Connect with us

മമ്മൂട്ടി ഇനി നൃത്തം ചെയ‌്തേക്കും, നൂറ് വർഷം കഴിഞ്ഞാലും മോഹൻലാൽ അഭിനയിക്കും: സാങ്കേതിക വിസ്‌മയം ഇന്ത്യയിൽ

Malayalam

മമ്മൂട്ടി ഇനി നൃത്തം ചെയ‌്തേക്കും, നൂറ് വർഷം കഴിഞ്ഞാലും മോഹൻലാൽ അഭിനയിക്കും: സാങ്കേതിക വിസ്‌മയം ഇന്ത്യയിൽ

മമ്മൂട്ടി ഇനി നൃത്തം ചെയ‌്തേക്കും, നൂറ് വർഷം കഴിഞ്ഞാലും മോഹൻലാൽ അഭിനയിക്കും: സാങ്കേതിക വിസ്‌മയം ഇന്ത്യയിൽ

തിരുവനന്തപുരത്തെ തൃശൂൽ മീഡിയ എന്റർടെയിൻമെന്റ് സി.ഇ.ഒ പേട്ട സ്വദേശി ബിനോയ് സദാശിവന്റെ നേതൃത്വത്തിൽ ഛായാഗ്രാഹകൻ മുരുക്കുംപുഴ സ്വദേശി സിനു സിദ്ധാർത്ഥും ത്രീ-ഡി ആർട്ടിസ്റ്റും ശില്പിയുമായ ചെങ്ങന്നൂർ സ്വദേശി രാജു രത്നവുമാണ് ചരിത്രനേട്ടം കൈവരിച്ചത്.പ്രഭുദേവയെ വെല്ലുന്ന രീതിയിൽ മമ്മൂട്ടി ഇനി നൃത്തം ചെയ‌്തേക്കും, നൂറ് വർഷം കഴിഞ്ഞാലും മോഹൻലാൽ അഭിനയിക്കും.സഞ്ചരിക്കുന്ന ഫോട്ടോഗ്രാമെട്രി എന്ന സംവിധാനത്തിലൂടെയാണ് ഇതു സാദ്ധ്യമാക്കുന്നത്.ഇതേ ഹൈപ്പർ റിയലിസ്റ്റിക് സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഹോളിവുഡ് ചിത്രങ്ങളായ അവതാർ, ഹക്ക് തുടങ്ങിയവ ഒരുക്കിയത്. യന്തിരൻ എന്ന സിനിമയിൽ വിദേശ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ചില ദൃശ്യങ്ങൾ ഈ രീതിയിൽ ചിത്രീകരിച്ചിരുന്നു.

അഭിനേതാവിന്റെ ചലനങ്ങളും ഭാവങ്ങളും ഫോട്ടോഗ്രാഫുകളിൽ പകർത്തി ത്രീഡിയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണിത്. നൃത്തം വശമില്ലാത്ത നടൻ പ്രഭുദേവയെപ്പോലെ നൃത്തം ചെയ്യണമെങ്കിൽ ഇരുവരുടെയും ചലനങ്ങൾ മോഷൻ കാപ്ച്ചറിനു വിധേയമാക്കും. പ്രഭുദേവയുടെ കൈയിലും കാലിലുമൊക്കെ സെൻസറുകൾ ഘടിപ്പിച്ച് ഡാൻസ് ചെയ്യിക്കും. അതേ രീതിയിൽ സിനിമയിലെ നടൻ ഡാൻസ് ചെയ്യുന്നതായി സ്ക്രീനിൽ കാണിക്കാൻ കഴിയും. മമ്മൂട്ടിയെയോ മോഹൻലാലിനെയോ മോഷൻ കാപ്ചർ ചെയ്തു വച്ചുകഴിഞ്ഞാൽ 100 വ‌ർഷം കഴിഞ്ഞാലും അതേ രൂപത്തിലും ഭാവത്തിലും മറ്റൊരു നടന് വെള്ളിത്തിരയിലെത്താം. മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ തുടർച്ച എന്ന നിലയിൽ അവരെത്തന്നെ സ്ക്രീനിൽ കാണിക്കാനും പറ്റും.

അഭിനേതാവിനെ ഒരു പോയിന്റിൽ നിറുത്തിയ ശേഷം 120 കാമറകൾ ചുറ്റും വച്ചാണ് പകർത്തുന്നത്. ചില ഭാവങ്ങൾ കാണിക്കണം. നവരസങ്ങളല്ല. പുരികത്തിന്റെചലനം, കൈകാലുകളുടെ ചലനം, നോട്ടം അങ്ങനെ 36 ഭാവങ്ങൾ. മറ്റെല്ലാം നടന്റേതായി സ്ക്രീനിൽ കാണിക്കാം.”രണ്ട് വർഷമായി ഇത് സാക്ഷാത്കരിക്കുന്നതിന്റെ ശ്രമത്തിലായിരുന്നു. ഹോളിവുഡിലെ സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴാണ് ഫോട്ടോഗ്രാമെട്രിയുടെ സാദ്ധ്യതകൾ വ്യക്തമായത്”

ABOUT MAMMOOTY,MOHANLAL

More in Malayalam

Trending

Recent

To Top