Connect with us

പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ദിവസങ്ങൾ;തൻറെ വേദനിപ്പിക്കുന്ന ജീവിത കഥ വെളിപ്പെടുത്തി കസബ നായിക!

Malayalam Breaking News

പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ദിവസങ്ങൾ;തൻറെ വേദനിപ്പിക്കുന്ന ജീവിത കഥ വെളിപ്പെടുത്തി കസബ നായിക!

പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ദിവസങ്ങൾ;തൻറെ വേദനിപ്പിക്കുന്ന ജീവിത കഥ വെളിപ്പെടുത്തി കസബ നായിക!

ഒരുപാട് നായികമാർ മലയാള സിനിമയിൽ വളരെപെട്ടെന്നാണ് ഇടം നേടുന്നത്.ഒരൊറ്റ ചിത്രംകൊണ്ട് മലയാള സിനിമയിലെ ഒരുപാട് നായികമാരുടെ തലവര തെളിഞ്ഞിട്ടുണ്ട് എന്നും പറയാം.ഒരുഅപ്ട ആഗ്രഹിച്ചും കഷ്ട്ടപെട്ടും എത്തുന്നവരാണ് സിനിമയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നവരെല്ലാം തന്നെ.അതുപോലെ വരാനാഗ്രഹിക്കുന്നവരും ഉണ്ടാകും.പല നടിമാരുടെയും നായകന്മാരുടെയും പഴയ കഥകൾ എന്നും ഓരോ താരങ്ങൾ പങ്കുവെക്കാറുണ്ട് അതൊരുതരത്തിൽ മറ്റുള്ളവർക്കുള്ള സമാധാനം തന്നെയാണ്.

അതുപോലെ മലയാള സിനിമയിൽ എത്തിയ ഒരു താരമാണ് നേഹ സക്സേന.കസബ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിക്ക് ചുവടുവെച്ച താരമാണ് നേഹ.മലയാളത്തിലേക്ക് ചുവടുവെക്കുമ്പോൾ മെഗാസ്റ്റാർ മമ്മുക്കക്ക് ഒപ്പമാണ് താരം എത്തിയത്.വലിയ വിജയവും ചിത്രത്തിനുണ്ടായി ഒപ്പം താരം അറിയപ്പെടുന്ന നടിയുമാണിപ്പോൾ.മമ്മുട്ടി ചിത്രത്തിന് ശേഷം മോഹൻലാൽ ചിത്രമായ മുന്തിരി വളളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തിലെത്തിയിരുന്നു. ഇപ്പോഴിത ബാല്യകാലത്തെ ഹൃദയസ്പർശിയായ കഥ വെളിപ്പെടുത്തുകയണ് താരം. ബാല്യകാല ഓർമയും ജീവിതത്തിൽ അമ്മ സ്വാധീനിച്ചതിനെ കുറിച്ചും പറഞ്ഞാണ് താരം വികാരഭരിതയായത്. ഒരു ഓണ‍ലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

കുടുംബനാഥന്മാരാരും ഇല്ലാത്ത വീട്ടിൽ അമ്മയായിരുന്നു നേഹയുടെ ശക്തി. അച്ഛനെ ഒന്ന് കാണാൻ പോലും അവസരം നൽകാതെയായിരുന്നു വിധിയുടെ വിളയാട്ടം.ബാല്യത്തിൽ ഭക്ഷണം വാങ്ങാൻ പണം ഇല്ലാതിരുന്ന ഒൻപതു ദിവസങ്ങൾ അമ്മയും താനും പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞതും നേഹ ഓർക്കുന്നു. എന്നാലും ആരോടും കൈനീട്ടരുതെന്നായിരുന്നു അമ്മയുടെ ഉപദേശം..

വലുതായതിനു ശേഷം അമ്മയ്ക്ക് എല്ലാം നേടി കൊടുക്കലായിരുന്നു. അതിൽ ഏറെ സന്തോഷവതിയായിരുന്നു താൻ. . അമ്മ അറിയാതെ മോഡിലിങ്ങിലൂടെയാണ് കരിയർ ആരംഭിച്ചത്. മകൾ സിനിമ നടിയാകുന്നതിൽ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ചെറുപ്പത്തിൽ അമ്മ നൽകിയ ശക്തിയാണ് ഇന്നു എന്നെ ഇക്കാണുന്ന നിലയിൽ എത്തിച്ചതെന്നും നേഹ പറയുന്നു.

about neha saxena life story

More in Malayalam Breaking News

Trending

Recent

To Top