Connect with us

വീണ്ടും രജനിയും മമ്മുട്ടിയും? മുരുഗദോസ് പങ്കുവെച്ച ചിത്രത്തിന് പിന്നിലെ രഹസ്യം തേടി ആരാധകർ!

Tamil

വീണ്ടും രജനിയും മമ്മുട്ടിയും? മുരുഗദോസ് പങ്കുവെച്ച ചിത്രത്തിന് പിന്നിലെ രഹസ്യം തേടി ആരാധകർ!

വീണ്ടും രജനിയും മമ്മുട്ടിയും? മുരുഗദോസ് പങ്കുവെച്ച ചിത്രത്തിന് പിന്നിലെ രഹസ്യം തേടി ആരാധകർ!

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്തും,മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയും, ഒന്നിച്ചെത്തിയപ്പോൾ ഉണ്ടായ ഓളം ചെറുതൊന്നുമല്ല.മലയാളത്തിലും,തമിഴിലും ഒരുപോലെ ആരാധകരുള്ള താരം കൂടെയാണിവർ.28 വർഷങ്ങൾക്കു മുൻപ് 1991 ലാണ് രജനികാന്തും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ദളപതി’ റിലീസ് ചെയ്യുന്നത്.ഇവർ ആദ്യമായി ഒന്നിച്ച ചിത്രം കൂടെ ആയിരുന്നു അത്.ഇപ്പോഴിതാ രാജിക്കൊപ്പം വീണ്ടും എത്തുന്നുണ്ട് എന്ന ചില അഭ്യുഹങ്ങളാണ് പുറത്തെത്തുന്നത്.

തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എ.ആർ.മുരുഗദോസ് ഒരുക്കുന്ന ചിത്രം വെള്ളിത്തിരയിലെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.ഇതിനൊപ്പം തന്നെ ട്രെയ്‌ലറും,ഗാനങ്ങളുമൊക്കെ വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അതിനിടയിലാണ് ആരാധകർക്ക് വീണ്ടും ആവേശം പകർന്ന് എ.ആർ.മുരുഗദോസ് രംഗത്തെത്തിയിരിക്കുന്നത്.സംവിധായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രത്തെ കുറിച്ചാണ് സിനിമ ഗ്രൂപ്പുകളിലെല്ലാം ഇപ്പോൾ ചർച്ച. സൂപ്പർ സ്റ്റാർകളായ മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചിരിക്കുന്ന ‘ദളപതി’ലെ ചിത്രമാണ് കഴിഞ്ഞ ദിവസം മുരുഗദോസ് പങ്കുവച്ചത്. ഇതിന്റെ അർഥം എന്താണെന്ന് ചോദിക്കുകയാണ് ആരാധകർ.

മുരുഗദോസിന്റെ ‘ദർബാറി’ൽ രജനിക്കൊപ്പം മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ടോ എന്നാണ് മമ്മൂട്ടിയുടെയും രജനികാന്തിന്റെയും ചോദ്യം. ‘ദർബാർ’ സിനിമയുടെ പ്രഖ്യാപനം നടക്കും മുൻപേ മമ്മൂട്ടിയും രജനിയും മുരുഗദോസ് ചിത്രത്തിൽ ഒന്നിക്കും എന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പക്ഷേ ഇപ്പോഴും അതിനൊരു സ്ഥിതികരണം ഉണ്ടായിട്ടില്ല . ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അതിനിടയിലാണ് ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് മുരുഗദോസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. രജനിയുടെ ദർബാറിന് വേണ്ടി മമ്മൂട്ടി ഡബിങ് ചെയ്‌തിട്ടുണ്ടെന്ന തരത്തിലും ആരാധകർക്കിടയിൽ സംശയമുണ്ട്.

about mammootty and rajinikanth

More in Tamil

Trending