Malayalam
ആനക്കൊമ്ബ് കേസ് പിന്‍വലിച്ചേക്കും, സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും.. ലാലേട്ടൻ രക്ഷപെട്ടു..
ആനക്കൊമ്ബ് കേസ് പിന്‍വലിച്ചേക്കും, സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കും.. ലാലേട്ടൻ രക്ഷപെട്ടു..
മോഹന്‍ലാലിനെതിരെയുളള ഏറെ വിവാദമായ ആനക്കൊമ്ബ് കേസ് സര്‍ക്കാര്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന.ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്ന എറണാകുളത്തെ കോടതിയെ സമീപിക്കും. കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്‍ നടപടികള്‍ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ ആഴ്ചതെന്നെ പെരുമ്ബാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
മോഹന്‍ലാല്‍ അടക്കം കേസില്‍ നാലു പ്രതികളാണുളളത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍. കൃഷ്ണകുമാര്‍ രണ്ടാം പ്രതിയും, തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ.കൃഷ്ണകുമാര്‍ മൂന്നാം പ്രതിയും, ചെന്നൈ പെനിന്‍സുല ഹൈറോഡില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ നാലാം പ്രതിയുമാണ്. വന്യജീവി സംരക്ഷണ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി നേരത്തെ എന്‍ഒസി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കുന്നത്. പെരുമ്ബാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ വരുന്ന ആഴ്ച തന്നെ കേസ് പിന്‍വലിക്കുന്നതിനായി പ്രോസിക്യൂഷന്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം.
കേസ് പിന്‍വലിക്കുന്നതില്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നേരത്തെ നിയമോപദേശം തേടിയിരുന്നു. 2020 ഫെബ്രുവരി ഏഴിന് ചീഫ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടര്‍ക്ക് എഴുതിയ കത്തില്‍ കേസ് പിന്‍വലിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് പരാതികളൊന്നുമില്ലെന്ന് പറയുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കോ കളക്ടര്‍ ഇതിനായുളള നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു.കേസ് പിന്‍വലിക്കുവാനായി മോഹന്‍ലാല്‍ നേരത്തെ അപേക്ഷകള്‍ നല്‍കിയിരുന്നു. 2016 ജനുവരി 31നും,2019 സെപ്റ്റംബര്‍ 20നുമായി രണ്ട് അപേക്ഷകളാണ് നല്‍കിയത്. 2019 ആഗസ്റ്റില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കേസ് സംബന്ധിച്ച് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്.2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്ബുകള്‍ കണ്ടെത്തിയത്.
പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിക്കുന്നത്. 977ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്ബ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ കുറ്റപ്പത്രം സമര്‍പ്പിച്ചത്. കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറായ ജി ധനിക് ലാല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിയമവിരുദ്ധമായി ആനക്കൊമ്ബുകള്‍ കയ്യില്‍ സൂക്ഷിക്കുകയും അനുമതി തേടാതെ ഒരു ജില്ലയില്‍ നിന്നും മറ്റ് ജില്ലയിലേക്ക് കൊണ്ടുപോയെന്നും പറഞ്ഞിരുന്നു.
1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ അനുമതിയില്ലാതെ ആനക്കൊമ്ബ് കൈവശം വെയ്ക്കുന്നതും കൈമാറ്റം ചെയ്യുന്നതും അവ വാങ്ങി സൂക്ഷിക്കുന്നതും കുറ്റകരമാണ്. കേസില്‍ മോഹന്‍ലാല്‍ അടക്കം നാല് പ്രതികളാണുള്ളത്. മോഹന്‍ലാലാണ് കേസില്‍ ഒന്നാം പ്രതി. തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പി എന്‍ കൃഷ്ണകുമാര്‍ കേസില്‍ രണ്ടാം പ്രതിയാണ്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി കെ കൃഷ്ണകുമാര്‍, ചെന്നൈ പെനിന്‍സുല ഹൈറോഡ് സ്വദേശി നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മൂന്നും നാലും പ്രതികള്‍.
about mohanlal
