Social Media
പ്രണയിച്ച് പ്രണയിച്ച് കൊതിതീരാതെ നയൻതാരയും വിഘ്നേഷ് ശിവനും;വൈറലായി അനുരാഗ് കശ്യപ്ൻറെ കമന്റ്!
പ്രണയിച്ച് പ്രണയിച്ച് കൊതിതീരാതെ നയൻതാരയും വിഘ്നേഷ് ശിവനും;വൈറലായി അനുരാഗ് കശ്യപ്ൻറെ കമന്റ്!
തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ലോകമെങ്ങും ആരാധകരുള്ള നടിയായി മാറുകയാണ്.കൂടാതെ ഇപ്പോൾ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന താരവിവാഹമാണ് നയൻതാരയുടെയും,വിഘ്നേഷ് ശിവന്റെയും. ഇവരുടെ വിവാഹം ഈ വർഷം ഉണ്ടാകുമെന്നുളള തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ വിശദീകരണം നടത്തിയില്ലെന്ന് മാത്രമല്ല തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ തുറന്നുപറഞ്ഞിട്ടുമില്ല.എങ്കിൽ പോലും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറയാതെ പറയുന്നുമുണ്ട് എന്നുമാത്രം.
തന്റെ ചിത്രങ്ങളോടൊപ്പം തന്നെ വിഘ്നേഷ് ശിവനൊപ്പമുളള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങൾ നയൻതാര ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.അതൊക്കെയും വളരെ വലിയ സ്വീകരണമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്നത്.
ഇപ്പോഴിതാ ഇരുവരുടെയും ചിത്രത്തിന് കീഴിലെ കമന്റാണ് വൈറലായിരിക്കുന്നത്.തങ്ങളുടെ സന്തോഷ നിമിഷങ്ങൾ ഇടയ്ക്കിടെ വിഘ്നേഷ് ശിവൻ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ രണ്ട് ചിത്രങ്ങൾ വിഘ്നേഷ് പങ്കുവച്ചിരുന്നു. ചിത്രത്തിന് താഴെ ഇരുവർക്കും സ്നേഹമറിയിച്ച് അനുരാഗ് കശ്യപും എത്തി.
കഴിഞ്ഞ ദിവസം തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞു താരം എത്തിയിരുന്നു. വിഘ്നേഷുമായുളള പ്രണയത്തെക്കുറിച്ചും ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ്. വളരെ സന്തോഷത്തിലാണെന്നും അതു തന്റെ മുഖത്തു നിങ്ങൾക്കിപ്പോൾ കാണാനാവുന്നുണ്ടെന്നു കരുതുന്നതായും നയൻതാര കൂട്ടിച്ചേത്തു.
താരം തുടർന്നു… ”ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണെന്നും കൂടാതെ അത് തനിക്കിപ്പോഴുണ്ടെന്നും പറയുന്നു.തന്റെ കുടുംബത്തിലും, മനസിനും സമാധാനമുണ്ട് മാത്രമല്ല ആ സമാധാനം നിങ്ങൾക്കു തരുന്നത് അച്ഛനോ അമ്മയോ ആകാം, ഭാര്യയാകാം, ഭർത്താവാകാം, ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം. എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട്, അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നത് വളരെ സന്തോഷമായ കാര്യമാണെന്നും അതാണ് എന്റെ സന്തോഷവും എന്നും” വിഘ്നേഷിന്റെ പേരെടുത്തു പറയാതെ നയൻതാര വ്യക്തമാക്കി.
about nayanthara