Social Media
മോഹന്‍ലാലും സഞ്ജയ് ദത്തും ഒരുമിച്ചെടുത്ത ചിത്രത്തിന് പിന്നിലെ കഥ ഇതാണ്!
മോഹന്‍ലാലും സഞ്ജയ് ദത്തും ഒരുമിച്ചെടുത്ത ചിത്രത്തിന് പിന്നിലെ കഥ ഇതാണ്!
By
കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ച വിഷയമായിരുന്നു മോഹൻലാലും സഞ്ജയ് ദത്തും ഒരുമിച്ചുള്ള ചിത്രം.താരങ്ങളുടെ ചിത്രം വന്നതോടെ വളരെ ഏറെ ആകാംക്ഷയും ഒപ്പം ഗോസിപ്പുകളും സോഷ്യൽ മീഡിയയിൽ സ്ഥാനം പിടിച്ചിരുന്നു.മലയാള സിനിമയുടെ നടന് വിസ്മയം മോഹൻലാലിൻറെ ഇറങ്ങാനുള്ള ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഒന്നടങ്കം.ആയതിനാൽ തന്നെ പുതിയ ചിത്രങ്ങളൊക്കെ തന്നെ ആരാധകർക്ക് ആഘോഷവും ആകാംക്ഷയും ഒരുപോലെ ഉയർത്തുകയാണ്.ഇപ്പോൾ വന്ന ചിത്രം മോഹൻലാൽ തന്നെയാണ് ബോളിവുഡ് സൂപ്പർ താരത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.
തുടർന്നുണ്ടായ ഗോസിപ്പുകൾ എല്ലാം തന്നെ വളരെ പെട്ടന്ന് തന്നെ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയത്.ഒരുകൂട്ടർ ആദ്യം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ സഞ്ജയ് ദത്ത് വില്ലന്‍ റോളില്‍ എത്തുമെന്ന തരത്തില്‍ വാർത്തകൾ വന്നിരുന്നു.ഇതിനു മുന്നോടിയാണ് ഈ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ വന്നതെന്നാണ് തരത്തിലുള്ള റിപോർട്ടുകൾ വന്നു.പിന്നീട് മറ്റൊരു കൂട്ടർ വാദിച്ചത് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ബിഗ് ബ്രദറില്‍ അതിഥി വേഷത്തില്‍ സഞ്ജയ് ദത്ത് എത്തുമെന്നും ഗോസിപ്പുകള്‍ വന്നു തുടങ്ങി എന്നാൽ ഇതിനുള്ള മറുപടിയുമായാണ് ഇപ്പോൾ താരങ്ങൾ എത്തിയിട്ടുള്ളത്.
ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തി ബിഗ് ബ്രദറിന്റെ സംവിധായകന്‍ സിദ്ധിഖ് തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. ഹൈദരാബാദിലാണ് ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള ഷൂട്ടിംഗ് സംഘം താമസിച്ച ഹോട്ടലില്‍ തന്നെ സഞ്ജയ് ദത്ത്, ആലിയ ഭട്ട്, മഹേഷ് ഭട്ട് തുടങ്ങിയവരും ഉണ്ടായിരുന്നു. സടക്ക് 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഭാഗമായിട്ടാണ് ഇവര്‍ എത്തിയിരുന്നത്.
ഇതിനിടെ സഞ്ജയ് ദത്ത് മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ക്ക് ഒരു പാര്‍ട്ടി നടത്തി. തനിക്ക് അതില്‍ പങ്കെടുക്കാനായില്ലെങ്കിലും മോഹന്‍ലാലും തങ്ങളുടെ ടീമിലെ പലരും അതില്‍ പങ്കെടുത്തിരുന്നു. അന്ന് എടുത്ത ഫോട്ടോയാണിതെന്ന് സിദ്ധിഖ് വെളിപ്പെടുത്തി. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിച്ച ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
about mohanlal and sanjay dutt photo
