Connect with us

ഷെയിൻ വിഷയത്തിൽ മോഹൻലാലിൻറെ നിലപാട് പൊളിച്ചു;നിർമ്മാതാക്കളുടെ വായടപ്പിച്ച് മോഹൻലാൽ!കയ്യടിച്ച് ആരാധകർ!

Malayalam Breaking News

ഷെയിൻ വിഷയത്തിൽ മോഹൻലാലിൻറെ നിലപാട് പൊളിച്ചു;നിർമ്മാതാക്കളുടെ വായടപ്പിച്ച് മോഹൻലാൽ!കയ്യടിച്ച് ആരാധകർ!

ഷെയിൻ വിഷയത്തിൽ മോഹൻലാലിൻറെ നിലപാട് പൊളിച്ചു;നിർമ്മാതാക്കളുടെ വായടപ്പിച്ച് മോഹൻലാൽ!കയ്യടിച്ച് ആരാധകർ!

യുവനടൻ ഷെയ്ൻ നിഗമാണ് മാധ്യമങ്ങളിലും സിനിമാമേഖലകളിലും ചർച്ചാ വിഷയം. താരത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് ഇതിലിനോടകം രംഗത്ത് എത്തിയത്. നടന്മാരും സംവിധായകരും ഉൾപ്പെടെ നിരവധി പേരാണ് പിന്തുണ അറിയിച്ച് എത്തിയത്.ഇപ്പോഴിതാ മലയാളത്തിന്റെ അഭിമാന താരം മോഹൻലാലും രംഗത്ത് എത്തിയിരിക്കുകയാണ്.ഷൈൻ നീഗത്തിന്റെ പ്രശ്നത്തിൽ നമ്മുടെ ലാലേട്ടൻറെ നിലപാടിനെ വാനോളം പുകഴ്ത്തുകയാണ് ഓരോരുത്തരും… അമ്മ സംഘടനയുടെ അംഗമായ ഷെയ്‌നിനെ ഏകപക്ഷീയമായി വിലകിയതിന് എതിരെ ശ്രീ മോഹൻലാൽ പ്രതികരിച്ചു.. ഷൈനിന്റെ ഭാഗം കേൽകാതെയാണ് നിർമാതാക്കൾ എല്ലാവരും കൂടി ഈ തീരുമാനം എടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ അമ്മ സംഘടനയുടെ പ്രസിഡന്റ് കൂടി ആയ ശ്രീ മോഹൻലാൽ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

സത്യങ്ങൾ എല്ലാം വിളിച്ചു പറയുമെന്ന് ഷൈൻ പറഞ്ഞതിൽ പിന്നെ സോഷ്യൽ മീഡിയയിൽ അദ്ദേഹം കള്ളും കഞ്ചാവും ഒക്കെ അടിച്ചു നടക്കുന്ന ആള് എന്ന രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത് എന്നാൽ ഷൈനിൻറെ ഉമ്മ മോഹൻലാലിനെ വിളിച്ച് കാര്യങ്ങൾ അവതരിപ്പിച്ചതിലൂടെ എല്ലാം മനസ്സിലാക്കി ലാലേട്ടൻ തന്നേ ഷൈൻ പൂർണ പിന്തുണ നൽകി രംഗത്തേക്ക് വരുകയായിരുന്നു..ലാലേട്ടൻറെ ഭാഗത്തുനിന്നും ലഭിച്ച സപ്പോർട്ടിൽ വളരെ അധികം സന്തോഷികുകയാണ് ഷൈനും കുടുംബവും…

ഒരു കൊലപാതികയാണെങ്കിലും അയാൾക്ക്‌ തൻറെ ഭാഗം പറയാൻ ഒരു അവസരം നിയമം കൊടുക്കാറുണ്ട് അങ്ങനെ വേണ്ടതല്ലേ തീർച്ചയായും വേണം അല്ലെ…ഒരു ചർച്ചയും നടത്താതെ ഷെയ്ൻ നിഗത്തെ വിലക്കിയത് ശരിയാണോ അല്ലെ അല്ല… ഈ നിലപാട് മലയാളത്തിന്റെ അഭിമാന താരം മോഹൻലാലിൻറെ താണ്. വെയിൽ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ തലമുടി വെട്ടി പ്രതിഷേധിച്ച ഷെയ്ൻ നിഗത്തെ സിനിമയിൽ നിന്നും വിലക്കി കൊണ്ടുള്ള നിർമാതാക്കളുടെ സംഘടന തീരുമാനത്തിനെതിരെ ഇപ്പോൾ പ്രതികരിക്കുകയാണ് അമ്മ സംഘടനയുടെ പ്രസിഡന്റ് കൂടി ആയ ശ്രീ മോഹൻലാൽ.ചർച്ചയിലൂടെ പരിഹാരം കാണുന്നതിന് പകരം അമ്മയുടെ അംഗത്തെ ഏകപക്ഷിയമായി വിലക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ലാലേട്ടൻ തീർത്തു പറഞ്ഞതായാണ് വാർത്ത.മുൻപ് നിർമ്മാതാക്കളുടെ നിലപാടിൽ മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്ന് നടനും ‘അമ്മ എക്സിക്യൂട്ട് അംഗവുമായ ബാബുരാജ് വെളിപ്പെടുത്തിയിരുന്നതാണ്.

പൊള്ളാച്ചിയിൽ ബിഗ് ബ്രദർ സിനിമ ചിത്രീകരണത്തിലുള്ള മോഹൻലാലിനെ ഷെയ്ൻ നിഗത്തിന്റെ ഉമ്മ സുനില ഹബീബ് ഫോണിൽ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചതായാണ് വാർത്ത.ലാലേട്ടൻ ഈ പ്രശ്നത്തിൽ എല്ലാ കാര്യങ്ങൾ ചോദിച്ചറിയുകയും ഞങ്ങൾക്കു എല്ലാ പിന്തുണയും തരികയും ചെയ്തെന്ന് സുനില ഹബീബ് തന്നെ വെളിപ്പെടുത്തിട്ടുണ്ട്.

ഇപ്പോൾ ഷെയ്ൻ നിഗത്തെ വിലക്കിയ യോഗം കൂടുന്നതിന് മുൻപ് തങ്ങൾക്കു പറയാനുള്ളത് കേൾക്കണമെന്നും ഇല്ലെങ്കിൽ പ്രശ്നങ്ങൾ എല്ലാം മാധ്യമങ്ങളോട് വിളിച്ചു പറയേണ്ടി വരുമെന്നും നിർമാതാക്കളുടെ സംഘടന ഭാരവാഹികളോട് ഷെയ്ൻ നിഗത്തിന്റെ ഉമ്മ പറഞ്ഞപ്പോൾ ഷെയ്ൻ നിഗത്തെ വിളക്കുന്നതിനെ പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേ ഇല്ലെന്നും എല്ലാവരെയും വിളിച്ച് ചർച്ച നടത്തിയേ തീരുമാനം എടുക്കുകയെ ഉള്ളു എന്നും ദയവായി ഒന്നും മാധ്യമങ്ങളോട് പറയരുത് എന്നുമാണ് നിർമ്മാതാക്കൾ പറഞ്ഞതത്രെ.പക്ഷെ അടുത്ത ദിവസം ഏകപക്ഷിയമായി ഷെയ്ൻ നിഗത്തെ വിലക്കിക്കൊണ്ട് ഇവർ തീരുമാനം എടുക്കുകയും ചെയിതു.

ഈ നടപടിയെ എന്താണ് വിശേഷിപ്പിക്കേണ്ടത് ഈ ചോദ്യമാണ് ഷെയ്‌ൻ നിഗത്തിന്റെ കുടുംബത്തിൽ നിന്നും ഉയരുന്നത്.ഇതേവരെ മാധ്യമത്തിന് മുന്നിലോ പൊതു സമൂഹത്തിനു മുന്നിലോ എത്താത്ത ഒരു വലിയ രഹസ്യമാണ് ഈ പ്രശ്നങ്ങളുടെ എല്ലാം മൂല കാരണമെന്ന് നേരത്തെയും സൂചനകൾ ഉണ്ടായിരുന്നതാണ്.സഹികെട്ടാൽ താൻ അത് വിളിച്ചു പറയുമെന്ന ഷെയ്ൻ ന്റെ ഭീഷണിയാണ് അയ്യാൾ ലഹരിക്കടിമയാണെന്നും മറ്റും പറഞ്ഞ് അപമാനിക്കുന്നതിനു ഇപ്പോൾ വിലക്കേർപ്പെടുത്തുന്നതിനും കാരണമായതെന്നാണ് ഇപ്പോൾ ഒരു പക്ഷത്തിന്റെ ആരോപണം .ഇത് സത്യമാണെങ്കിൽ താമസിക്കാതെ തന്നെ ഞെട്ടിക്കുന്ന ആ സത്യം പൊതു സമൂഹത്തിനു മുന്നിൽ എത്തുമെന്ന് ഉറപ്പാണ്.

about mohanlal and shane nigam

More in Malayalam Breaking News

Trending

Recent

To Top