Connect with us

സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ

Malayalam

സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ

സൂപ്പർ താരങ്ങളുടെ കാമുകിയായും ഭാര്യയായും അമ്മയായും അഭിനയിച്ച നായികമാർ

മമ്മൂട്ടിയുടെ നായികയായും മകളായും അഭിനയിച്ച നടിയാണ് പാര്‍വ്വതി. ജോഷി സംവിധാനം ചെയ്ത സംഘം എന്ന ചിത്രത്തില്‍  മകളായിട്ടാണ്  പാര്‍വ്വതി അഭിനയിച്ചത്. പിന്നീട് കാര്‍ണിവല്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ കാമുകിയായും കിഴക്കന്‍ പത്രോസ് എന്ന ചിത്രത്തില്‍ ഭാര്യയായും അഭിനയിച്ചു.

1984 ല്‍ പുറത്തിറങ്ങിയ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന ചിത്രത്തില്‍ മീന മെഗാസ്റ്റാറിന്റെ മകളായി എത്തി. മീനയുടെ രണ്ടാനച്ഛനായിരുന്നു മമ്മൂട്ടി. 2001 ല്‍ പുറത്തിറങ്ങിയ രാക്ഷസ രാജാവ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി.  പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത ബാല്യകാല സഖി എന്ന ചിത്രത്തില്‍ മീന മമ്മൂട്ടിയുടെ അമ്മയുമായി.

1983 ല്‍ പുറത്തിറങ്ങിയ ആ രാത്രി എന്ന ചിത്രത്തിലാണ് അഞ്ജു മമ്മൂട്ടിയുടെ മകളായി അഭിനയിച്ചത്. പിന്നീട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി – ജോഷി ടീം വീണ്ടും ഒന്നിച്ച കൗരവറില്‍ അഞ്ജു മമ്മൂട്ടിയുടെ  ഭാര്യയായി അഭിനയിച്ചു.

മോഹൻലാലിന്റെ കാമുകിയായും ഭാര്യയായും അമ്മയായും അമ്മായി അമ്മയായും അഭിനയിച്ച നടിയാണ്  ശാന്തികൃഷ്ണ. 1991 ൽ കമൽ സംവിധാനം ചെയ്ത വിഷ്ണു ലോകത്തിൽ മോഹൻലാലിന്റെ നായികയായി ശാന്തികൃഷ്ണ അഭിനയിച്ചു. ലോഹിതദാസ് സംവിധാനം ചെയ്ത ചെങ്കോലിൽ ശാന്തികൃഷ്ണയുടെ കഥാപാത്രം  നായികയുടെ ‘അമ്മ ആയിട്ടാണ്. അങ്ങനെ മോഹൻലാലിൻറെ അമ്മായി അമ്മയായും അഭിനയിച്ചു.  രഘുനാഥ് പലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1994-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പിൻഗാമി. ഈ ചിത്രത്തിൽ മോഹൻ ലാലിന്റെ അമ്മയായാണ് ശാന്തികൃഷ്ണ എത്തിയത്.

about mammootty mohanlal

More in Malayalam

Trending