Malayalam
ഇതൊക്കെ സിംപിളല്ലേ;6 ഭാഷകളിൽ പാട്ട്പാടി നിത്യ മേനോൻ!
ഇതൊക്കെ സിംപിളല്ലേ;6 ഭാഷകളിൽ പാട്ട്പാടി നിത്യ മേനോൻ!
By
മലയാള സിനിമയിലും തെന്നിന്ത്യയിലും വളരെ ഏറെ ആരാധകരുള്ള താരമാണ് നിത്യ മേനോൻ.നടി എന്നതിലുപരി താരമൊരു ഗായിക കൂടിയാണെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ താരം എത്തിയിരിക്കുകയാണ് 6 ഭാഷകളിൽ പാട്ട് പാടിയാണ് താരം എത്തിയിരിക്കുന്നത്.എന്നാൽ താരം ഏറെ കാലത്തിനു ശേഷമാണു മലയാള സിനിമയിലേക്ക് ഏതുയിരിക്കുന്നത്.ഈ വര്ഷം ജനുവരിയിൽ വന്ന പ്രാണ എന്ന ചിത്രത്തിൽ നിത്യ നായികയായി എത്തിയിരുന്നു.പിന്നീട് അങ്ങോട്ട് താരം ചിത്രങ്ങൾകൊണ്ട് തിരക്കിലായിരുന്നു.നിരവധി ചിത്രങ്ങളിലാണ് താരം നായികയായി എത്തിയത്.ഇപ്പോഴിതാ നിത്യയുടെ വീഡിയോ ആണ് വൈറലായി മാറിയത്.
അറിയാതെ അറിയാതെ ഈ പവിഴ വാര്‍ത്തിങ്കള്‍ അറിയാതെ എന്ന പാട്ടാണ് മലയാളത്തില്‍ നിന്നും നിത്യ പാടിയത്. പിന്നാലെ ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, എന്നിങ്ങനെയുള്ള പലഭാഷകളില്‍ നിന്നുമായി ഒത്തിരി പാട്ടുകളും നടി പാടിയിരുന്നു. ഒരു പാട്ട് എനിക്ക് പല ഭാഷകളിലും പാടാന്‍ പറ്റുമെന്ന് പറഞ്ഞ് കൊണ്ടായിരുന്നു നിത്യ വീഡിയോ പോസ്റ്റ് ചെയ്തത്. എല്ലാവരും ഞാന്‍ പാടുന്നത് കേള്‍ക്കണമെന്ന് കുറെ ആയി പറയുന്നു. അതിനാല്‍ നിങ്ങള്‍ക്ക് വേണ്ടി സ്‌പെഷ്യലായി പങ്കുവെച്ചതാണ് ഇതെന്നും നിത്യ പറയുന്നു.
ടി കെ രാജീവ് കുമാര്‍ ഒരുക്കുന്ന കോളാമ്പി ആണ് നിത്യ മേനോന്റെ ആയി മലയാളത്തില്‍ വരാനിരക്കുന്ന സിനിമ. രഞ്ജി പണിക്കര്‍, ദിലീഷ് പോത്തന്‍, അരിസ്‌റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തരം കഥാപാത്രമാണ് കോളാമ്പിയിലെ എന്ന് നടി തന്നെ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയിൽ എത്തുന്നത്. മോഹൻലാൽ ചിത്രമായ ആകാശ ഗോപുരമായിരുന്നു ആദ്യ സിനിമ. ബിരുദം പൂർത്തിയാക്കിയതിനു ശേഷമാണ് അഭിനയം സീരിയസ്സായി എടുത്തതെന്നും നടി അഭിമുഖത്തിൽ പറഞ്ഞു.
about nithya menon