Connect with us

വീണ്ടും അംഗീകാരം തേടി എത്തിയത് പാര്‍വതിയെ;ആശംസകളുമായി ആരാധകർ!

Malayalam

വീണ്ടും അംഗീകാരം തേടി എത്തിയത് പാര്‍വതിയെ;ആശംസകളുമായി ആരാധകർ!

വീണ്ടും അംഗീകാരം തേടി എത്തിയത് പാര്‍വതിയെ;ആശംസകളുമായി ആരാധകർ!

മലയാളത്തിൽ മുൻനിര നായികമാരിൽ മുന്നിൽ നിലക്കുന്ന നായികയാണ് പാർവതി .കുറഞ്ഞ കഥാപാത്രങ്ങൾകൊണ്ട് മലയാളി മനസിൽ ഇടം നേടിയ നായിക .2017 മുതല്‍ മലയാളത്തില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ നടിയാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മെയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയം വലിയ രീതിയില്‍ ചര്‍ച്ചയായി. പിന്നാലെ എത്തിയ ടേക്ക് ഓഫ് എന്ന സിനിമയായിരുന്നു പാര്‍വതിയ്ക്ക് ഒത്തിരി അംഗീകാരങ്ങള്‍ നേടി കൊടുത്തത്.

മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ ലഭിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും പാര്‍വതിയെ തേടിയൊരു അംഗീകാരമെത്തിയിരിക്കുകയാണ്. ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മിസ് കുമാരി പുരസ്‌കാരമാണ് പാര്‍വതിയ്ക്ക് ലഭിച്ചിരിക്കുന്നത്. 33,333 രൂപയുടെ പുരസ്‌കാരം സെപ്റ്റംബര്‍ എട്ടിന് കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ വെച്ച് സമ്മാനിക്കും. എല്ലാ വര്‍ഷവും പി ഭാസ്‌കരന്‍ ഫൗണ്ടേഷന്‍ യുവപ്രതിഭാ പുരസ്‌കാരം വിതരണം ചെയ്യാറുണ്ട്.

മമ്മൂട്ടി ചിത്രം കസബയ്‌ക്കെതിരെയുള്ള പരാമര്‍ശത്തെ തുടര്‍ന്ന് പാര്‍വതി ഇടക്കാലത്ത് സിനിമയില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിനൊപ്പം അഭിനയിച്ച കൂടെയ്ക്ക് ഈ വര്‍ഷം ഏപ്രിലിലാണ് പാര്‍വതിയുടേതായി ഒരു ചിത്രമെത്തിയത്. ഉയരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവായിരുന്നു പാര്‍വതി നടത്തിയത്.

about parvathi thiruvoth

More in Malayalam

Trending

Recent

To Top