Connect with us

ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം..കണ്ണീരോടെ കൈകൂപ്പി ട്രാൻസ്ജെന്റർ യുവതി സജ്‌ന ഷാജി!

Malayalam

ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം..കണ്ണീരോടെ കൈകൂപ്പി ട്രാൻസ്ജെന്റർ യുവതി സജ്‌ന ഷാജി!

ഇനിയെങ്കിലും ജീവിക്കാൻ അനുവദിക്കണം..കണ്ണീരോടെ കൈകൂപ്പി ട്രാൻസ്ജെന്റർ യുവതി സജ്‌ന ഷാജി!

കേരളത്തിന് മുന്നിൽ കണ്ണീരോടെ കൈകൂപ്പി കരഞ്ഞ ട്രാൻസ്ജെന്റർ യുവതി സജ്‌ന ഷാജിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.വഴിയോരത്ത് ബിരിയാണിയും ഊണും പൊതിയിലാക്കി വിറ്റാണ് ഇവർ ജീവിക്കുന്നത് എന്നും ഇവരെ കച്ചവടം ചെയ്യാൻ പോലും സമ്മതിക്കാതെ മറ്റൊരു കൂട്ടർ ഉപദ്രവിക്കുന്നു എന്നുമാണ് പരാതി.പണിയെടുത്ത് ജീവിക്കാനും സമ്മതിക്കുന്നില്ല.ഞങ്ങൾ അഞ്ചു ട്രാൻസ്ജെന്റേഴ്സിന്റെ വയറ്റിപ്പിഴപ്പാണ്.കുടുക്ക പൊട്ടിച്ച് കിട്ടിയ പണം കൊണ്ട് തുടങ്ങിയതാണ്.ഭിക്ഷ യാചിക്കാൻ പോയതല്ല.പണി എടുത്ത് ജീവിക്കാൻ പോയതാണ് അതിനും സമ്മതിക്കുന്നില്ല,ഇവർ പറയുന്നു.

അതേസമയം പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടും നീതി കിട്ടിയില്ലെന്നും ബിരിയാണി വിൽപ്പന അല്ല പൊലീസിന്റെ പണിയെന്ന് പറഞ്ഞ് നീതി നിഷേധിച്ചതായും ഇവർ പറയുന്നു.150ബിരിയാണിയും 20ഊണുമായി കച്ചവടത്തിന് പോയിട്ടും ഇന്ന് 20എണ്ണം മാത്രമാണ് വിൽക്കനായതെന്നും കണ്ണീരോടെ ഇവർ പറയുന്നു.

നിരവധി ആളുകളാണ് സജ്നക്ക് പിന്തുണയുമായെത്തിയത്.താരങ്ങളായ നസ്രിയയും ഫഹദും പിന്തുണയുമായി രം​ഗത്തെത്തി.പ്ലീസ് ലെറ്റ് ലിവ് എന്നു കുറിച്ചു കൊണ്ട് സജ്‌നയുടെ വീഡിയോ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കു വെച്ചു കൊണ്ടാണ് നസ്രിയ പിന്തുണയറിയിച്ചത്.ഒപ്പം നടൻ ഫഹദ് ഫാസിലും വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കു വെച്ചിട്ടുണ്ട്.നടിമാരായ കനി കുസൃതി,ശ്രിന്ദ തുടങ്ങിയവരും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.

about news

More in Malayalam

Trending

Recent

To Top