Connect with us

മോഹൻലാലിനൊപ്പം ചിത്രം ചെയ്യണമെന്ന് സൂപ്പർ ഹിറ്റുകളുടെ സംവിധായകന്മാർ!

Malayalam

മോഹൻലാലിനൊപ്പം ചിത്രം ചെയ്യണമെന്ന് സൂപ്പർ ഹിറ്റുകളുടെ സംവിധായകന്മാർ!

മോഹൻലാലിനൊപ്പം ചിത്രം ചെയ്യണമെന്ന് സൂപ്പർ ഹിറ്റുകളുടെ സംവിധായകന്മാർ!

മോഹൻലാലിനൊപ്പം അഭിനയിക്കാനും, സിനിമയെടുക്കാനും ആഗ്രഹിക്കാത്തവർ ആരാണ്.എന്നാലിപ്പോൾ ഇതാ മലയാള സിനിമയിൽ അരങ്ങേറ്റ ചിത്രം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട മൂന്നു സംവിധായകർക്കാണ് താരത്തിനൊപ്പം സിനിമയെടുക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്.

2019 ൽ മൂന്ന് സൂപ്പർഹിറ്റുകൾ മലയാള സിനിമകൾ സമ്മാനിച്ച് അരങ്ങേറ്റം കുറിച്ച സംവിധായകരാണ് മധു സി നാരായണൻ, മനു അശോകൻ, രതീഷ് ബാലകൃഷ്ണൻ എന്നിവർ.ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ, ഷെയിൻ നിഗം എന്നിവരെ ചേർത്ത് മധു സി നാരായണൻ അരങ്ങേറ്റം കുറിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കുമ്പളങ്ങി നൈറ്റ്സ്.എങ്കിൽ മനു അശോകൻ നൽകിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഉയരെ. പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച ഈ ചിത്രത്തിൽ പാർവതി, ആസിഫ് അലി, ടോവിനോ എന്നിവർ ആണ് പ്രധാന വേഷങ്ങൾ ചെയ്തത്.

കൂടാതെ സുരാജ് വെഞ്ഞാറമൂട്- സൗബിൻ ഷാഹിർ ടീം അഭിനയിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ചിത്രം ഒരുക്കിയാണ് രതീഷ് ബാലകൃഷ്ണൻ എന്ന സംവിധായകൻ അരങ്ങേറിയത്. ഗംഭീര വിജയമാണ് ഈ ചിത്രവും നേടിയെടുത്തത്. ഈ മൂന്ന് പേരുടെയും ആഗ്രഹം മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യണമെന്നാണ്.

ഏത് നടനൊപ്പമാണ് അടുത്ത ചിത്രം ചെയ്യാൻ ആഗ്രഹമെന്ന ചോദ്യത്തിന് മോഹൻലാൽ ആണ് ആ നടൻ എന്ന് മധു സി നാരായണൻ, മനു അശോകൻ എന്നിവർ ഉത്തരം നൽകിയപ്പോൾ മോഹൻലാൽ, മമ്മൂട്ടി എന്നാണ് രതീഷ് ബാലകൃഷ്ണന്റെ ഉത്തരം.ഈ സൂപ്പർ സംവിധായകരും മോഹൻലാലും ചേർന്നാൽ മലയാള സിനിമയ്ക്കു മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രം ലഭിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.ഇപ്പോൾ മോഹൻലാലിൻറെ വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. സിദ്ദിഖ് ചിത്രം ബിഗ് ബ്രദർ, പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം, ജീത്തു ജോസഫ് ചിത്രം റാം, മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ബാരോസ്, പൃഥ്വിരാജ് ഒരുക്കുന്ന എമ്പുരാൻ എന്നിവയാണ് ആ ചിത്രങ്ങൾ.

about mohanlal

More in Malayalam

Trending

Recent

To Top