Connect with us

നടന വിസ്മയം എന്ന പേരെന്നാ സുമ്മാവ;…പകരം വെക്കാനാരുമില്ലാത്ത, പൂർണ്ണതയുടെ പര്യായം;മോഹൻലാൽ!

Malayalam Breaking News

നടന വിസ്മയം എന്ന പേരെന്നാ സുമ്മാവ;…പകരം വെക്കാനാരുമില്ലാത്ത, പൂർണ്ണതയുടെ പര്യായം;മോഹൻലാൽ!

നടന വിസ്മയം എന്ന പേരെന്നാ സുമ്മാവ;…പകരം വെക്കാനാരുമില്ലാത്ത, പൂർണ്ണതയുടെ പര്യായം;മോഹൻലാൽ!

മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും മലയാളികൾ നൽകുന്ന സ്നേഹം ചെറുതൊന്നുമല്ല.ആ അഭിനയ പ്രതിഭയെ എങ്ങനെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയും എന്നും മലയാള സിനിമ കണ്ട അത്യപൂർവ നടൻ നടന വിസ്മയം മോഹൻലാൽ.
ഗാനങ്ങൾ എന്നും ഏവർക്കും ഒരു ലഹരിയാണ്.ഇന്ത്യൻ സിനിമയ്ക്കു ഗാനങ്ങൾ ഒരു അവിഭാജ്യ ഘടകവുമാണ്.അതിൽ എന്നും ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ചിട്ടുള്ള ഇൻഡസ്ടറി ആണ് മലയാള സിനിമ.ഒരുപാട് നല്ല അനുഗ്രഹീത ഗായകരും മലയാള സിനിമയുടെ സമ്പത്താണ്.എന്നാൽ ഒരു സിനിമയിലെത്തുമ്പോൾ അത് നമ്മുടെ ഹൃദയം കീഴടക്കുന്നത് അതിൽ അഭിനയിക്കുന്ന നടൻ ആ ഗാനത്തിന് കൊടുക്കുന്ന ലിപ് സിങ്കും അതുപോലെ അതിലെ വരികൾക്ക് കൊടുക്കുന്ന ഭാവവുമാണ്.

ലിപ് സിങ്കിന്റെ കാര്യത്തിൽ അന്തരിച്ചു പോയ നിത്യ ഹരിത നായകൻ പ്രേം നസീർ കഴിഞ്ഞാൽ മോഹൻലാൽ എന്ന നടനവിസ്മയം ആണ് അഗ്രഗണ്യൻ എന്ന് പ്രശസ്ത സംഗീതജ്ഞനായ രവീന്ദ്രൻ മാസ്റ്റർ അടക്കം പറഞ്ഞിട്ടുണ്ട്.മലയാളികളെ വിസ്മയിപ്പിച്ച താരമാണ് മോഹൻലാൽ.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും മലയാളികൾ നൽകുന്ന സ്നേഹം ചെറുതൊന്നുമല്ല.ആ അഭിനയ പ്രതിഭയെ എങ്ങനെ വാക്കുകൾ കൊണ്ട് വർണിക്കാൻ കഴിയും എന്നും മലയാള സിനിമ കണ്ട അത്യപൂർവ നടൻ നടന വിസ്മയം മോഹൻലാൽ.ഈ താരത്തിന്റെ ഓരോ ചിത്രങ്ങളും മലയാളികൾക്കെന്നും വിസ്മയമാണ് മറക്കാനാവാത്ത ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഉണ്ട് അതിലോരോന്നും പറഞ്ഞാൽ മതിവരില്ല.എന്തുകൊണ്ടാണ് ഈ താരത്തിനുമാത്രം എത്രത്തോളം ആരാധകർ എന്ന് ചോദിച്ചാൽ ഒരേ ഒരു രാജാവ് എന്നെ പറയാൻ കഴിയു.ലോകമെങ്ങും താരത്തിന് ആരാധകരാണ് എണ്ണിയാൽ തീരാത്ത പറഞ്ഞു വിശേഷിപ്പിക്കുക കഴിയാത്ത അത്രത്തോളം ആരാധകർ ഉണ്ട് ഈ താരത്തിന്.

പാട്ടുകൾക്ക് ലിപ് സിങ്ക് കൊടുക്കുന്ന കാര്യത്തിൽ മോഹൻലാലിനൊപ്പം പെർഫെക്ഷൻ ഉള്ള മറ്റൊരു നടൻ ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഇല്ല എന്ന് പറയാം. ക്ലാസിക്കൽ ഗാനങ്ങളിലെ വേഗതയിലുള്ള പദങ്ങൾക്ക് വരെ മോഹൻലാൽ കൊടുക്കുന്ന ലിപ് സിങ്ക് കണ്ടു വിസ്മയിച്ചിട്ടുണ്ട് മലയാളി സിനിമാ പ്രേക്ഷകർ. ചിത്രം, ഭരതം, കമലദളം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾ അതിനു ഉദാഹരണവും ആണ്. എന്നാൽ മോഹൻലാൽ എന്ന നടന്റെ അതിലും വലിയ വിജയമാണ് വരികളോട് ചേർന്ന് നിൽക്കുന്ന ഭാവം ആ ഗാനത്തിന് തന്റെ പ്രകടനത്തിലൂടെ നൽകുക എന്നത്.

കൈ കൊണ്ടോ മുഖം കൊണ്ടോ മോഹൻലാൽ കാണിക്കുന്ന ഓരോ ഭാവ പ്രകടനവും ആ ഗാനത്തിലെ വരികളോട് ഇഴുകി ചേർന്ന് നിൽക്കും. അത് കൊണ്ട് തന്നെയാണ് മോഹൻലാൽ അഭിനയിക്കുമ്പോൾ ഗായകരായ യേശുദാസിനെയോ എംജി ശ്രീകുമാറിനെയോ ഓർക്കാതെ ആ ഗാനം മോഹൻലാൽ തന്നെയാണ് പാടിയിരിക്കുന്നതെന്നു പ്രേക്ഷകർക്ക് തോന്നും എന്ന് അന്തരിച്ചു പോയ രവീന്ദ്രൻ മാസ്റ്റർ അഭിപ്രായപ്പെട്ടത്. അത്തരത്തിൽ മോഹൻലാൽ എന്ന അഭിനേതാവിന്റെ വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂർത്തങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു പ്രേക്ഷകനും ഒരിക്കലും നിരാകരിക്കാൻ കഴിയാത്ത ഒരു മാസ്റ്റർപീസ് തന്നെയാണ് കമലദളം എന്ന ചിത്രവും അതിലെ അദ്ദേഹത്തിന്റെ പ്രകടനവും. മലയാള സിനിമയിലെ മറ്റൊരു നടനാലും പകർന്നാടാൻ കഴിയാത്ത അതുല്യാഭിനയം ആണ് മോഹൻലാൽ ഈ ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ക്ളൈമാക്സിൽ മരണത്തോട് അടുക്കുമ്പോൾ, പാർവതി അവതരിപ്പിക്കുന്ന കഥാപാത്രത്തെ കാണുമ്പോൾ ഉള്ള ഈ നടന്റെ ഭാവം മതി പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ ചക്രവർത്തി എന്ന് ഇദ്ദേഹത്തെ സംശയലേശമന്യേ വിശേഷിപ്പിക്കാൻ.

about mohanlal

More in Malayalam Breaking News

Trending

Recent

To Top