Connect with us

ഞാൻ നല്ലൊരു നടിയല്ല;തൻറെ അരങ്ങേറ്റം 2010ലാണെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ച് മനസ്സ്തുറന്ന് മഞ്ജു വാര്യര്‍!

Malayalam

ഞാൻ നല്ലൊരു നടിയല്ല;തൻറെ അരങ്ങേറ്റം 2010ലാണെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ച് മനസ്സ്തുറന്ന് മഞ്ജു വാര്യര്‍!

ഞാൻ നല്ലൊരു നടിയല്ല;തൻറെ അരങ്ങേറ്റം 2010ലാണെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ച് മനസ്സ്തുറന്ന് മഞ്ജു വാര്യര്‍!

മലയാള സിനിമയിലെന്നും പകരംവെക്കാനാകാത്ത താരമാണ് മഞ്ജു വാര്യർ.താരത്തിന് ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.തെണ്ണൂർ കാലങ്ങളിൽ താരം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല താരത്തിന് മലയാള സിനിമയിൽ അന്നും ഇന്നും നിരവധി ആരാധകരാണുള്ളത്.താരത്തിന്റെ തിരിച്ചു അതി ഗംഭീരമായാണ് മലയാളികൾ ആഘോഷിച്ചിരുന്നത്.ശേഷം താരത്തിന് കൈ നിറയെ ചിത്രങ്ങളാണ് തേടി എത്തിയത്.മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്നത് തന്നെ മഞ്ജു വാര്യരാണ്.

എന്നും മലയാള സിനിമക്ക് അഭിമാനിക്കാനാകുന്ന വിജയമാണ് താരം കരസ്ഥമാക്കിയത്.മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം വൻ വിജയം നേടിയതിനുള്ള സന്ദോഷത്തിലാണ് ഏവരും.ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്.ചിത്രം ഇറങ്ങിയതിനു ശേഷം വലിയ കൈയ്യടിയാണ് താരത്തിന് ലഭിക്കുന്നത്.ആദ്യമായി താരം തമിഴ് സിനിമയിൽ അരങ്ങേറുകയായിരുന്നു.എന്നിരുന്നപ്പോളും അത്ഭുതപ്പെടുത്തുന്ന പ്രകടനത്തിലൂടെ താരം തമിഴിലും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ്.എല്ലായിടത്തുനിന്നും താരത്തിന് വലിയ അഭിന്ദനങ്ങളാണ് തേടിയെത്തിയിരിക്കുന്നത്.

ആദ്യചിത്രം 100 കോടി ബോക്സോഫിസ് തിളക്കത്തിലാണ്.എന്നാൽ താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.എന്നാല്‍ താനൊരു മോശം അഭിനേത്രിയാണെന്നാണ് താന്‍ കരുതുന്നതെന്ന് പറയുകയാണ് മഞ്ജു വാര്യരിപ്പോള്‍. ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.ഞാനൊരു മോശം നടിയാണെന്നാണ് ഞാന്‍ കരുതുന്നത്. വിനയം കൊണ്ട് പറയുന്നതല്ല. എന്റെ പെര്‍ഫോമന്‍സില്‍ എനിക്കൊരുക്കിലും ആത്മസംതൃപ്തി ലഭിക്കാറില്ല. എന്റെ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ എന്റെ തെറ്റുകള്‍ മാത്രമാണ് ഞാന്‍ കാണുന്നത്. പല അഭിനേതാക്കളെ സംബന്ധിച്ചും അത് അങ്ങനെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. എന്റെ പെര്‍ഫോമന്‍സിന്റെ കാര്യത്തില്‍ റിഹേഴ്‌സ് ചെയ്ത് ചെയ്യുന്നതിനെക്കാള്‍, സ്വാഭാവികമായി പെര്‍ഫോം ചെയ്യുന്ന സീനുകള്‍ക്കാണ് മികച്ച പ്രതികരണം ലഭിക്കാറുള്ളത്.

അഭിനേതാവെന്ന നിലയില്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും അഭിനയം ഒട്ടും എളുപ്പമല്ലെന്നും മഞ്ജു പറഞ്ഞു. ഓരോ തവണയും മുന്‍പ് ചെയ്ത കഥാപാത്രത്തിന്റെ മാനറിസങ്ങളും ശൈലികളും ആവര്‍ത്തിക്കാതെ നോക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും മഞ്ജു പറഞ്ഞു. തന്റെ അരങ്ങേറ്റം 2010 ന് ശേഷമായിരുന്നു സംഭവിക്കുന്നത് എങ്കില്‍ എങ്ങനെയായിരിക്കും കരിയറില്‍ മാറ്റമുണ്ടാവുക എന്ന ചോദ്യത്തിന് ഞാനൊരുക്കിലും അങ്ങനെ ചിന്തിച്ചിട്ടില്ലെന്നാണ് മഞ്ജുവിന്റെ ഉത്തരം. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്നും കാരണങ്ങളുണ്ടെന്നും വിശ്വസിക്കുന്നു.

പക്ഷേ അസുരനില്‍ അഭിനയിക്കുമ്പോഴും ആദ്യ ചിത്രത്തില്‍ അഭിനയിക്കുമ്പോഴും ഉണ്ടായിരുന്ന അതേ മാനസികാവസ്ഥയായിരുന്നു. ഇപ്പോള്‍ തിരക്കഥ തിരഞ്ഞെടുക്കുന്നതില്‍ മാറ്റമുണ്ടെന്നും മഞ്ജു സൂചിപ്പിച്ചു. തൊണ്ണൂറുകളില്‍ ഞാന്‍ തിരക്കഥ കേട്ടിരുന്നത് മാതാപിതാക്കള്‍ക്ക് ഒപ്പമായിരുന്നു. അവര്‍ക്ക് ഇഷ്ടമായാല്‍ എനിക്കും ഇഷ്ടമായെന്ന് അര്‍ഥം. പക്ഷേ സത്യത്തില്‍ സിനിമകള്‍ തിരഞ്ഞെടുക്കേണ്ടി വന്നിരുന്നില്ല. മുതിര്‍ന്ന സംവിധായകര്‍ക്കൊപ്പമായിരുന്നു ഏറെയും സിനിമകള്‍ ചെയ്തിരുന്നത്. സത്യന്‍ അന്തിക്കാടിനൊപ്പമുള്ള സിനിമ കഴിഞ്ഞാല്‍ സിബി മലയിലിനൊപ്പമോ ഷാജി കൈലാസിനൊപ്പമോ ജോഷിയ്ക്ക് ഒപ്പമോ ആയിരിക്കും അടുത്തത്.

ഇന്ന് കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്റെ സിനിമകള്‍ ഞാനാണ് തിരഞ്ഞെടുക്കുന്നത്. ഇപ്പോഴും ഒരു സ്‌ക്രീപ്റ്റ് കീറിമുറിച്ച് വിശകലനം ചെയ്യാനാകില്ല. അത് കൊണ്ട് തീരുമാനമെടുക്കുക ബുദ്ധിമുട്ടാണ്. കാര്യങ്ങള്‍ ലളിതമാകും അതിനാല്‍ തന്നെ. ഈ സിനിമ തിയറ്ററില്‍ പോയി ഞാന്‍ കാണുമോ എന്ന് ചിന്തിക്കും. അതേ എന്നാണെങ്കില്‍ മുന്നോട്ട് പോവും. ഉദാഹരണത്തിന് ലൂസിഫര്‍ ഞാന്‍ അഭിനയിച്ചിട്ടില്ലായിരുന്നെങ്കില്‍ പോലും ആ ചിത്രം ഞാന്‍ തിയറ്ററില്‍ പോയി കാണുമായിരുന്നു എന്നും മഞ്ജു പറയുന്നു.എങ്കിൽ പോലും ഈ താരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രം ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ്.

about manju warrier

Continue Reading
You may also like...

More in Malayalam

Trending

Recent

To Top