Connect with us

പേളി മാണി-ശ്രീനിഷ് അരവിന്ദ് ജീവിതത്തിലെ മനോഹര നിമിഷം പിറന്നത് ഇങ്ങനെ!

Social Media

പേളി മാണി-ശ്രീനിഷ് അരവിന്ദ് ജീവിതത്തിലെ മനോഹര നിമിഷം പിറന്നത് ഇങ്ങനെ!

പേളി മാണി-ശ്രീനിഷ് അരവിന്ദ് ജീവിതത്തിലെ മനോഹര നിമിഷം പിറന്നത് ഇങ്ങനെ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ റോമാന്റിക് താരദമ്പതികളാണ് പേര്‍ളി മാണിയും ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും പ്രണയത്തിനും,വിവാഹത്തിനും ശേഷം ആരാധകരേറെയാണ്.മലയാളത്തിന്റെ പ്രിയ നടൻ മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് ഷോയിൽ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. കൂടാതെ അന്ന് വിവാദമായത് ഷോ നിലനില്‍ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ ‘ലവ് ട്രാക്ക്’ പിടിച്ചതെന്ന് സഹമത്സരാര്‍ത്ഥികളും,പ്രേക്ഷകരും ഒരുപോലെ കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ അതിനുമപ്പുറത്ത് ജീവിതത്തിലും ഒരുമിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ഇരുവരും തുറന്നു പറഞ്ഞെത്തുകയായിരുന്നു. എന്നാൽ,അതിനിടയിൽ ഇടയ്ക്ക് ഇരുവരും പിണങ്ങിയപ്പോള്‍ ഇവര്‍ പിരിയുകയാണെന്ന തരത്തിലുള്ള വാദം ശക്തമായിരുന്നു.എന്നാൽ ഇരുവരും ജീവിതത്തിൽ ഒന്നിച്ചതോടെ പാപ്പരാസികൾക്കു ശബ്‌ദമുയർത്താനാകാതെ ആവുകയായിരുന്നു.ഇപ്പോഴിതാ വിവാഹത്തിനിടയിലെ ചിത്രവും,ഒരു കുറിപ്പും പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി.

ആ കുറിപ്പ് ഇങ്ങനെ പോകുന്നു…”ആ നിമിഷം! ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം ഞങ്ങൾ സൃഷ്ടിക്കുകയാണെന്ന് ഞങ്ങൾക്കറിയാം, അപ്പോൾ അവിടെ അല്ലെ ശ്രീ?” ‘(സന്തോഷം, ലജ്ജ, വൈകാരികം, ആവേശം, അസ്വസ്ഥത, സ്നേഹം, കനത്ത ഹൃദയമിടിപ്പ്, അനുഗ്രഹീത, പോസിറ്റീവ്……എല്ലാ മികച്ച വികാരങ്ങളും നമ്മിൽ കുതിച്ചു … എല്ലാം ഒറ്റയടിക്ക്)’ “എന്നെ നോക്കി അവന്‍ പുഞ്ചിരിക്കുന്നത് കണ്ടപ്പോള്‍ അവനെ ഞാന്‍ മനസ്സില്‍ ചുംബിക്കുകയായിരുന്നുവെന്നാണ്” പേളി കുറിച്ചിട്ടുള്ളത്.

തങ്ങളുടെ വിവാഹ നിയമിഷത്തെ കുറിച്ചാണ് ശേഷം ഇരുവരും പങ്കുവെച്ചത് അതിങ്ങനെ ആയിരുന്നു…അന്ന് സമ്മതമാണോയെന്ന് ഫാദര്‍ ചോദിച്ചപ്പോള്‍ കൈ പൊക്കി, ക്ലാസില്‍ പ്രസന്‍റ് പറയുന്നത് പോലെയായിരുന്നില്ലേ എന്‍റെ മറുപടി.മാത്രവുമല്ല അത് കണ്ട് നീ അവിടെ നിന്ന് ചിരിച്ചു ആ സമയം അച്ഛന്‍ നമ്മളെ ഇങ്ങനെ നോക്കി,ശെരിക്കും ബെസ്റ്റ് മൊമന്‍റല്ലേ അതെന്നായിരുന്നു ശ്രിനിഷിന്‍റെ ചോദ്യം ഉയർന്നത്, കൂടാതെ ഇതിനിടയിലാണ് ഒരാള്‍ ഹേറ്റേഴ്സിനെക്കുറിച്ച് പറയുകയുണ്ടായത്.ഒരുപാട് കുഞ്ഞുങ്ങളുടെ മനോഹരമായ വീഡിയോയ്ക്ക് കീഴില്‍ വരെ നെഗറ്റീവ് കമന്‍റുകള്‍ ഉണ്ടാവാറുണ്ടെന്നും അത്തരത്തിലുള്ളതൊന്നും തങ്ങള്‍ മുഖവിലയ്ക്ക് എടുക്കാറില്ലെന്നും ശ്രീനി പറഞ്ഞിട്ടുണ്ടാരുന്നു.

about pearle maaney

More in Social Media

Trending

Recent

To Top