Connect with us

കട്ടപ്പ വരുന്നു….. ‘തീർപ്പുകൾ വിൽക്കപ്പെടും’ ടീസർ പുറത്തിറങ്ങി!

Movies

കട്ടപ്പ വരുന്നു….. ‘തീർപ്പുകൾ വിൽക്കപ്പെടും’ ടീസർ പുറത്തിറങ്ങി!

കട്ടപ്പ വരുന്നു….. ‘തീർപ്പുകൾ വിൽക്കപ്പെടും’ ടീസർ പുറത്തിറങ്ങി!

ബാഹുബലിയിലെ കട്ടപ്പ ഉൾപ്പടെ ക്യാരക്റ്റർ റോളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന സത്യരാജ്‌ ഒരിടവേളക്ക്‌ ശേഷം നായകനായി അഭിനയിക്കുന്ന “തീർപ്പുകൾ വിർക്കപ്പെടും” (Judgment for sale) എന്ന തമിഴ്‌ ഫാമിലി ആക്ഷൻ ത്രില്ലറിന്റെ ടീസർ നടൻ സൂര്യ പുറത്തിറക്കി. നളൻകുമാർ എന്ന ഗവ: ഗൈനക്കോളജിസ്റ്റായി സത്യരാജ്‌ എത്തുംബോൾ കൂടെ സ്മൃതി വെങ്കട്‌ , ഗോലിസോഡ മധൂസൂദനൻ, ഹരീഷ്‌ ഉത്തമൻ, ചാർലി , യുവൻ , യാസ്‌ ,കാലൈ , ലൊല്ലുസഭ മനോഹർ , സഞ്ജീവി, രേണുക , ശ്രീരഞ്ജിനി, ജോർജ്ജ്‌ , ജീവ രവി തുടങി ഒട്ടേറേ താരങ്ങൾ ഒപ്പമുണ്ട് .

 ഹണീബി ക്രിയേഷൻസിന്റെ ബാനറിൽ സജീവ്‌ മീരാസാഹിബ്‌ റാവുത്തർ നിർമ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്‌ ധീരനാണ്‌. പൂർണ്ണമായും 8k യിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിന്റെ ക്യാമറമാൻ തെലുങ്കിൽ ഗരുഡവേഗ ഉൾപ്പടെ നിരവധി ഹിറ്റ്‌ ചിത്രങ്ങൾക്ക്‌ ഛായഗ്രഹണം നിർവ്വഹിച്ച ആഞ്ജിയാണ്‌ . സൗത്ത്‌ ഇന്ത്യയിൽ ആദ്യമായി റെഡ്‌ മോൻസ്ട്രോ ക്യാമറയിൽ ഷൂട്ട്‌ ചെയ്ത ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ ദിലീപ്‌ സുബ്ബരായനാണ്‌ . സംഗീതം പ്രസാദ്‌ , എഡിറ്റർ നൗഫൽ . സത്യരാജിന്റെ സാൾട്ട്‌ ആന്റ്‌ പെപ്പർ ലുക്ക്‌ ഇതിനോടകം തന്നെ തമിഴകത്ത്‌ ചർച്ചയായി കഴിഞ്ഞു. 2020 തുടക്കത്തിൽ ചിത്രം തീയേറ്ററിലെത്തും.

about new film judgment for sale

More in Movies

Trending