Connect with us

ഞാൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല…തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്ന് മോഹൻലാൽ; ഒരു പാട്ട് വരുത്തിവച്ച വിന….

Malayalam

ഞാൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല…തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്ന് മോഹൻലാൽ; ഒരു പാട്ട് വരുത്തിവച്ച വിന….

ഞാൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല…തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുന്നുവെന്ന് മോഹൻലാൽ; ഒരു പാട്ട് വരുത്തിവച്ച വിന….

ബിഗ്‌ബോസ് പരിപാടിക്കിടെ ‘മാതളത്തേനുണ്ണാൻ’ എന്ന ഗാനം താൻ പാടിയതാണെന്ന് മോഹൻലാൽ പറഞ്ഞത് വലിയ വിവാദമാനുണ്ടാക്കിയത്‌.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന് നേരെ വലിയ വിമർശനങ്ങളാണ് ഇതിനെതിരെ ഉയരുന്നത്.ഈ ഗാനം ആലപിച്ച വി.ടി. മുരളി പരസ്യമായി മോഹൻലാലിനെ ആക്ഷേപിക്കുകയും ചെയ്തിരുന്നു.മോഹൻലാൽ വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്നും പരാമർശം ഉയർന്നിരുന്നു.ഇപ്പോളിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ മോഹൻലാൽ.

‘കഴിഞ്ഞ ആഴ്ചയിൽ ഞാൻ ഒരാളോട് പാട്ടുപാടാൻ പറഞ്ഞു. അവർ പാട്ടുപാടി. പക്ഷെ ആ പാട്ട് ഏത് സിനിമയിലേതാണോ ആരാണ് പാടിയതെന്നോ എന്നനിക്കറിയില്ല. അപ്പോൾ ഇത് എന്റെ സിനിമയിലേതാണെന്നും ഞാൻ പാടിയതാണെന്നും പറഞ്ഞു. എന്നു പറഞ്ഞാൽ ഞാൻ പാടി അഭിനയിച്ചു. 38 വർഷം മുമ്പുള്ള സിനിമയാണ്. പക്ഷെ അത് ഞാൻ പാടിയ പാട്ടാണെന്ന് ഒരുപാടുപേർ തെറ്റിദ്ധരിച്ചു’. താൻ അതല്ല ഉദ്ദേശിച്ചതെന്നും തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു.

പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച് 1985ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാൻ നാടാകെ’. ഇതിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മാതളത്തേനുണ്ണാൻ…’ എന്ന ഗാനം ഒ.എൻ.വി. കുറുപ്പ് രചിച്ച് കെ.പി.എൻ. പിള്ള സംഗീതം പകർന്ന് വി.ടി. മുരളിയാൻ് ആലപിച്ചത്.

എന്നാൽ ബിഗ്‌ബോസ് പരിപാടിയിൽ ധർമജനനോട് മോഹൻലാൽ ഒരു പാട്ട് പാടാൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന്.” മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യക്കുയിലാളെ നീയെവിടെ നിന്റെ കൂടെവിടെ എന്ന പാട്ട് പാടുകയായിരുന്നു . പാട്ട് പാടിയതിന് ശേഷം ഉടനടി ഈ പാട്ട് പാടിയതാരാണെന്നറിയാമോയെന്ന് മോഹൻലാലിൻറെ ചോദ്യവും ധർമജൻ..ഇല്ല എന്ന് പറഞ്ഞതോടെ ഇത് ഞാൻ പാടിയ പാട്ടാണെന്ന് മോഹൻലാൽ അവകാശപ്പെട്ടു.ഇതിന് പിന്നാലെയാണ് ഗാനത്തിന്റെ അവകാശവാദവുമായി മുരളി എത്തിയത്.

about mohanlal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top