Connect with us

പേളിയെ വീണ്ടും കളിയാക്കി ജിപി ഇത്തവണ കൂട്ടിനു ശ്രീനിഷും; അതുപോരേ…രസകരമായ നിമിഷവുമായി താരം!

Social Media

പേളിയെ വീണ്ടും കളിയാക്കി ജിപി ഇത്തവണ കൂട്ടിനു ശ്രീനിഷും; അതുപോരേ…രസകരമായ നിമിഷവുമായി താരം!

പേളിയെ വീണ്ടും കളിയാക്കി ജിപി ഇത്തവണ കൂട്ടിനു ശ്രീനിഷും; അതുപോരേ…രസകരമായ നിമിഷവുമായി താരം!

മലയാളികളുടെ പ്രിയ താര ദമ്പതികളായ ശ്രീനിഷ്-പേർളി വിശേഷങ്ങളറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.ഇരുവരുടെ തിരക്കുകൾക്കിടയിലും ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ എത്താറുണ്ട്. പലപ്പോഴും ഇരുവരുടെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്.ഇപ്പോഴിതാ തൻറെ ഏറ്റവും അടുത്ത സുഹൃത്തായ ജിപിയെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് പേളി.തന്നെക്കുറിച്ച് ജിപിയും ശ്രീനിയും കുറ്റം പറയുകയാണെന്ന് പറഞ്ഞാണ് പേളി വീഡിയോ പകര്‍ത്തിയത്. അളിയന്‍ പെട്ടുപോയല്ലോ ഇനിയെന്ത് ചെയ്യാനാണ് എന്ന് ചോദിക്കുന്ന ജിപിയേയും ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ കാണാം.

ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ തിളങ്ങിയവരാണ് ജിപിയും,പേളിയും.വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ആളാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. കൂടാതെ പേളിയും ജിപിയും അവതാരകരായെത്തിയപ്പോള്‍ അതിഗംഭീര സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.ഇരുവരുടെ കൗണ്ടറുകളും,അങ്ങോട്ടും ഇങ്ങോട്ടും നൽകുന്ന വ്യത്യസ്തമായ പാരകളും പ്രേക്ഷകരിൽ ഏറെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.പേളിയെ കളിയാക്കാനുള്ള ഒരവസരവും ജിപി പാഴാക്കാറില്ല അതുപോലെ തിരിച്ചു പണിനൽകാൻ പേളിയും മറക്കാറില്ല.ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷം ജിപിയെ കാണാനായതിന്റെ സന്തോഷം പങ്കുവെച്ചാണ് പേളി എത്തിയിട്ടുള്ളത്.

ആരാധകരെ അതിശയിപ്പിച്ച് ഇത്തവണ തമിഴ് ചാനലിലും പേളി അരങ്ങേറ്റം ചെയ്തിരുന്നു. ഡാന്‍സ് പരിപാടിയുടെ അവതാരകയായെത്തിയ താരത്തിന് മുൻപത്തെ പോലെത്തന്നെ മികച്ച പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. അവതരണം മാത്രമല്ല അഭിനേത്രിയായും താനെത്തുന്നുണ്ടെന്ന് താരം എത്തുമെന്നുള്ള വിവരം താരം പങ്കുവെച്ചിരുന്നു. അഭിഷേക് ബച്ചനൊപ്പം ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.ഷൂട്ടിങ്ങിനായി മുംബൈയിലും ചെന്നൈയിലുമായുള്ള യാത്രകളിലാണ് തങ്ങളെന്നും പരസ്പരം പിരിഞ്ഞിരിക്കുകയെന്നത് എളുപ്പമല്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

about pearle maaney and sreenish and gp

More in Social Media

Trending

Recent

To Top