Connect with us

നിങ്ങൾ അറിയുന്നതും അറിയാതെ പോയതുമായ 1992 ലെ മോഹൻലാൽ;ആ കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം!

Malayalam Breaking News

നിങ്ങൾ അറിയുന്നതും അറിയാതെ പോയതുമായ 1992 ലെ മോഹൻലാൽ;ആ കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം!

നിങ്ങൾ അറിയുന്നതും അറിയാതെ പോയതുമായ 1992 ലെ മോഹൻലാൽ;ആ കഥാപാത്രങ്ങളിലൂടെ ഒരു സഞ്ചാരം!

ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനമാരിൽ ഒരാൾ മോഹൻലാൽ ആണെന്നാണ് പറയപ്പെടുന്നത്.നടന വിസ്മയ മോഹൻലാൽ ഈ താരം എന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്.ഈ പ്രതിഭയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയവും ഒപ്പം താരത്തിന് ലഭിക്കുന്ന ജനപിന്തുണയും മറ്റൊരു നടനും ഇന്നുണ്ടാകില്ല.മലയാള സിനിമയുടെ ചരിത്രത്തിൽ ഒരിക്കലും മോഹൻലാലിനെ പോലെ താര മൂല്യം ഉള്ള ഒരു നടൻ ഉണ്ടായിട്ടില്ല.

അതോടൊപ്പം ഇന്ത്യൻ സിനിമയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ എന്ന സ്ഥാനവും ഈ കലാകാരന് സ്വന്തമാണ്. അങ്ങനെയുള്ള മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിൽ 1992 എന്ന വർഷത്തിന് മികച്ച സ്ഥാനം ആണുള്ളത്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചു, ഭാവ പകർച്ച കൊണ്ട് അദ്ദേഹം ഇന്ത്യൻ സിനിമാ ലോകത്തെ അത്ഭുതപ്പെടുത്തിയ വർഷമാണ് അത്. ആ വർഷത്തെ മോഹൻലാൽ ചിത്രങ്ങളെ കുറിച്ചും പ്രകടനങ്ങളെ കുറിച്ചും ഉള്ള കാര്യങ്ങൾ അറിയാം.

1992 എന്ന വർഷം വാണിജ്യപരമായും കലാപരമായും മോഹൻലാൽ എത്രത്തോളം മുൻപന്തിയിലെത്തിയ വർഷമാണെന്നു നമുക്കൊന്നു നോക്കിയേക്കാം. ബോക്സ് ഓഫീസ്‌ പ്രകടനത്തേക്കാളും അഭിനയത്തിലെ പ്രകടനങ്ങളെയാണ് ഈ പോസ്റ്റിൽ കൂടുതൽ ഊന്നൽ നൽകുന്നത് എന്നു ഓര്മിപ്പിക്കട്ടെ. ഈ വർഷം ഒരുപാട് ചിത്രങ്ങൾ(9ഇൽ പരം)അദ്ദേഹം ചെയ്തുതീർത്തു.

സിനിമകളുടെ വാണിജ്യ എലമെന്റ്‌സ് എന്നതിലപ്പുറം പലതിലും ശക്തമായി പെർഫോം ചെയ്യാനുള്ള സ്പേസും ഉണ്ടായിരുന്നു… നാടോടി എന്ന ചിത്രം മാത്രമാണ് ഇതിനൊരു അപവാദം. 9 ഇൽ പരം ചിത്രങ്ങൾ,15ഇൽ പരം കഥാപാത്രങ്ങൾ(ഒരു സിനിമയിൽ തന്നെ വ്യത്യസ്ത വേഷം) അനായാസതയോടെയും ,കഥാപാത്രം ഡിമാൻഡ് ചെയുന്ന വേഷ പകർച്ചകൾ(മറ്റുള്ളവരെ പോലെ അടിമുടി മാറ്റമല്ല) ഉൾകൊണ്ടും ചെയ്തതീർത്തു.

സദയം

ഈ വർഷത്തെ ആദ്യ മോഹൻലാൽ റിലീസ്..ചായങ്ങളുടെ അകമ്പടിയോടെ ജീവിതം മുന്നോട്ട് നയിക്കുന്ന സത്യനാഥന്റെ കഥ.. വേശ്യകളുടെ ഇടയിൽ ഗത്യന്തരമില്ലാതെ ജീവിക്കുന്ന ഒരു പെണ്ണിന് തന്നാൽ കഴിയുന്ന സഹായം നൽകി കൂടെ പാർപ്പിച്ചു…ഒടുവിൽ ഒരു ജോലി തരപ്പെടുത്തി കൊടുത്തപ്പോൾ വന്നയിടം മറന്ന അവൾ വിധിയെന്ന പോലെ ഒടുവിൽ ആ വേശ്യകളുടെ അടുത്തു തന്നെ എത്തുന്നു…അതുവരെ ഇളം നിറങ്ങൾ ചാലിച്ചിരുന്ന സത്യനാഥന്റെ ക്യാൻവാസിൽ രൗദ്രത്തിന്റെയും അമർഷത്തിന്റേയും സങ്കടത്തിന്റെയും ചായങ്ങൾ നിറഞ്ഞാടി..ക്യാൻവാസിൽ എന്നതുപോലെ മുഖത്തും അതിനെക്കാളുപരി കാരക്ടറിനും വ്യതിയാനം സംഭവിച്ചിരുന്നു…കണ്ണുകളിൽ മനോ നില തെറ്റിയ ഒരാളുടെ അതേ തീക്ഷ്ണത..ഒരു സ്പാർക്ക് !..പിന്നീടങ്ങോട്ട് കാണുന്നത് നിലതെറ്റിയ സത്യനാഥനെയാണ്…അവളുടെ അവസ്ഥ വരാതിരിക്കാൻ ആ കുട്ടികളെ ഉറക്കാൻ എന്ന മട്ടിൽ കൊലപ്പെടുത്തുന്ന സത്യനാഥൻ എന്തു ക്രൂരനാണ്!!..ശേഷം അഴികൾക് പിറകിൽ കഴിയുന്ന സത്യനാഥൻ എത്ര എളിയവനാണ്!..തന്റെ കണ്ണുകളിലൂടെ ലോകത്തെ കണ്ടതിനു ശിക്ഷ അനുഭവിച്ച സത്യനാഥൻ!….കരയാതെ കരഞ്ഞ സത്യനാഥൻ!…വിശേഷങ്ങൾ ഏറെ…ആ വർഷത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് നോമിനേഷൻ വരെ പോയി..ആണൊരുത്തൻ ജൂറിയിൽ ഇല്ലാതിരുന്നത് പരിതാപകരം തന്നെ..മറ്റൊരു അത്ഭുതം എന്തെന്നാൽ സദയം ചെയ്യുന്നതിന് മുമ്പ് മോഹൻലാൽ അഭിനയിച്ചത് അഭിമന്യു എന്ന ചിത്രത്തിലാണ്..സാഹചര്യങ്ങൾ കൊണ്ട് അധോലോക നായകൻ ആകുന്ന ഹരിയെന്ന യുവാവിൽ നിന്നും ഒരു സാധാ കലാകാരൻ ആയ സത്യനാഥനിലേക്കുള്ളെ യാത്രയ്ക്ക് ലാൽ ഒരു ഗോപിക്കുറി ഒഴിച്ച വേറൊരു രുപ മാറ്റം പോലും നടത്തിയില്ല.

കമലദളം

ഏറെ അന്തരം ഉണ്ട് സത്യ നാഥനും നന്ദഗോപനും തമ്മിൽ…നന്ദൻ ഒരു ഭരതനാട്യ അധ്യാപകൻ…,ഒരു നല്ല ഗുരു , ഭാര്യ നഷ്ടപ്പെട്ട വ്യക്തി ഇത്രയും അവസ്ഥകളിലൂടെയാണ് നന്ദൻ കടന്നുപോകുന്നത്…. സത്യനാഥന് ഒരു താടി വച്ചാൽ ഉണ്ടാവുന്ന വേഷമാറ്റം മാത്രമേ മോഹൻലാലിന് നന്ദ ഗോപൻ ആകാൻ ചെയ്യാനുണ്ടായിരുന്നുള്ളൂ…നേരത്തെ സൂചിപ്പിച്ച അവസ്ഥകളിലൂടെ കടന്നു പോകുകയും വേണം ഇതുവരെ പഠിച്ചിട്ടിലാത്ത ഭരതനാട്യം അവതരിപ്പിക്കുകയും വേണം എന്നാണ് കഥാപാത്രം ആവശ്യപ്പെടുന്നത്…മേത്തട് ആക്ടിങ്ങിലൂടെ മാനറിസംസ്‌ കാണിച്ചും ഭാവങ്ങളാലും പ്രേക്ഷകരുടെ ഹൃദയത്തിലേക് നന്ദൻ ചേക്കേറി…ഇതിലൊക്കെ പുറമെ മികച്ച ഫ്ലെക്സിബിലിറ്റി ഉള്ള നടൻ എന്ന സത്യവുമാണ് ഈ സിനിമയിലൂടെ ഉറപ്പിക്കപ്പെട്ടത്…

അഹം

മോഹൻലാൽ ആരാധകർ പോലും മറന്നു പോകുന്നു ഒരു സിനിമ…അഹം..ശക്തമായ 3 മാനസിക തലങ്ങൾ അവതരിപ്പിക്കേണ്ട വേഷമായിട്ടും കൂടി,തന്റെ മാനറിസങ്ങൾ തെല്ല് തെറ്റിലാതെ ,കഥാപാത്രത്തെ ശല്യപ്പെടുത്താതെ മുമ്പോട്ട് കൊണ്ടുപോകുന്നതില് മോഹൻലാൽ വിജയിച്ചിട്ടുണ്ട്…..സിദ്ധാർത സ്വാമി എന്ന വിഷമങ്ങളും പ്രയാസവും ഉള്ളിൽ ഒതുക്കി നടക്കുന്ന വ്യക്തി..ചെറുപ്പത്തിലേ അച്ഛനമ്മമാരുടെ സ്നേഹലാളനകൾ നഷ്ടപ്പെട്ട് വൃത്തിയും വെടിപ്പും തുടങ്ങി എല്ലാ ചിട്ടകളുടെയും ഉള്ളിൽ ജീവിക്കുന്ന,ഒരു ചെറിയ പിഴവ് കാരണം പോലും അസ്വസ്ഥൻ ആകുന്ന, ഒരു ഉദ്യോഗസ്ഥൻ കൂടിയായ സിദ്ധാർഥൻ;പതിയെ പതിയെ മാനസിക നില തെറ്റുന്ന സിദ്ധാർത്ഥൻ എന്ന ഭർത്താവ്….ഇവയാണ് ആ വേഷങ്ങൾ..ഒരുപക്ഷേ മോഹന്ലാലിന്റെ അധികം ആരും പറയാത്ത ഒരു കിടുകാച്ചി പെർഫോമൻസ്… ഈ 3 തലങ്ങളെ മോഹൻലാൽ അനുകരിക്കുകയല്ല….മറിച്ചു ഈ കഥാപാത്രത്തെ തന്നിലേക് ആവാഹിച്ചെടുക്കുകയാണ്,അഹം എന്ന സിനിമയിലൂടെ…സിദ്ധാർത്ഥന്റെ വൃത്തിയും വെടിപ്പും കണ്ടാൽ ഒരുപക്ഷേ നമ്മളും ആ നിലയിലേക് എത്തിപോകും…അവിടുന്ന് ഭാര്യ ഉർവശിയുടെ കൂടെ ആശുപത്രിയിൽ ഇരിക്കുന്ന രംഗങ്ങൾ, മനോ നില തെറ്റി ഏതോ ഒരു സിദ്ധാർത്ഥൻ ആകുന്ന സീനുകൾ, അവസാനമായി താടി വളർത്തി സ്വാമി ആയി എല്ലാം ഉൾക്കൊണ്ട് തത്വശാസ്ത്രം പറഞ്ഞു നടക്കുന്ന സിദ്ധാർത്ഥ സ്വാമികൾ….. വാഴ്ത്താൻ ഇനിയും വാക്കുകൾ..തീർച്ചയായും കാണേണ്ട കഥാപാത്രം…വാഴ്ത്തപ്പെടുത്തേണ്ട കഥാപാത്രം….

രാജ ശില്പി

കമലദളത്തിലെ നന്ദ ഗോപൻ അനുഭവിച്ച അതെ മനസിക സങ്കര്ഷങ്ങൾ ശംഭു എന്ന ശില്പിയും കടന്നു പോകുന്നത്…കർക്കശക്കാരനായ ഒരു അച്ഛന്റെ മകൻ ആകുമ്പോഴും തന്റെ കൂടെ അഭിനയിക്കുന്ന കലാകാരന്മാരുടെ നിലവാരത്തിനനുസരിച്ചു ഉയരാനും താഴാനും ഉള്ള ലാലിന്റെ ശേഷി പ്രത്യേകം പറയേണ്ടതാണ്…പക്ഷെ ഏറെ സംഘർഷങ്ങൾ ഉള്ള ഈ വേഷത്തെ അണ്ടർ ആക്ടിങ് അതായത് വികാരങ്ങൾ വളരെ മിതമായ ഭാവങ്ങൾ കൊണ്ട് അവതരിപ്പിക്കുന്നു..,മാത്രമല്ല ഒരു ശിവ താണ്ഡവം മോഡലിൽ ഒരു 15 മിനുട്ട് ആടുന്ന രംഗം മോഹൻലാൽ എന്ന നടൻറെ അപാരമായ ഫ്ലെക്സിബിലിറ്റിയെ അടിവരയിട്ടു തെളിയിക്കുന്നുണ്ട്…ലോക സിനിമയിൽ തന്നെ അണ്ടർ ആക്ടിങ് ചെയ്യുന്ന നടന്മാർ ചുരുക്കമാണ്…ഇദ്ദേഹം അതിന്റെ ഒരു ആശാൻ എന്നു തന്നെ പറയേണ്ടി വരും..

സൂര്യഗായത്രി

ഡോക്ടർ ബാല സുബ്രമണ്ണ്യൻ എന്ന പാലക്കാടൻ പട്ടർ; തമിഴ് കലർന്ന മലയാളം സാംസാരിക്കുന്ന ഡോക്ടർ ഇവിടെ നില്പിലും ഇരിപ്പിലും ഡോക്ടർ ആണ് മോഹൻലാൽ..അതോടൊപ്പം അമ്മയില്ലാത്ത ഒരു മകന്റെ അച്ഛൻ ആണ് അദ്ദേഹം..തന്റെ ഭാര്യയെ പറ്റി മകനോട് പറയുന ഒരു രംഗം ഈ സിനിമയിലെ ഏറ്റവും മികച്ച രംഗമാണ്..രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്ന ഈ ഫിലിമിൽ യാതൊരു ബുദ്ധിമിട്ടുമില്ലാതെ ക്യാരക്ടർ ആകാൻ ലാലിന് കഴിഞ്ഞു..ലാൽ ചെയ്ത മികച്ച വേഷങ്ങളുടെ പട്ടികയിൽ എന്ത്കൊണ്ട് ഈ സിനിമ ഇല്ലായെന്നത് എത്ര ആലോചിട്ടും പിടികിട്ടാത്ത ഒരു ചോദ്യമാണ്..

യോദ്ധ

തികച്ചും ഒരു വാണിജ്യ ചിത്രം..മോഹൻലാൽ എന്ന നടന്റെ ഫ്ലെക്സിബിലിറ്റി മാത്രം ചോദ്യം ചെയ്ത ഒരു വേഷം…കോമഡിയും,പ്രണയവും,അഭ്യാസങ്ങളും കൂടികലർന്ന ഈ സിനിമയിലെ അശോകൻ അഥവാ അക്കോസോട്ടോ ഇന്നും നമുക്കെല്ലാവർക്കും പ്രിയമാണ്….പല രംഗങ്ങളിലും അപ്പുകൂട്ടൻ(ജഗതി ചേട്ടൻ) അശോകനെ സ്കോർ ചെയ്യുകയും ചെയ്തു..ക്ലൈമാക്സ് രംഗങ്ങളും മറ്റും ലാൽ തന്റേതു മാത്രമാക്കി മാറ്റി…

അദ്വൈതം

ആ മാസം തന്നെ പുറത്ത് വന്ന മറ്റൊരു മികച്ച പ്രകടനം ആണ് അദ്വൈതത്തിലെ ശിവൻ..ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകുന മാറ്റങ്ങൾ ആണ് ഇവിടെ ശിവൻ എന്ന ചട്ടമ്പിയിൽ നിന്നും അഴിമതിക്കാരൻ ആയ ദേവസ്വം പ്രെസിഡന്റിലേക്കും പിന്നീട് സ്വാമിജിയിലേക്കും പരിവർത്തനം ഉണ്ടാവാൻ കാരണം….. കഥാപാത്രം ആവശ്യപ്പെടുന്ന വേഷ പകർച്ചയല്ലാതെ അധികം മേക്കപ്പ് ഇല്ലാതെ ആ സിനിമ ലാൽ തന്റേതു മാത്രമാക്കി…പ്രിയൻ- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും മികച്ച ചിത്രങ്ങളിൽ മികച്ച സ്ഥാനം…മോഹൻലാൽ എന്ന നടന്റെ എച്ച്കെട്ടലുകൾ ഇല്ലാത്ത അഭിനയംകൊണ്ട് സമ്പൂർണമായി…

നാടോടി യിൽ പ്രത്യേകിച്ചൊന്നും പെർഫോം ചെയ്യാൻ ഇല്ലായിരുന്നു…ഇതിലെ പാശ്ചാത്യ ഡാൻസ് ശൈലി ചെയ്ത അതേ നടൻ തന്നെയാണ് കമലദളത്തിലെ ക്ലാസിക് നർത്തകനും എന്നു ഓർക്കുമ്പോഴാണ് അദ്ദേഹത്തിന്റെ റെയ്ഞ്ച് മനസ്സിലാവുന്നത്..അത്ര മാത്രം..

വിയറ്റ്നാം കോളനി യൊക്കെ ചുമ്മാ പോയി അങ്ങ് അഭിനയിക്കാനല്ലാതെ പ്രേത്യേകിച്ചൊന്നുമില്ല……നല്ലൊരു കഥാ പശ്ചാത്തലം ,കോമഡി അനായാസമായി ചെയ്തു തീർത്തു…പടിയിൽ നിന്നു വീഴുന്ന സീൻ,പശു പിറകിൽ ഓടുന്ന രംഗംഗത്തിൽ കുതിവീഴുന്ന സീൻ ഒകെ ചിരി ഉളവാക്കി ..നാട്ടുകൂട്ടത്തിന് മുമ്പിൽ താൻ ഒരു പാവം പട്ടർ ആണെന്ന സത്യം വെളിപ്പെടുത്തുന്ന രംഗമൊക്കെ മനോഹരമായിരുന്നു…ഇന്നസെന്റുമായുള്ള കോമ്പിനേഷനുൾപ്പെടെ പല മനോഹര അഭിനയ മുഹൂർത്തങ്ങളുമായി ഒരു താള പിഴവ് വരുത്താതെ ആ സിദ്ദിഖ്-ലാൽ ചിത്രം കടന്നു പോയി…ആ വർഷത്തെ ടോപ്പ് ഗ്രോസർ കൂടിയാണ് വിയറ്റ്നാം കോളനി

പരകായ പ്രവേശനം എന്നതിന്റെ ഉത്തമ രൂപമാണ് മോഹൻലാൽ ഈ സിനിമകളിലൂടെ കാണിച്ചു തന്നത്..ഒന്നിൽ നിന്നു മറ്റൊന്നിലേക് കഥാപാത്രം ആകാൻ അധികം സമയം ഒന്നും ഇദ്ദേഹത്തിന് ആവശ്യമില്ല എന്നു അടിവരയിട്ടു പറയുന്ന പെര്ഫോര്മന്സുകൾ….ആ വർഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന് എന്തു കൊണ്ടും അര്ഹനായിരുന്ന നടൻ…പദ്മഭൂഷൺ മോഹൻലാൽ……

about mohanlal

More in Malayalam Breaking News

Trending

Recent

To Top