Connect with us

നീയുള്ള ജീവിതം സന്തോഷകരം,പ്രണയം വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്!

Malayalam

നീയുള്ള ജീവിതം സന്തോഷകരം,പ്രണയം വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്!

നീയുള്ള ജീവിതം സന്തോഷകരം,പ്രണയം വെളിപ്പെടുത്തി നൂറിന്‍ ഷെരീഫ്!

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നൂറിൻ ഷെരീഫ്.യുവതലമുറയുടെ പ്രിയപ്പെട്ട അഭിനേത്രി മികച്ചൊരു നര്‍ത്തകി കൂടിയാണ്.ഒമര്‍ ലുലു ചിത്രമായ ചങ്ക്‌സിലൂടെയായിരുന്നു നൂറിന്‍ തുടക്കം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഈ താരം ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നൂറിന്റെ പോസ്റ്റുകളും വിശേഷങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടുന്നത്.

നീയുള്ള ജിവിതം സന്തോഷകരമായിരിക്കും. അവനെക്കുറിച്ച്‌ പറയാനായി കാത്തിരിക്കുകയാണ് താന്‍. തങ്ങളെക്കുറിച്ച്‌ അധികം വൈകാതെ പറയുമെന്നും നൂറിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ പുതിയ പോസ്റ്റിനൊപ്പമുള്ള കുറിപ്പിലാണ് താരം ഇങ്ങനെ കുറിച്ചത്. ചേര്‍ത്തുപിടിച്ച്‌ നില്‍ക്കുന്ന കൈകളുടെ ചിത്രവും നൂറിന്‍ പോസ്റ്റ് ചെയ്തിരുന്നു. വാച്ചണിഞ്ഞ പുരുഷന്റെ കൈയ്യും ബ്രേസ് ലെറ്റണിഞ്ഞ സ്ത്രീയുടെ കൈയ്യുമാണ് നൂറിന്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഈ പോസ്റ്റ് വൈറലായി മാറിയത്.

ഒരു അഡാര്‍ ലവായിരുന്നു നൂറിന്റേതായി പുറത്തിറങ്ങിയ അടുത്ത സിനിമ. തുടക്കം മുതല്‍ത്തന്നെ വിവാദങ്ങളായിരുന്നു ചിത്രത്തെ നയിച്ചത്. പ്രിയ പ്രകാശ് വാര്യരെയായിരുന്നു ലോകം ശ്രദ്ധിച്ചത്. ഗാഥ എന്ന കഥാപാത്രമായെത്തിയ നൂറിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചിരുന്നില്ല. വെള്ളേപ്പമാണ് നൂറിന്റെ പുതിയ ചിത്രം. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നൂറിന്റെ പുതിയ പോസ്റ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

about noorin shereef

More in Malayalam

Trending

Recent

To Top