Connect with us

ഇത് തകർക്കും ;ജയറാം ഇത്തവണ പട്ടാഭിരാമൻ!

Malayalam Breaking News

ഇത് തകർക്കും ;ജയറാം ഇത്തവണ പട്ടാഭിരാമൻ!

ഇത് തകർക്കും ;ജയറാം ഇത്തവണ പട്ടാഭിരാമൻ!

ഈ മാസം 23 നു ഒരു കിടിലൻ കഥാപാത്രവുമായി എത്തുകയാണ് ജയറാം .മുൻനിര നായൻകാൻ മാരിൽ തന്റെ കഥാപാത്രം വ്യത്യസ്തമായി അവതരിപ്പിക്കാൻ അസാദ്യം സാധിക്കുന്ന നടന്ന വിസ്മയമാണ് ജയറാം . ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണ് പട്ടാഭിരാമന്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് ജയറാമും കണ്ണന്‍ താമരക്കുളം ഒന്നിക്കുന്നത്.

സിനിമയില്‍ നിന്നും ട്രെയിലര്‍ ഇന്നലെ പുറത്തു വന്നു.ജനപ്രിയ നടൻ ദിലീപ് ആയിരുന്നു ട്രെയ്‌ലർ റീലിസ് ചെയ്തത് . ആടുപുലിയാട്ടം, അച്ചായൻസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന ചിത്രമായ പട്ടാഭിരാമൻ. തിരുവനന്തപുരമാണ് ട്രെയിലറിൽ നിറയുന്നത്. ൪ മുൻനിര നായികമാർ അണിനിരക്കുണ്ട് .ജയറാമിനൊപ്പം ഷീലു എബ്രഹാം , മാധുരി , മിയ , ജനാർദ്ദനൻ , ബിജു , തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട് .കൊലപാതകവും കേസും മറ്റുമായി പലതും സിനിമയിലുണ്ടെന്നാണ് ട്രെയിലറില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കുന്നുണ്ട്.കോമഡി രംഗങ്ങൾ കൈകാര്യം ചെയ്യാൻ ധർമജനും പിഷാരടിയും എത്തുന്നുണ്ട്.

ഭാര്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പട്ടാഭിരാമൻ അറസ്റ്റിലാകുകയാണ് . പിന്നീട് നടക്കുന്ന സംഭവങ്ങളും നിർണായക രംഗങ്ങളുമൊക്കെ നിറഞ്ഞതാണ് ട്രെയ്‌ലർ .ഭക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു കുടുംബത്തിലെ അംഗമാണ് പട്ടാഭിരാമന്‍. പെട്ടെന്ന് കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ പ്രേമേയമാക്കുന്നത് . കോമഡിയും ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ കാണാം.

പ്രേം കുമര്‍, മാധുരി, ബൈജു, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായി കുമാര്‍, ദേവന്‍, , തെസ്‌നി ഖാന്‍, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കുമ്പോള്‍ എം ജയചന്ദ്രനാണ് സംഗീതം പകരുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യൂവാണ് നിര്‍മാണം.

about pattabhiraman movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top