Connect with us

അഞ്ചുവർഷത്തെ കഠിനാധ്വാനമുണ്ട് അൻവറിൻറെ മനോഹരത്തിന് പിന്നിൽ;വിനീത് ശ്രീനിവാസൻ!

Malayalam

അഞ്ചുവർഷത്തെ കഠിനാധ്വാനമുണ്ട് അൻവറിൻറെ മനോഹരത്തിന് പിന്നിൽ;വിനീത് ശ്രീനിവാസൻ!

അഞ്ചുവർഷത്തെ കഠിനാധ്വാനമുണ്ട് അൻവറിൻറെ മനോഹരത്തിന് പിന്നിൽ;വിനീത് ശ്രീനിവാസൻ!

മലയാളികൾ എന്നും വിനീത് ശ്രീനിവാസൻ ചിത്രങ്ങളിൽ പ്രതീക്ഷ വെക്കാറുണ്ട് അതുപോലെ ഫീൽ ഗുഡ് ചിത്രങ്ങളും വരാറുണ്ട്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ ഫാമിലി എന്റർടൈൻമെന്റ് ആകാറുണ്ട്.അതുപോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ് വിനീത് ശ്രീനിവാസൻ ചിത്രങ്ങൾ.
ഏറെ നാളുകൾക്കു ശേഷം മലയാളികൾ കാണുന്ന ഒരു മനോഹര ചിത്രമാണ് വിനീത് ശ്രീനിവാസൻ നായകനായ മനോഹരം . ഒരു പക്കാ ഫീൽ ഗുഡ് ചിത്രം .

മലയാളക്കര ഏറ്റെടുത്ത് കഴ്ഞ്ഞു സിനിമ.മനു എന്ന മനോഹരന്റെ ജീവിതത്തിലൂടെ കടന്നു പോകുന്ന ചില സംഭവങ്ങളും കൊച്ചു കൊച്ചു കാര്യങ്ങളുമൊക്കെയാണ് ചിത്രം പങ്കു വക്കുന്നത് .ഇപ്പോൾ ചിത്രത്തിനായി നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ . മലയാളികൾ എന്നും താരപ്രതിഭയിൽ മങ്ങിപോകാതെ നല്ല ചിത്രങ്ങളെ ഏറ്റെടുക്കുന്നവരാണ്. അക്കൂട്ടത്തിൽ ഒരു പൊൻതൂവൽ കൂടിയ ആകുകയാണ് മനോഹരം .വിനീത് ശ്രീനിവാസൻ നായകനായി അഭിനയിച്ച മനോഹരം എന്ന ചിത്രം മികച്ച ജനപ്രിയ അഭിപ്രായത്തോടെ തിയേറ്ററുകളിൽ പ്രദർശനവിജയം തുടരുകയാണ്. പ്രേക്ഷകർ ഈ ചിത്രത്തിലെ തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ തന്നെ മനോഹരമായി ഉള്ള ഒരു ദൃശ്യ അനുഭവമാണ് ചിത്രം നൽകുന്നത്. ചിത്രത്തിന്റെ അണിയറ വിശേഷങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ.

വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലെ അതേ ടീം തന്നെയാണ് മനോഹരം എന്ന ചിത്രം അണിയിച്ചൊരുക്കിയത്. ഓർമ്മയുണ്ടോ ഈ മുഖം എന്ന ചിത്രം അന്ന് രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. വലിയ നിരാശയാണ് ആ ചിത്രത്തിന്റെ വിജയം സംവിധായകൻ അൻവറിനു ലഭിച്ചത്. ഒരു ഹിറ്റ് ചിത്രം വിനീത് ശ്രീനിവാസനെ ഒരുക്കണമെന്ന ആഗ്രഹത്തോടെ ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമയുടെ സംവിധായകൻ പിന്നീട് വലിയ കഠിനാധ്വാനത്തിലൂടെ നീണ്ട അഞ്ചു വർഷത്തെ തയ്യാറെടുപ്പുകളാണ് ശേഷമാണ് മനോഹരം എന്ന ചിത്രം ഒരുക്കിയത്. ഒരു ചിത്രത്തിന് വേണ്ടി ഒരു സംവിധായകൻ നടത്തുന്ന ഈ കരുതലും തയ്യാറെടുപ്പുകളും വളരെ പ്രശംസനീയമാണ്. മനോഹരം എന്ന ചിത്രം അണിയിച്ചൊരുക്കിയതിന്റെ ദൃശ്യങ്ങളുടെ നിലവാരം തന്നെ അതിന്റെ പിന്നിലുള്ള തയ്യാറെടുപ്പുകൾ എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ്.

പാലക്കാടിന്റെ മനോഹാരിതയിൽ അണിയിച്ചൊരുക്കിയ ചിത്രം വിനീത് ശ്രീനിവാസന്റെ കരിയറിലെ ഹാട്രിക് വിജയം നേടിക്കൊടുക്കാൻ പോകുന്ന ചിത്രം എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.അരവിന്ദന്റെ അതിഥികൾ, തണ്ണീർമത്തൻ ദിനങ്ങൾ, ഇപ്പോഴിതാ മനോഹരമെന്ന ചിത്രം വരെ എത്തിനിൽക്കുന്നു വിനീത് ശ്രീനിവാസൻ എന്ന നടന്റെ പ്രകടനം. തുടർച്ചയായ വിജയങ്ങൾ കൊണ്ട് കുടുംബ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയിരിക്കുകയാണ് വിനീത്.മനോഹരം എന്ന ചിത്രത്തിൽ വിനീത് മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചിരിക്കുന്നത്.ആദ്യ ചിത്രം പരാജയപ്പെട്ടെങ്കിലും മറ്റൊരു ചിത്രത്തിലൂടെ വിജയം കൈവരിച്ച അൻവർ സിദ്ദിഖ് എന്ന സംവിധായകനാണ് മനോഹരം എന്ന ചിത്രത്തിലെ യഥാർത്ഥ ഹീറോ.

about manoharam movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top