റെ അവസാന ഘട്ടത്തിലെത്തിയിരുന്നു. രണ്ടു പേരുടെയും കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ബിഗ് ബോസ്. കഴിഞ്ഞ ബിഗ് ബോസ് സീസണിലെ പ്രധാന ഹൈലൈറ്റുകളിലൊന്നായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും പ്രണയം.
about perale maany
