Connect with us

കേരളത്തിലെ സ്കൂളുകള്‍ക്ക് 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും, ടാബുകളും കൈമാറി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ!

Malayalam

മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും EY GDS-ഉം ചേര്‍ന്ന് നിര്‍ധനരായ കുട്ടികള്‍ പഠിക്കുന്ന കേരളത്തിലെ സ്കൂളുകള്‍ക്ക്, 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും, ടാബുകളും കൈമാറി. എറണാകുളം സ്മാര്‍ട്ട് സിറ്റിയില്‍ ജൂലൈ മൂന്നാം തീയതി നടന്ന ചടങ്ങില്‍, വിശ്വശാന്തി ഫൌണ്ടേഷന്‍ ഡയറക്ടര്‍ ശ്രീ. മേജര്‍ രവി, എറണാകുളം ഡെപ്യൂട്ടി കളക്ടര്‍ ശ്രീ. സുനില്‍ ലാലിന് ലാപ്ടോപ്പുകളും, രണ്ടായിരം ഫലവൃക്ഷ തൈകളും കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു.

ഓരോ ലാപ്ടോപ്പിനും, ടെലിവിഷനും ആനുപാതികമായി 10 ഫലവൃക്ഷ തൈകള്‍ നടുന്ന പ്രോജക്റ്റിനും ആരംഭം കുറിച്ചിരിക്കുകയാണ്. തീരപ്രേദേശത്തുള്ള മനശ്ശേരി സെന്‍റ്. മൈക്കിള്‍സ് എല്‍.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്റ്റീന ഓള്‍ഗ, ചെറുവയ്പ്പ് വി. ഡി.എസ്.എല്‍. പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ മനോജിനും സ്മാര്‍ട്ട് സ്‌കൂളായി നവീകരിക്കുന്നന്‍്റെ ഭാഗമായി, ലാപ്ടോപ്പുകളും ടെലിവിഷനുകളും, അതോടൊപ്പം വൃക്ഷതൈകളും കൈമാറി. ഈ ചടങ്ങില്‍ EY GDS അധികൃതരും സ്മാര്‍ട്ട് സിറ്റി കൊച്ചി പ്രൊജക്റ്റ് ഡയറക്ടര്‍, വിശ്വശാന്തി ഡയറക്‌ടേഴ്‌സ് ആയ സജീവ് സോമന്‍ , അഡ്വ. സ്മിത നായര്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

about mohanlal

More in Malayalam

Trending

Recent

To Top