Connect with us

മമ്മൂട്ടിയുടെ ഈ ‘ലുക്ക് ടെസ്റ്റ്’ ഏത് ചിത്രത്തിന് വേണ്ടിയായിരുന്നെന്ന് പറയാമോ?

Malayalam

മമ്മൂട്ടിയുടെ ഈ ‘ലുക്ക് ടെസ്റ്റ്’ ഏത് ചിത്രത്തിന് വേണ്ടിയായിരുന്നെന്ന് പറയാമോ?

മമ്മൂട്ടിയുടെ ഈ ‘ലുക്ക് ടെസ്റ്റ്’ ഏത് ചിത്രത്തിന് വേണ്ടിയായിരുന്നെന്ന് പറയാമോ?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു പഴയ കാല ഗെറ്റപ്പിലുള്ള മമ്മൂട്ടിയുടെ ചില ചിത്രങ്ങളാണ്.ഇത് ഒരു ചിത്രത്തിന്റെ ‘ലുക്ക് ടെസ്റ്റ്’ ചിത്രങ്ങളാണെന്നാണ് വാർത്തകൾ വരുന്നത്.കറുത്ത കോട്ടും കറുത്ത ഷാളും ധരിച്ച് ‘വിന്റേജ്’ ലുക്കില്‍ മമ്മൂട്ടി നിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.മണിരത്‌നം സംവിധാനം ചെയ്ത ‘ഇരുവര്‍’ എന്ന ചിത്രത്തില്‍ ദ്രാവിഡ് മുന്നേട്ര കഴഗം നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കരുണാനിധിയുമായി സാമ്യമുള്ള തമിഴ്‌ചെല്‍വന്‍ എന്ന കഥാപാത്രത്തിനായി നടത്തിയ ലുക്ക് ടെസ്റ്റില്‍ നിന്നുള്ള ചിത്രങ്ങളാണെന്നാണ് സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത്.എന്നാൽ ഇതിൽ കഴമ്പുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.

മാത്രമല്ല കലൈഞ്ജര്‍ കരുണാനിധിയുടെ വിയോഗ വേളയില്‍ പങ്കുവച്ച അദ്ദേഹത്തെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നതായും അത് വിനിയോഗിക്കാന്‍ സാധിക്കാതെ പോയതില്‍ ഇന്ന് സങ്കടപ്പെടുന്നുവെന്നും മമ്മൂട്ടി ഒരു ഒരു കുറിപ്പിൽ പറഞ്ഞിരുന്നു.കരുണാനിധി-എംജിആര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതങ്ങളെയും സൗഹൃദത്തേയും കുറിച്ച് മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുവര്‍’. എംജിആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, മമ്മൂട്ടിക്ക് പകരം കരുണാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും.എന്തായാലും ഇത് ഏത് ചിത്രത്തിന്റെ ‘ലുക്ക് ടെസ്റ്റ് പോസ്റ്ററാണെന്ന് തിരയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.

about mammootty old photo

More in Malayalam

Trending

Recent

To Top