Connect with us

മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം;50 കോടിയും കടന്ന് ഷൈലോക്ക്…

Malayalam

മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം;50 കോടിയും കടന്ന് ഷൈലോക്ക്…

മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം;50 കോടിയും കടന്ന് ഷൈലോക്ക്…

2020 മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒരു നല്ല വർഷാരംഭം തന്നെയായിരുന്നു. ഈ വർഷത്തിലെ ആദ്യ ചിത്രം തന്നെ വൻ വിജയമാക്കി മമ്മൂക്ക.കഴിഞ്ഞ വർഷം ഒടുവിൽ പുറത്തിറങ്ങിയ ബിഗ്‌ബജറ് ചിത്രം മാമാങ്കത്തിന് ചെറിയവെല്ലിവിളികൾ നേരിട്ടെങ്കിലും ഷൈലോക്ക് ആ സങ്കടം ഒക്കെ നികത്തി ഇപ്പോൾ 50 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്.അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമ്മിച്ചിരിക്കുന്നത്.ഇപ്പോൾ മമ്മൂട്ടി ആരാധകരെ ഏറ്റവും കൂടുതൽ സന്തോഷം പകരുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.സിനിമ റീലീസ് ആയതുമുതൽ തന്നെ പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചിരുന്നത്.പ്രേതീക്ഷകൾക്ക് കോട്ടം സംഭവിക്കാത്ത മമ്മൂട്ടിയുടെ മാസ്സ് എന്റെർടൈനർ തന്നെയായിരുന്നു ചിത്രം.

അമ്പതു കോടി രൂപയുടെ ടോട്ടൽ ബിസിനസ്സ് നടത്തിയ ഈ ചിത്രത്തിന്റെ കേരളത്തിലെ കളക്ഷൻ ഇരുപതു കോടി രൂപയ്ക്കു മുകളിലാണ്. ഗൾഫിൽ നിന്നും 12 കോടിയോളം രൂപ നേടിയ ഷൈലോക്ക് റസ്റ്റ് ഓഫ് ഇന്ത്യ, റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിൽ നിന്ന് ഏകദേശം മൂന്നു കോടിയുടെ അടുത്ത് കരസ്ഥമാക്കിയിട്ടുണ്ട് എന്ന് ട്രേഡ് റിപ്പോർട്ടുകൾ പറയുന്നു. അങ്ങനെ 35 കോടിയോളം വേൾഡ് വൈഡ് കളക്ഷൻ ആയി നേടിയ ഈ ചിത്രം ആമസോൺ റൈറ്റ്സ്, സാറ്റലൈറ്റ് റൈറ്റ്സ് അങ്ങനെ മറ്റു അവകാശങ്ങൾ എല്ലാം ചേർത്താണ് അമ്പതു കോടി എന്ന ബിസിനസ്സിൽ എത്തിച്ചേർന്നത്. ഈ വർഷം അമ്പതു കോടി രൂപയുടെ ബിസിനസ് നടത്തുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ഷൈലോക്ക്.

ആരാധകർക്കായി മാത്രം നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ, മലയാള സിനിമയ്ക്ക് അത്തരം സിനിമകൾ പുത്തരിയല്ല. മാസ് ചിത്രങ്ങളുടെ സ്ഥിരം ഫോർമുലകൾ പിന്തുടരുന്ന ആ സിനിമകളുടെ തുടർച്ച തന്നെയാണ് മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക് എന്ന ചിത്രവും.ഷേക്സ്പിയറിന്റെ മർച്ചന്റ് ഓഫ് വെനീസ്എന്ന നാടകത്തിലെ ഷൈലോക്കിനെ കുറിച്ച് കേൾക്കാത്തവർ കുറവായിരിക്കും. ലോകം കണ്ട ഏറ്റവും ക്രൂരനായ പലിശക്കാരൻ/പണമിടപാടുകാരൻ എന്നു വിശേഷിപ്പിക്കാവുന്ന വിഖ്യാത കഥാപാത്രം. ഷൈലോക്കിലെ ബോസും അത്തരമൊരു പലിശക്കാരനാണ്. സിനിമയാണ് അയാളുടെ പ്രധാന വ്യവഹാര മേഖല. പണമില്ലാതെ സിനിമ പാതി വഴിയിൽ നിന്നു പോവുമ്പോൾ, ഒരു ഗതിയും പരഗതിയുമില്ലാതെ നിർമാതാക്കൾ സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ, അവർക്കു മുന്നിലേക്ക് കൺകണ്ട ദൈവമായി ഷൈലോക്ക് എത്തും. മലയാള സിനിമയിൽ അയാൾക്കു കടക്കാരൻ ആവാത്ത നിർമാതാക്കൾ ഇല്ലെന്ന്‌ പറയാം. എന്നാൽ പണം തിരിച്ചുകൊടുക്കാതെ പറ്റിക്കാൻ ശ്രമിച്ചാൽ, കൊടുത്ത പണം തിരിച്ചു കിട്ടാൻ എന്ത് അലമ്പും അയാൾ കണിക്കും. കൺകണ്ട ദൈവം കാലനാവുമെന്ന് ചുരുക്കം.

about movie shylock

More in Malayalam

Trending

Recent

To Top